For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മീനാക്ഷിയുടെ കല്യാണം കഴിഞ്ഞോ? ഇപ്പോള്‍ കഷ്ടകാലമാണെന്നോ? നിരാശയോടെ ആരാധകര്‍! വീഡിയോ വൈറല്‍

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് തട്ടീം മുട്ടീം. കെപിഎസി ലളിത, മഞ്ജുപിള്ള, ജയകുമാര്‍, സിദ്ധാര്‍ത്ഥ് പ്രഭു, മീനാക്ഷി പ്രഭു, വീണ നായര്‍, നസീര്‍ സംക്രാന്തി തുടങ്ങിയവരാണ് പരിപാടിയിലെ പ്രധാന താരങ്ങള്‍. കാലിക പ്രസക്തിയുള്ള വിഷയമാണ് ഈ പരിപാടി കൈകാര്യം ചെയ്യുന്നത്. മായാവതി അമ്മയുടെ കുടുംബവുമായി ബന്ധപ്പെടുത്തിയാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി ഹാസ്യ കഥാപാത്രത്തെയാണ് കെപിഎസി ലളിത അവതരിപ്പിക്കുന്നത്. മരുമകളായെത്തുന്ന മഞ്ജുപിള്ളയും മകനായെത്തുന്ന ജയകുമാറുമൊക്കെ ഇക്കാര്യത്തില്‍ ഒട്ടും പിന്നോക്കമല്ല. മകന്റെ സുഹൃത്തായെത്തുന്ന കമലാസനനും പ്രേക്ഷകരെ ചിരിപ്പിക്കാന്‍ മിടുക്കനാണ്. കമലുവിന്റെ പൊട്ടബുദ്ധിയില്‍ തെളിയുന്ന കാര്യങ്ങളാവട്ടെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്.

  അബുദാബിയിലെ ഷോയ്ക്കിടയിലും അനു സിത്താരയ്ക്ക് ടെന്‍ഷന്‍? കാരണം എന്തായിരുന്നുവെന്ന് അറിയുമോ? കാണൂ!

  മോഹനവല്ലിയുടെയും കമലാസനന്റെയും മക്കളാണ് കണ്ണനും മീനാക്ഷിയും. കാര്യത്തിനനുസരിച്ച് കളം മാറുന്നവരാണ് ഇരുവരും. മീനാക്ഷിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ പരമ്പര മുന്നേറുന്നത്. അടുത്തിടെയാണ് ഈ പരിപാടി പരമ്പരയായി മാറിയതും ആഴ്ചയില്‍ 5 ദിവസം സംപ്രേഷണം ചെയ്യാന്‍ തുടങ്ങിയതും. ഗിരീഷ് ഗ്രാമികയുടെ തിരക്കഥയില്‍ ആര്‍ ഉണ്ണിക്കൃഷ്ണനും ഗോപാലന്‍ മനോജും ചേര്‍ന്നാണ് പരമ്പര സംവിധാനം ചെയ്യുന്നത്. തട്ടീം മുട്ടീമിലെ ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മീനാക്ഷിയുടെ കല്യാണം

  മീനാക്ഷിയുടെ കല്യാണം

  കമലാസനന്റെയും മോഹനവല്ലിയുടെയും മകളായ മീനാക്ഷിക്ക് വിവാഹം ആലോചിക്കുന്നതും അതുമായി ബന്ധപ്പെട്ട രസകരമായ സംഭവങ്ങളുമാണ് ഇപ്പോള്‍ കാണുന്നത്. അപ്രതീക്ഷിത സംഭവങ്ങളുമായി മുന്നേറുന്ന പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെയാണ് ഇത് പരമ്പരയായി എത്തിയത്. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. ഹാസ്യത്തിന്റെ മേമ്പൊടിയുമായെത്തുന്ന പരമ്പര പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുകയാണ്.

  ആരാണ് വരന്‍?

  ആരാണ് വരന്‍?

  കുടുംബത്തിലേക്കെത്തുന്ന പുതിയ അതിഥി ആരാണെന്നും അവനെ എങ്ങനെ പാട്ടിലാക്കാമെന്നും ആലോചിച്ചാണ് അര്‍ജുന്റെ നടപ്പ്. കമലാസനന്‍ എല്ലാത്തിനും കൂട്ടായി ഒപ്പമുണ്ട്. കോടീശ്വരിയാണ് താനെന്നാണ് മീനാക്ഷിയുടെ വീമ്പ്. പ്രതിശ്രുത വരനും തള്ളിന്റെ കാര്യത്തില്‍ തുല്യനാണ്. ഡാഡിയുടെ പണത്തെക്കുറിച്ചും അത് ചെലവഴിക്കുന്ന മാര്‍ഗത്തെക്കുറിച്ചുമൊക്കെയാണ് മീനാക്ഷിയോട് പറഞ്ഞത്. കാല്‍ക്കാശിന് വകയില്ലാതെ അമ്മയേയും മോഹനവല്ലിയേയും സോപ്പിട്ട് നടക്കുന്ന അര്‍ജുനന്‍ കോടീശ്വരനാണെന്നാണ് മീനാക്ഷി പറഞ്ഞത്.

  അച്ഛന്റെ പദ്ധതി

  അച്ഛന്റെ പദ്ധതി

  തന്റെ പദ്ധതികളെയെല്ലാം പിന്തുണയ്ക്കുന്നവനാവണം മരുമകനെന്ന നിലപാടിലാണ് അര്‍ജുനന്‍. എങ്ങനെ മരുമകനെ പാട്ടിലാക്കാമെന്ന കാര്യത്തെക്കുറിച്ചാണ് അദ്ദേഹത്തിന്റെ ചിന്ത. ഇടയ്ക്ക് മീനാക്ഷിയെ രഹസ്യമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. മകള്‍ പ്രണയത്തിലായിരുന്നോ എന്ന കാര്യത്തെക്കുറിച്ചായിരുന്നു നേരത്തെ ഇവര്‍ ടെന്‍ഷനടിച്ചത്. ഇടയ്ക്ക് സ്വപ്‌നം കണ്ട മീനാക്ഷിയുടെ ചേഷ്ടകളാണ് സംശയത്തിനിടയാക്കിയത്.

   മീനാക്ഷിയുടെ അവസ്ഥ

  മീനാക്ഷിയുടെ അവസ്ഥ

  വിവാഹ ശേഷം എങ്ങനെ ജീവിക്കാമെന്നും ഭാവി കാര്യങ്ങളെക്കുറിച്ചുമൊക്കെ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ പ്രതിശ്രുത വരന്‍ ഉന്നയിച്ച വിചിത്രമായ ആഗ്രഹത്തെക്കുറിച്ച് അറിഞ്ഞതിന്റെ ഞെട്ടലിലാണ് മീനാക്ഷി. തന്റെ ഭാവി ജീവിതം എങ്ങനെയായിരിക്കുമെന്ന കാര്യത്തിലും മീനാക്ഷിക്ക് ആശങ്കയാണ്. അമ്മയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. പരിപാടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതിന് പിന്നിലെ പ്രധാന കാരണം സ്വഭാവികത നിറഞ്ഞ അഭിനയമാണ്.

  English summary
  Thattem Mutteem getting good response from viewers
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X