»   » ജനപ്രിയ സീരിയല്‍ താരത്തിനെതിരെ കേസെടുത്തു,16 വയസുള്ളപ്പോള്‍ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടിയുടെ പരാതി

ജനപ്രിയ സീരിയല്‍ താരത്തിനെതിരെ കേസെടുത്തു,16 വയസുള്ളപ്പോള്‍ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടിയുടെ പരാതി

By: Sanviya
Subscribe to Filmibeat Malayalam

പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് സീരിയല്‍ നടനെതിരെ പോലീസ് കേസെടുത്തു. ടെലിവിഷന്‍ അവതാരകനും ഹിന്ദി സീരിയല്‍ നടനുമായ പാര്‍ത്ഥ സംതാനെതിരെയാണ് പോലീസ് കേസെടുത്തത്.

ബെംഗൂര്‍ നഗര്‍ പോലീസ് പോക്‌സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ സെക്ഷന്‍ 354 വകുപ്പ് പ്രകാരം സ്ത്രീ പീഡനത്തിന് കേസ് പരാതിക്കാരിയായ ഇരുപതുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്‌സോ വകുപ്പിലേക്ക് മാറ്റിയത്.

മൂന്ന് വര്‍ഷം മുമ്പ്

16 വയസുള്ളപ്പോള്‍ നടന്‍ പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് പെണ്‍കുട്ടി പോലീസിന് പരാതി നല്‍കിയത്. മൂന്ന് വര്‍ഷം മുമ്പാണ് സംഭവം നടക്കുന്നത്.

സംതാന്‍

കൈസി യെരി യാരിയാന്‍, ബെസ്റ്റ് ഫ്രണ്ട്‌സ് ഫോറെവര്‍ തുടങ്ങി ഒട്ടേറെ ഹിന്ദി സീരിയലുകളില്‍. ഒത്തിരി ടെലിവിഷന്‍ പ്രോഗ്രാമുകളിലും അവതാരകനായും സംതാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അറസ്റ്റ് ചെയ്തിട്ടില്ല

പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ദിന്‍ദോഷി കോടതിയെ സമീപിച്ചതിനാല്‍ നടനെ ഇതുവരെ അറസ്റ്റ് ചെയ്‌ലതില്ലെന്നാണ് അറിയുന്നത്.

പരാതിക്കാരന്‍

പരാതിക്കാരി എവര്‍ഷൈന്‍ നഗറില്‍ ഉണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.

English summary
TV actor Parth Samthaan booked under POSCO for molestation charges.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam