Just In
- 18 min ago
ഉപ്പും മുളകിലെ നീലുവിന് ഇങ്ങനെ മാറാനാവുമോ? പുത്തന്‍ മേക്കോവര്‍ അടിപൊളിയെന്ന് ആരാധകര്‍
- 29 min ago
ഏതോ കോമാളികള്‍ എന്റെ ഇന്‍സ്റ്റ പ്രൊഫൈല്‍ ഹാക്ക് ചെയ്തു, ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്കി നസ്രിയ
- 1 hr ago
കടയ്ക്കൽ ചന്ദ്രനായി മമ്മൂട്ടി ഉടൻ എത്തും, മെഗാസ്റ്റാർ ചിത്രം വണ്ണിന്റെ റിലീസിനെ കുറിച്ച് സന്തോഷ് വിശ്വനാഥ്
- 2 hrs ago
വിവാഹ ശേഷം അങ്ങനെ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു, ആ സിനിമ വിജയിക്കാതെ പോയെന്നും നവ്യ നായര്‍
Don't Miss!
- News
എന്തുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റുമാര്‍ ജനുവരി 20ന് അധികാരമേല്‍ക്കുന്നു; കാരണം ഇതാണ്
- Lifestyle
മുഖം വെട്ടിത്തിളങ്ങും; ഈ എണ്ണ ഒന്നുമതി
- Automobiles
വിപണിയിലെത്തും മുമ്പേ മറവുകളില്ലാതെ ക്യാമറ കണ്ണുകളിൽ കുടുങ്ങി ടാറ്റ സഫാരി
- Finance
ക്രെഡിറ്റ് കാർഡുകളിൽ പലിശരഹിത വായ്പ വാഗ്ദാനം ചെയ്ത് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
- Sports
IND vs AUS: സ്റ്റാര്‍ക്കിന്റെ 'കൊമ്പാടിച്ച്' ഇന്ത്യ, ബാറ്റിന്റെ ചൂടറിഞ്ഞു- വന്‍ നാണക്കേട്
- Travel
വാര് ടൂറിസം ഭൂപടത്തില്‍ ഇടം നേടുവാനൊരുങ്ങി മണിപ്പൂര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പപ്പനും പദ്മിനിയുമായി ബാലുവും നീലുവും, ഉടന്‍ പ്രേക്ഷകരിലേക്കെന്ന് ഉപ്പും മുളകും താരം
ഉപ്പും മുളകിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായവരാണ് ബിജു സോപാനവും നിഷാ സാരംഗും. ജനപ്രിയ പരമ്പരയില്‍ ബാലു, നീലു എന്നീ കഥാപാത്രങ്ങളായി ശ്രദ്ധേയ പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിലധികമായി മികച്ച പ്രേക്ഷക സ്വീകര്യത നേടി മുന്നേറുന്ന പരമ്പരയാണ് ഉപ്പും മുളകും. പരമ്പരയില്‍ ഭാര്യയും ഭര്‍ത്താവുമായുളള ഇരുവരുടെയും പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്. ഉപ്പും മുളകും സമയത്ത് തന്നെ നിരവധി സിനിമകളിലും ഇരുവരും അഭിനയിച്ചിരുന്നു.
തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള ഇരുവരും പുതിയ വിശേഷങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അതേസമയം ബിജു സോപാനത്തിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിഷാ സാരംഗിനൊപ്പം അഭിനയിച്ച പുതിയ വെബ് സീരിസിനെ കുറിച്ച് പറഞ്ഞുകൊണ്ടാണ് നടന് എത്തിയിരിക്കുന്നത്. പപ്പനും പദ്മിനിയും എന്ന പുതിയ വെബ് സീരീസ് ഉടന്‍ വരുമെന്ന ക്യാപ്ഷനോടെയാണ് പുതിയ വിശേഷം ബിജു സോപാനം പങ്കുവെച്ചത്.
കസ് കസ് യൂടൂബ് ചാനലിലൂടെയാണ് പുതിയ വെബ് സീരീസ് പുറത്തുവരുന്നത്. നാടകരംഗത്തുനിന്നും മിനിസ്ക്രീനിലേക്ക് എത്തിയ താരമാണ് ബിജു സോപാനം. കൂടാതെ നിരവധി സിനിമകളിലും അഭിനയിച്ചു താരം. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ രാജമാണിക്യത്തില്‍ ഒരു ചെറിയ റോളില്‍ നടന് അഭിനയിച്ചു. പിന്നാലെ പത്തിലധികം മലയാള സിനിമകളിലാണ് ബിജു സോപാനം അഭിനയിച്ചത്. കഴിഞ്ഞ വര്‍ഷം പതിനെട്ടാം പടി, ലവ് ആക്ഷന്‍ ഡ്രാമ, ആദ്യരാത്രി, കമല, ഗൗതമന്റെ രഥം തുടങ്ങിയ സിനിമകളിലെല്ലാം നടന് എത്തിയിരുന്നു.
അതേസമയം കപ്പേളയാണ് നിഷാ സാരംഗിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കഴിഞ്ഞ വര്‍ഷം ബ്ലോക്ക്ബസ്റ്റര്‍ ചിത്രം തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ പ്രധാന വേഷത്തില്‍ നിഷാ സാരംഗ് അഭിനയിച്ചിരുന്നു. സിനിമകള്‍ക്ക് പുറമെ നിരവധി സീരിയലുകളിലും എത്തിയ താരമാണ് നിഷാ സാരംഗ്. കൂടാതെ നിരവധി ടെലിവിഷന്‍ പരിപാടികളിലും ഭാഗമായി നടി എത്തി.