»   » ന്യൂസ് റീഡര്‍ക്കെതിരേയുള്ള ഓണ്‍ലൈന്‍ ആക്രമണം, പോലിസ് നടപടി തുടങ്ങി

ന്യൂസ് റീഡര്‍ക്കെതിരേയുള്ള ഓണ്‍ലൈന്‍ ആക്രമണം, പോലിസ് നടപടി തുടങ്ങി

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തിയെന്ന മുതിർന്ന മാധ്യമ പ്രവർത്തക ഷാനി പ്രഭാകരിന്റെ പരാതിയിൽ പോലീസ് നിയമ നടപടി ആരംഭിച്ചു.സുഹൃത്തും തൃപ്പൂണ്ണിത്തറ എംഎൽഎയുമായ  സ്വരാജിനൊപ്പമുള്ള ഫോട്ടോ ഉപയോഗിച്ചാണ് സോഷ്യൽ മീഡിയയിൽ അപവാദ പ്രചരണം നടത്തിയത്.

shani

അപമര്യാദയായി പെരുമാറിയ ബിസിനസ്സുകാരന് എട്ടിന്റെ പണി കൊടുത്ത് മലയാളി നടി! സംഭവം ഇങ്ങനെ...

ഷാനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആലുവ പൂപ്പടം നന്ദനത്തിലെ പിവി വൈശാഖിനെയാണ് കൊച്ചി മരട് പോലീസ് അറസ്റ്റ് ചെയ്തത്.  ഷാനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോഹ്നാഥ് ബെഹ്റ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മലയാളത്തിലെ  മുതിർന്ന മാധ്യമപ്രവർത്തകയാണ്  ഷാനി.

'പ്രേമം' ടീം വീണ്ടുമെത്തുന്നു; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!

സ്ത്രീ എന്ന രീതിയില്‍ അന്തസിനെയും വ്യക്തി എന്ന നിലയില്‍ സ്വകാര്യതയെയും ബാധിക്കുന്ന പ്രസ്തുതനടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും  പോലീസിൽ നൽകിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. കൂടാതെ ഡിജിപിയ്ക്ക് നൽകിയ  പരാതിയുടെ കോപ്പി സ്വന്തം ഫേസ് ബുക്ക് എക്കൗണ്ടിലൂടെ ഷാനി തന്നെ പുറത്തു വിട്ടിരുന്നു.

English summary
ne arrested after journo Shani Prabhakaran complains against online harassers

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam