»   » ഞാന്‍ ഒഴിവായാതല്ല, എന്നെ മനപൂര്‍വ്വം ഒഴിവാക്കിയതാണ്; കറുത്തമുത്തിലെ പ്രേമി പറയുന്നു

ഞാന്‍ ഒഴിവായാതല്ല, എന്നെ മനപൂര്‍വ്വം ഒഴിവാക്കിയതാണ്; കറുത്തമുത്തിലെ പ്രേമി പറയുന്നു

Posted By:
Subscribe to Filmibeat Malayalam

എഷ്യനെറ്റിലെ കറുത്തമുത്ത് എന്ന സീരിയല്‍ തന്നെ പ്രേമി വിശ്വനാഥ് എന്ന നടിയെ കേന്ദ്രീകരിച്ചുള്ളതാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കറുത്ത മുത്തിന് പകരം മറ്റൊരു കറുത്ത മുത്തിനെയാണ് പ്രേക്ഷകര്‍ കണ്ടത്. പ്രേമി വിശ്വനാഥ് മാറി പുതിയ കറുത്തമുത്തായി റിന്‍സി എന്ന നായിക വരുന്ന കാര്യം നടന്‍ കിഷോര്‍ സത്യ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചു.

അപ്പോള്‍ എല്ലാവര്‍ക്കും സംശയം, എന്തുകൊണ്ട് പ്രേമി മാറി? പ്രേമിയ്ക്ക് വേറെ അവസരങ്ങള്‍ ലഭിച്ചതുകൊണ്ടോ മറ്റോ ആവും നടി പിന്മാറിയതെന്നൊക്കെ ആളുകള്‍ അനുമാനിച്ചു. പ്രേമിയോട് തന്നെ പലരും ഫേസ്ബുക്കിലൂടെ ഇക്കാര്യം ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ വിശദീകരണവുമായി നടി രംഗത്തെത്തി. താന്‍ മാറിയതല്ലെന്നും തന്നെ മനപൂര്‍വ്വം മാറ്റിയതാണെന്നും നടി പോസ്റ്റില്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് വായിക്കൂ...

ഞാന്‍ ഒഴിവായാതല്ല, എന്നെ മനപൂര്‍വ്വം ഒഴിവാക്കിയതാണ്; കറുത്തമുത്തിലെ പ്രേമി പറയുന്നു

കറുത്തമുത്ത് സീരിയലില്‍ എനിക്ക് പകരം ഇപ്പോള്‍ പുതിയ ഒരു ആളാണ്. അതില്‍ നിന്ന് ഞാന്‍ മനപൂര്‍വ്വം മാറി എന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്നാല്‍ സത്യം അതല്ല. കറുത്തമുത്ത് ടീം എന്നെ മനപൂര്‍വ്വം മാറ്റിയതാണ്.

ഞാന്‍ ഒഴിവായാതല്ല, എന്നെ മനപൂര്‍വ്വം ഒഴിവാക്കിയതാണ്; കറുത്തമുത്തിലെ പ്രേമി പറയുന്നു

കറുത്തമുത്തില്‍ ഞാന്‍ വളരെ സജീവമായി ഉണ്ടായിരുന്നു. പിന്നീടങ്ങോട്ട് ഞാന്‍ ഉണ്ടാവേണ്ട രംഗങ്ങള്‍ അവര്‍ ഒഴിവാക്കി. അങ്ങനെ 2 മാസം ഞാന്‍ വര്‍ക്ക് ഒന്നുമില്ലാതെ വീട്ടിലിരുന്നു.

ഞാന്‍ ഒഴിവായാതല്ല, എന്നെ മനപൂര്‍വ്വം ഒഴിവാക്കിയതാണ്; കറുത്തമുത്തിലെ പ്രേമി പറയുന്നു

അങ്ങനെയിരിക്കുമ്പോഴാണ് എനിക്ക് ഫ്‌ളവേഴ്‌സ് ചാനലിലെ കുട്ടിക്കലവറയില്‍ അവസരം ലഭിച്ചത്. അങ്ങനെ ഞാന്‍ താല്‍കാലികമായി അതില്‍ ജോയിന്‍ ചെയ്തു.

ഞാന്‍ ഒഴിവായാതല്ല, എന്നെ മനപൂര്‍വ്വം ഒഴിവാക്കിയതാണ്; കറുത്തമുത്തിലെ പ്രേമി പറയുന്നു

ഫ്ലവേഴ്സ് ചാനലില്‍ താത്കാലികമായി ജോയിന്‍ ചെയ്ത വിവരം കറുത്തമുത്ത് ടീം അറിഞ്ഞു. അവര്‍ എന്നെ വിളിച്ചു. എന്നിട്ട് കറുത്തമുത്തില്‍ നിന്ന് എന്നെ ഒഴിവാക്കിയ കാര്യം പറഞ്ഞു.

ഞാന്‍ ഒഴിവായാതല്ല, എന്നെ മനപൂര്‍വ്വം ഒഴിവാക്കിയതാണ്; കറുത്തമുത്തിലെ പ്രേമി പറയുന്നു

സത്യത്തില്‍ അവര്‍ എന്നെ നേരത്തെ ഒഴിവാക്കിയിരുന്നു. ആ കാര്യം അവര്‍ എന്നോട് പറയാതെ കൊണ്ട് നടന്നു. ഫ്‌ളവേഴ്‌സ് ചാനലിലെ കുട്ടിക്കലവറയില്‍ എന്നെ കണ്ടപ്പോള്‍, അത് ഒരു കാരണമാക്കി അവര്‍ എന്നെ ഒഴിവാക്കിയ കാര്യം അറിയിച്ചു.

ഞാന്‍ ഒഴിവായാതല്ല, എന്നെ മനപൂര്‍വ്വം ഒഴിവാക്കിയതാണ്; കറുത്തമുത്തിലെ പ്രേമി പറയുന്നു

അതിന് ശേഷമാണ് എനിക്ക് ഫ്‌ളവേഴ്‌സ് ചാനലില്‍ മൂന്ന് മണി എന്ന സീരിയലില്‍ ശ്രീകണ്ഠന്‍ നായര്‍ സാര്‍ അവസരം തന്നത്. ഫ്‌ളവേഴ്‌സ് ചാനലില്‍ വന്നത് കൊണ്ടാണ് കറുത്തമുത്ത് ടീം എന്നെ ഒഴിവാക്കിയത് എന്ന് അറിഞ്ഞത് കൊണ്ടാണ് ശ്രീകണ്ഠന്‍ നായര്‍ സാര്‍ ഫ്‌ളവേഴ്‌സ് ചാനലിലെ തന്നെ സീരിയലില്‍ അവസരം തന്നത്. അങ്ങനെ ഞാന്‍ മൂന്ന് മണിയില്‍ ജോയിന്‍ ചെയ്തു.

ഞാന്‍ ഒഴിവായാതല്ല, എന്നെ മനപൂര്‍വ്വം ഒഴിവാക്കിയതാണ്; കറുത്തമുത്തിലെ പ്രേമി പറയുന്നു

എന്നെ ഇരു കൈകളും നീട്ടീ സ്വീകരിച്ച ഫ്‌ളവേഴ്‌സ് ചാനലിനും 3 മണി സീരിയലിനും കുട്ടിക്കലവറയ്ക്കും എന്റെ നന്ദി അറിയിക്കുന്നു.

ഞാന്‍ ഒഴിവായാതല്ല, എന്നെ മനപൂര്‍വ്വം ഒഴിവാക്കിയതാണ്; കറുത്തമുത്തിലെ പ്രേമി പറയുന്നു

പ്രിയ പ്രേക്ഷകരേ, നിങ്ങള്‍ വിചാരിക്കുന്നത് പോലെ ഞാന്‍ മനപൂര്‍വ്വം ഒഴിവായതല്ല. ഒരുപാട് പേരുടെ ചോദ്യങ്ങള്‍ കൊണ്ടാണ് ഞാന്‍ ഇങ്ങനെ ഒരു മറുപടി തരുന്നത്. എല്ലാവരുടേയും സ്‌നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി.- എന്ന് പറഞ്ഞുകൊണ്ട് പ്രോമി പോസ്റ്റ് അവസാനിപ്പിച്ചു

ഞാന്‍ ഒഴിവായാതല്ല, എന്നെ മനപൂര്‍വ്വം ഒഴിവാക്കിയതാണ്; കറുത്തമുത്തിലെ പ്രേമി പറയുന്നു

പ്രേമിയുടെ പോസ്റ്റ് മുഴുവനായി വായിക്കൂ

ഞാന്‍ ഒഴിവായാതല്ല, എന്നെ മനപൂര്‍വ്വം ഒഴിവാക്കിയതാണ്; കറുത്തമുത്തിലെ പ്രേമി പറയുന്നു

ഇതാണ് കറുത്ത മുത്തിലെ പുതിയ നായിക റിന്‍സി

English summary
The team purposely avoided me says Karuthamuthu fame Premi Viswanath

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam