For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മെലിഞ്ഞ് സുന്ദരിയായി ഉപ്പും മുളകിലെയും നീലു; വീണ്ടും സുന്ദരിയായതിന്റെ പിന്നിലെ രഹസ്യം പറഞ്ഞ് നിഷ സാരംഗ്

  |

  സിനിമയില്‍ എത്ര കാലമായി അഭിനയിക്കുന്നുണ്ടെങ്കിലും ഉപ്പും മുളകിലെയും നീലുവായിട്ടാണ് നടി നിഷ സാരംഗ് ജനപ്രീതി നേടുന്നത്. നീലിമ ബാലചന്ദ്രന്‍ എന്ന അമ്മ കഥാപാത്രം നിഷയുടെ കരിയറില്‍ തന്നെ വലിയൊരു വഴിത്തിരിവായി മാറി. അപ്രതീക്ഷിതമായി ഉപ്പും മുളകും നിര്‍ത്തിയതോടെ പ്രിയ താരങ്ങളെ കാണാന്‍ സാധിക്കാത്ത നിരാശയിലായിരുന്നു ആരാധകര്‍.

  പുത്തൻ മേക്കോവറിൽ സിർജിത്ത ഘോഷ്, മനോഹരമായിട്ടുള്ള ഫോട്ടോസ് വൈറലാവുന്നു

  വീണ്ടും ഉപ്പും മുളകും ആരംഭിക്കാന്‍ സാധ്യത കുറവാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ തന്നെ അറിയിച്ചിരിക്കുന്നത്. ഇതിനിടയില്‍ നടി നിഷ സാരംഗ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ചിത്രം വൈറലായി മാറിയിരുന്നു. തടി കുറഞ്ഞ് മെലിഞ്ഞ് സുന്ദരിയായിട്ടാണ് നിഷ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തടി കുറയാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുകയാണ്.

  കുറേ ദിവസം അടുപ്പിച്ച് വീട്ടില്‍ നില്‍ക്കുമ്പോള്‍ സ്വാഭാവികമായി ഒരു മാറ്റം വരുമല്ലോ. ഒപ്പം പുതിയ കഥാപാത്രത്തിന് വേണ്ടിയുള്ള ശാരീരികമായ തയ്യാറെടുപ്പുകള്‍ കൂടിയായപ്പോള്‍ ഗെറ്റപ്പില്‍ ചെറിയൊരു വ്യത്യാസം അത്രേയുള്ളു. മോളാണ് ആ ചിത്രങ്ങള്‍ എടുത്തത്. ഞാന്‍ വേണ്ട എന്ന് പറഞ്ഞിട്ടും അവള്‍ നിര്‍ബന്ധിച്ച് പോസ്റ്റ് ചെയ്യിപ്പിച്ചതാണ്. വണ്ണം കുറച്ച് കുറയ്ക്കുന്നുണ്ട്. വ്യായമം ചെയ്യുന്നു. ഇടയ്ക്ക് ബോഡി വെയിറ്റ് അല്‍പം കൂടി. അതൊന്ന് നിയന്ത്രിക്കാനാണ് ശ്രമം. മേക്കപ്പ് ചെയ്യാതിരിക്കുന്നതിന്റെ മാറ്റം സ്‌കിന്നിനുമുണ്ടാകും.

  യോഗയാണ് പ്രധാനമായും ചെയ്യുന്നത്. വലിയ പരിപാടിയൊന്നുമില്ല. പണ്ടേ ശീലിച്ചത് ഇപ്പോഴും തുടരുന്നു. മുന്‍പ് ദിവസം 5 കിലോമീറ്റര്‍ നടക്കുമായിരുന്നു. ഷൂട്ടിങ്ങിന്റെ തിരക്കില്‍ അത് മുടങ്ങി. ഇപ്പോള്‍ വീണ്ടും തുടങ്ങിയിട്ടുണ്ട്. ദിവസവും ഒരു മണിക്കൂര്‍ നടക്കും. ഭക്ഷണത്തിലും ചെറിയ നിയന്ത്രണങ്ങളുണ്ട്. ഞാന്‍ പൊതുവേ അധികം ഭക്ഷണം കഴിക്കുന്ന ആളല്ല. ഒത്തിരിയൊന്നുമില്ലെങ്കിലും ഇതിനോടകം നാല് കിലോ കുറഞ്ഞു. കുറച്ച് കൂടി കുറയ്ക്കണം. ഷൂട്ടിങ് തിരക്കിനിടെ ഇത്തരം കാര്യങ്ങള്‍ കാര്യമായി ശ്രദ്ധിക്കാനാകില്ല. വീട്ടില്‍ നില്‍ക്കുമ്പോഴെ സമയമുണ്ടാകു. നേരത്തെ ഞാന്‍ 70 കിലോ വരെ എത്തിയിട്ടുണ്ട്.

  Biju Sopanam Exclusive Interview | FilmiBeat Malayalam

  വീട്ടില്‍ നില്‍ക്കുമ്പോള്‍ എപ്പോഴും എന്തെങ്കിലും ജോലികളില്‍ ആയിരിക്കും. വെറുതേ ഇരിക്കാന്‍ എനിക്ക് താല്‍പര്യമില്ല. അതിന്റെതായ മാറ്റവുമുണ്ട്. ഷൂട്ടിങ്ങിന് പോകുമ്പോള്‍ വണ്ണം കൂടും. വീട്ടിലിരിക്കുമ്പോള്‍ കുറയും. അങ്ങനൊരു രീതിയാണ് എപ്പോഴും. കൊവിഡിന്റെ പ്രശ്‌നങ്ങള്‍ കൂടുന്നതോടെ തല്‍കാലം ഷൂട്ടിങ്ങ് തിരക്കുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ അവസാനിച്ചാല്‍ വീണ്ടും സജീവമാകും.

  English summary
  Uppum Mulakum Fame Nisha Sarang Opens Up About Her Weight Loss Secret And Diet Plan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X