For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൂന്നോ നാലോ തവണ എന്നെ വിവാഹം കഴിപ്പിച്ചു; നിരവധി ഹണിമൂണുകളും, ഗോസിപ്പിനെ കുറിച്ച് നടന്‍ റെയ്ജന്‍

  |

  ആത്മസഖി, തിങ്കള്‍ക്കലമാന്‍ തുടങ്ങിയ സീരിയലുകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് റെയ്ജന്‍ രാജന്‍. മിനിസ്‌ക്രീനിലെ പൃഥ്വിരാജെന്നാണ് ചിലര്‍ റെയ്ജനെ വിളിക്കുന്നത്. നായക വേഷത്തില്‍ തിളങ്ങി നില്‍ക്കുന്ന നടന്‍ വൈകാതെ വിവാഹിതനായേക്കും. അടുത്തിടെ യൂട്യൂബ് ചാനലിലൂടെയാണ് വിവാഹത്തെ കുറിച്ച് റെയ്ജന്‍ വെളിപ്പെടുത്തിയത്.

  കല്യാണ ഷോപ്പിങ്ങിന്റെ വീഡിയോയ്ക്ക് പിന്നാലെ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരമിപ്പോള്‍. സീരിയലില്‍ അഭിനയിച്ചപ്പോള്‍ വന്ന ഗോസിപ്പുകളെ പറ്റിയും പ്രണയിനി വന്നതിന് ശേഷമുള്ള മാറ്റത്തെ കുറിച്ചും സീരിയല്‍ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ റെയ്ജന്‍ പറയുന്നു. വിശദമായി വായിക്കാം..

  തന്റെ പേരില്‍ വന്ന ഗോസിപ്പുകളെ കുറിച്ച് റെയ്ജന്റെ വാക്കുകളിങ്ങനെയാണ്..

  'ചില ആളുകള്‍ എന്നെ മൂന്ന് നാല് തവണ കല്യാണം കഴിപ്പിച്ചു. യൂട്യൂബുകാര്‍ എന്നെ ഹണിമൂണ്‍ യാത്ര നടത്തിച്ചു. ആദ്യമായി ഈ വാര്‍ത്ത പറയുന്നത് അനുശ്രീയാണ്. എന്റെയും അനുശ്രീയുടെയും പേരിലാണ് ആദ്യം വാര്‍ത്ത വരുന്നത്. അന്നേരം ഞാന്‍ ആത്മസഖി ചെയ്യുകയാണ്. നല്ല സ്റ്റോറിയായിരുന്നു. എല്ലാം വായിച്ചിരിക്കാന്‍ ഒരു രസമുണ്ട്.

  ആ സമയത്ത് എനിക്ക് ഗേള്‍ ഫ്രണ്ട് ഇല്ല. അവള്‍ ജീവിതത്തിലേക്ക് വന്നിട്ട് ഒന്നര വര്‍ഷം ആകുന്നതേയുള്ളു. അതുവരെ നല്ല സുഹൃത്തുക്കളാണ്. പുള്ളിക്കാരി ഇതൊക്കെ നേരിട്ട് അനുഭവിക്കുന്നത് കൊണ്ട് ഒരു സീനുമില്ല. അതുകൊണ്ടാണ് ഞാനും കുറച്ചൂടി ഫ്രീയാവുന്നതെന്ന്' റെയ്ജന്‍ പറയുന്നു.

  Also Read: അവർ തമ്മില്‍ ഇഷ്ടത്തിലാണ്, വിവാഹം കഴിക്കാനും തീരുമാനിച്ചു; റോബിനിൽ ഏറ്റവും ഇഷ്ടപ്പെട്ട ഗുണം ഇതാണെന്ന് ആരാധകര്‍

  ഗേള്‍ ഫ്രണ്ട് വന്നതിന് ശേഷം ജീവിതത്തില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ടോ?

  അവള്‍ വന്നതിന് ശേഷം ഞാന്‍ തന്നെ മാറി. എന്റെ ക്യാരക്ടറില്‍ വലിയ മാറ്റമുണ്ടായി. എന്റെ കരിയറിലും കുറേ മാറ്റം വന്നു. ഞാനിപ്പോള്‍ വളരെ കൂളും ഹാപ്പിയുമാണ്. മൊത്തത്തില്‍ എന്റെ സര്‍ക്കിള്‍ തന്നെ മാറി. അതിന്റെ ക്രെഡിറ്റ് അവള്‍ക്കാണെന്നും റെയ്ജന്‍ പറയുന്നു.

  Also Read: നാട്ടിലെ ആഘോഷങ്ങൾ അദ്ദേഹം ഉത്സവമാക്കിയിരുന്നു, ശ്രീലങ്കയിൽ വരെ ആരാധകർ; മണിയെ കുറിച്ച് സാജൻ പള്ളുരുത്തി

  കിക്ക് ബോക്‌സിങ് ട്രെയിനറാണ് താനെന്ന് റെയ്ജന്‍ പറയുന്നു. ഫിറ്റ്‌നെസ് കൊണ്ട് പോവുന്നതിന്റെ ഭാഗമായി പഠിച്ചതാണ്. സ്വന്തമായി സ്ഥാപനം തുടങ്ങണമെന്നുണ്ട്. എല്ലാം ഒന്നിച്ച് കൊണ്ട് നടക്കാന്‍ പറ്റില്ലാത്തത് കൊണ്ടാണ് അതുമായി മുന്നോട്ട് പോവാത്തതെന്ന് നടന്‍ വ്യക്തമാക്കുന്നു. തല്ലുകൊടുക്കേണ്ട സാഹചര്യത്തില്‍ കൊടുക്കുമോ എന്ന അവതരകയുടെ ചോദ്യത്തിന് കൊടുക്കുമെന്നും മുന്‍പ് അങ്ങനെ അടി കൊടുത്ത സംഭവം ഉണ്ടെന്നും നടന്‍ സൂചിപ്പിച്ചു.

  Also Read: സിഐഡി മൂസയ്ക്ക് ലഭിച്ച പ്രതിഫലം രണ്ട് ലക്ഷം, സംവിധാനകാലം കടക്കാരനാക്കി, അവ വീട്ടിയത് ഇപ്പോൾ: ജോണി ആന്റണി

  Recommended Video

  Dilsha Super Dance: ദിൽഷയുടെ തകർപ്പൻ സ്റ്റെപ്പുകൾ.. കൂടെ താരനിര | *Celebrity

  'നമ്മള്‍ എത്ര മാറി പോയാലും നമ്മുടെ ദേഹത്തേക്ക് തന്നെ വരുന്നവരുണ്ട്. ചില വിശേഷ ദിവസങ്ങളില്‍ അങ്ങനൊരു സംഭവം ഉണ്ടായി. ആദ്യം തള്ളി വിട്ടെങ്കിലും പിന്നെ ഷോള്‍ഡറില്‍ പിടിക്കുന്നത് വരെ എത്തി. അവിടം വരെ ഞാന്‍ സഹിച്ചു. പിന്നെ പിടി വിട്ട് പോയി. അങ്ങനെ ഇടിച്ചു. ഒന്നും വിചാരിച്ച് ചെയ്തതല്ല.

  തിങ്കള്‍കലമാന്‍ ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ഈ സംഭവം ഉണ്ടായത്. ഞാന്‍ കുറച്ച് എടുത്ത് ചാട്ടക്കാരനാണെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇപ്പോഴാണ് ഒന്ന് ഒതുങ്ങിയതെന്ന്' നടന്‍ വ്യക്തമാക്കുന്നു.

  Read more about: Rayjan Rajan
  English summary
  Thinkalkalamaan Serial Fame Rayjan Rajan Opens Up About Rumours On His Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X