For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെയും ഉറക്കില്ല, അവളും ഉറങ്ങില്ല; മകളെ നോക്കി കഷ്ടപ്പെടുകയാണോ? കുഞ്ഞിന്റെ കൂടെയുള്ള വീഡിയോയുമായി മൃദുല

  |

  മിനിസ്‌ക്രീനിലെ സൂപ്പര്‍താരമായിരുന്നു നടി മൃദുല വിജയ്. ഏറ്റവും കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയ നടി വിവാഹത്തോടെ അഭിനയ ജീവിതത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. സീരിയല്‍ നടന്‍ യുവകൃഷ്ണയുമായി കഴിഞ്ഞ വര്‍ഷമാണ് മൃദുല വിവാഹിതയാവുന്നത്. മാസങ്ങള്‍ക്കുള്ളില്‍ നടി ഗര്‍ഭിണിയായി. ഇതോടെയാണ് അഭിനയിക്കാന്‍ പോവാന്‍ സാധിക്കാതെ വരുന്നത്.

  ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ മൃദുല തന്റെ ആദ്യ കണ്മണിയ്ക്ക് ജന്മം കൊടുത്തു. മകളുടെ വരവോട് കൂടി ജീവിതം ഒന്നൂടി സന്തോഷം നിറഞ്ഞതാണെന്ന് പറഞ്ഞെങ്കിലും തനിക്കിപ്പോള്‍ ഉറക്കമില്ലാത്ത രാത്രിയാണെന്നാണ് മൃദുല പറയുന്നത്. മാത്രമല്ല നടിയുടെ പുതിയ പോസ്റ്റ് കണ്ട് ചിലര്‍ ഭര്‍ത്താവും നടനുമായ യുവയെ കുറ്റപ്പെടുത്തി കൊണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്.

  Also Read: ഭര്‍ത്താവിന്റെ വീട്ടുകാര്‍ പോവേണ്ടെന്ന് പറഞ്ഞാല്‍ പോവില്ല; അഭിനയം ഉപേക്ഷിക്കാനും തയ്യാറാണെന്ന് നടി അമൃത വര്‍ണൻ

  ധ്വനി എന്നാണ് മകള്‍ക്ക് താരദമ്പതിമാര്‍ പേരിട്ടത്. കുഞ്ഞിന്റെ കൂടെയുള്ള ഫോട്ടോസും വീഡിയോസുമൊക്കെയാണ് ഇപ്പോള്‍ താരങ്ങള്‍ പങ്കുവെക്കാറുള്ളതും. അത്തരത്തില്‍ അര്‍ദ്ധരാത്രിയായിട്ടും മകള്‍ ഉറങ്ങുന്നില്ലെന്ന് പറഞ്ഞാണ് മൃദുല എത്തിയത്. കട്ടിലില്‍ കിടക്കുന്ന കുഞ്ഞിന്റെ അടുത്തിരുന്ന് അവള്‍ കൡക്കുന്നതാണ് വീഡിയോയില്‍ നടി പകര്‍ത്തിയത്. 'എന്നെയും ഉറക്കില്ല, അവളും ഉറങ്ങില്ല', എന്നാണ് ഈ വീഡിയോയ്ക്ക് ക്യാപ്ഷനായി കൊടുത്തിരിക്കുന്നതും.

  Also Read: ശരീരം തുറന്ന് കാണിച്ചാല്‍ ഒന്നാമതാവുമോ? സെക്സ് സൈറൺ അല്ലേന്ന് ചോദിച്ചവർക്ക് ശ്രീദേവി നല്‍കിയ മറുപടി

  കുറഞ്ഞ സമയത്തിനുള്ളില്‍ മൃദുലയുടെ പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്. ഉറക്കമില്ലാത്ത രാത്രിയുണ്ടാവുമെന്ന് എല്ലാവരും തമാശയായി പറയാറുണ്ടെങ്കിലും ശരിക്കും ഇതാണ് അതെന്നാണ് ആരാധകര്‍ പറയുന്നത്. അതേ സമയം മൃദുല കുഞ്ഞിനെ നോക്കി കഷ്ടപ്പെടുമ്പോള്‍ ഇതൊന്നും അറിയാതെ യുവ അഭിനയത്തില്‍ സജീവമായിരിക്കുകയാണ്. ഒന്നിലധികം സീരിയലുകളില്‍ അഭിനയിക്കുന്നതിനാല്‍ മാസത്തില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് യുവ വീട്ടിലെത്തുന്നത്.

  എന്നാല്‍ മൃദുലയും കുഞ്ഞും പലപ്പോഴും യുവയുടെ കൂടെ ലൊക്കേഷനിലുണ്ടെന്നുള്ളതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. യുവ നായകനായി അഭിനയിക്കുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലില്‍ ധ്വനിയും അഭിനയിക്കുന്നുണ്ട്. സീരിയലില്‍ പെട്ടെന്നൊരു കുഞ്ഞിനെ ആവശ്യമായി വന്നപ്പോഴാണ് മകളെ കൊണ്ട് അഭിനയിപ്പിക്കാമെന്ന് താരങ്ങള്‍ തീരുമാനിക്കുന്നത്. അങ്ങനെ കുഞ്ഞിനെ കൊണ്ട് വരികയും അവളുടെ സീനുകള്‍ വളരെ മനോഹരമായി അവതരിപ്പിക്കുകയും ചെയ്തു.

  വീണ്ടും കൂടുതല്‍ എപ്പിസോഡുകളിലേക്കും താരപുത്രിയെ ആവശ്യമായി വന്നുവെന്നാണ് അറിയുന്നത്. എന്തായാലും യുവ അഭിനയത്തില്‍ തുടക്കം കുറിച്ച മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെ തന്നെ മകള്‍ക്കും അരങ്ങേറ്റം കുറിക്കാന്‍ സാധിച്ചു എന്നുള്ള വലിയ പ്രത്യേകതയുമുണ്ട്. മകളെ കൂടി അഭിനയത്തിലേക്ക് എത്തിച്ചതിനാല്‍ വൈകാതെ മൃദുലയും തിരിച്ച് വരുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.

  സൂപ്പര്‍ഹിറ്റായ പല സീരിയലുകളിലും നായികയായി അഭിനയിച്ചാണ് മൃദുല വിജയ് ജനപ്രീതി നേടുന്നത്. കൃഷ്ണതുളസിയിലെ നായിക മുതല്‍ പൂക്കാലം വരവായി, തുമ്പപ്പൂവ് എന്നിങ്ങനെ നിരവധി സീരിയലുകളില്‍ നായികയായിരുന്നു മൃദുല. യുവയുമായിട്ടുള്ള വിവാഹത്തിന് തൊട്ട് പിന്നാലെയാണ് തുമ്പപ്പൂ സീരിയലിലേക്ക് മൃദുല എത്തുന്നത്. അഭിനയ പ്രധാന്യമുള്ള വേഷമായിരുന്നെങ്കിലും ഗര്‍ഭിണിയായതോടെ അത് വേണ്ടെന്ന് വെക്കേണ്ടി വരികയായിരുന്നു.

  English summary
  Thumbapoo Serial Actress Mridula Vijay Latest Video With Daughter Dwani Krishna Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X