Don't Miss!
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- News
'മോദിയോട് ഇഷ്ടമുണ്ട്, മോദിക്കൊപ്പം പട്ടം പറത്തിയത് തെളിയിക്കാൻ അന്ന് സെൽഫിയില്ലല്ലോ'; ഉണ്ണി മുകുന്ദൻ
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
അശ്വതി വിവാഹിതയായിരുന്നോ? ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോയുമായി നടി, കുഞ്ഞുണ്ടോ എന്ന ചോദ്യത്തിന് നടിയുടെ മറുപടി
ഉപ്പും മുളകിലെയും പൂജ ജയറാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് നടി അശ്വതി ജയറാം അഭിനയ രംഗത്ത് സജീവമാകുന്നത്. വളരെ കുറഞ്ഞ നാളുകള്‍ കൊണ്ട് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അശ്വതി ബോള്‍ഡ് ഫോട്ടോഷൂട്ട് നടത്തിയും ജനപ്രീതിയാര്‍ജിച്ചിരുന്നു. ഉപ്പും മുളകിലും മുടിയനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചെത്തിയ അശ്വതിയുടെ വിവാഹം കഴിഞ്ഞിട്ട് ഏറെ കാലമായി. ഭര്‍ത്താവ് ഹരിയ്ക്കൊപ്പമുള്ള ഫോട്ടോയുമായി എത്തിയതോടെയാണ് സംശയങ്ങളുമായി ചിലരെത്തിയത്.
വിവാഹ ദിവസത്തെ ഫോട്ടോയുമായിട്ടാണ് അശ്വതി ആദ്യം എത്തിയത്. ആ ദിവസം എന്ന ക്യാപ്ഷന്‍ നല്കിയ ഫോട്ടോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കല്യാണം കഴിഞ്ഞതിനെ കുറിച്ച് കൂടുതല്‍ പേരും അറിഞ്ഞത് അപ്പോഴായിരുന്നു. പിന്നാലെ സഹോദരിയ്ക്കൊപ്പമുള്ളതും ഭര്ത്താവിനൊപ്പമുള്ളതുമായ ഫോട്ടോസായിരുന്നു അശ്വതി ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്റെ ഭര്‍ത്താവ് ഇതാണെന്ന് പറഞ്ഞാണ് പുതിയ ഫോട്ടോയുമായി അശ്വതി നായരെത്തിയത്. 2016 ജൂലൈ 24 ന് എടുത്ത ഫോട്ടോയാണ് നടി പങ്കുവെച്ചത്. ഇരുവരും ഒന്നിച്ച് കണ്ടുമുട്ടിയ ദിവസത്തെ ഓര്‍മ്മിച്ച് എത്തിയതായിരുന്നു. ഒരു വര്‍ഷത്തോളമായി ഉപ്പും മുളകിലും അഭിനയിച്ചിരുന്ന അശ്വതി വിവാഹിതയാണെന്നും ഭര്‍ത്താവ് ഇതാണെന്ന കാര്യം ആരാധകരില്‍ പലരും അറിഞ്ഞത് ഇപ്പോഴായിരുന്നു.
തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം
ഫോട്ടോ വൈറലായതിന് പിന്നാലെ രസകരമായ കമന്റുകളുമായി ആരാധകരുമെത്തി. അശ്വതി വിവാഹിതയായിരുന്നോ എന്നാണ് ഒരാളുടെ ചോദ്യം. ഇതിന് താഴെ നടിയ്ക്കൊരു കുഞ്ഞ് കൂടി ഉണ്ടെന്ന് മറ്റൊരാള്‍ കമന്റിട്ടു. എന്നാല്‍ താന്‍ വിവാഹിതയാണെന്നും കുഞ്ഞ് ഇല്ലെന്നുമുള്ള മറുപടിയുമായി അശ്വതി തന്നെ എത്തിയിരിക്കുകയാണ്. ഒപ്പം അശ്വതിയെക്കാളും ചുള്ളന് ഭര്‍ത്താവാണെന്നാണ് ഒരാളുടെ അഭിപ്രായം.
Recommended Video
നിലവില്‍ പ്രാവ് എന്ന വെബ്സീരിസില് അഭിനയിച്ച് കൈയടി നേടിയിരിക്കുകയാണ് അശ്വതി. സിനിമയെ ഇഷ്പ്പെടുന്ന പെണ്‍കുട്ടികളുടെ കഥ പറയുന്ന വെബ്സീരിസില് അശ്വതിയ്ക്കൊപ്പം നടന് ബിനീഷ് ബാസ്റ്റിനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതിന്റെ ട്രെയിലര്‍ പുറത്ത് വന്ന ഉടനെ വൈറലായി.
-
എനിക്ക് നരയുണ്ട്, ഇടയ്ക്ക് ഞാന്‍ ഡൈ ഒക്കെ ചെയ്ത് സുന്ദരനാവാറുണ്ട്; നിങ്ങൾക്കെന്താണ്! കളിയാക്കുന്നവരോട് സൂരജ്
-
മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരുമോ? അക്കാരണം കൊണ്ട് ഉടനെ പ്രതീക്ഷിക്കാമെന്ന് മേഘ്ന രാജ്!, വീഡിയോ
-
കാള കുത്താന്‍ വന്നപ്പോഴും നെഞ്ചുവിരിച്ച് നിന്ന ധ്യാന്‍; പുള്ളിക്ക് എന്തും പറയാനുള്ള ലൈസന്‍സുണ്ട്!