For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉപ്പും മുളകിലെ അഭിനയത്തെക്കുറിച്ച് മക്കളുടെ ഡയ‍ലോഗ് ഇതാണെന്ന് നിഷ സാരംഗ്! വീട്ടിലെപ്പോലെ തന്നെ

  |

  മിനിസ്‌ക്രീനിലെ പമ്പരകളിലൂടെ കരിയറും ജീവിതവും മാറി മറിഞ്ഞവരേറെയാണ്. സിനിമകളിലും സീരിയലുകളിലുമൊക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും നിഷ സാരംഗും ബിജു സോപാനവുമൊക്കെ ഉപ്പും മുളകിലേക്ക് വന്നതോടെ ആരാധകരും അവരെ സ്വന്തക്കാരായി കരുതുകയായിരുന്നു. കുട്ടിത്താരങ്ങളായാലും മുതിര്‍ന്നവരായാലും ഉപ്പും മുളകും അഭിനേതാക്കളോട് പ്രേക്ഷകര്‍ക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. ഉപ്പും മുളകിനെക്കുറിച്ചും വീട്ടിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ തുറന്ന് പറയുന്ന നിഷ സാരംഗിന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

  മമ്മൂട്ടിയുടെ സഹോദരനായ ഇബ്രാഹിം കുട്ടിയായിരുന്നു നിഷ സാരംഗിന്റെ വിശേഷങ്ങള്‍ ചോദിച്ചെത്തിയത്. നീലുവിനൊപ്പമുള്ള ഇബ്രൂസ് ഡയറി എപ്പിസോഡ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇബ്രാഹിം കുട്ടിക്കൊപ്പം ഒരുമിച്ച് പ്രവര്‍ത്തിച്ചതിനെക്കുറിച്ചും മമ്മൂട്ടിയോടുള്ള ഇഷ്ടത്തെക്കുറിച്ചുമൊക്കെയായിരുന്നു നിഷ സാരംഗ് വാചാലയായത്. വീണ്ടും ജ്വാലയായുള്‍പ്പടെ നിരവധി പരമ്പരകളില്‍ ഇരുവരും ഭാര്യഭര്‍ത്താക്കന്‍മാരായി അഭിനയിച്ചിരുന്നു.

  ഇക്കയ്ക്ക് സ്ഥലമുണ്ട്

  ഇക്കയ്ക്ക് സ്ഥലമുണ്ട്

  ഇവിടെ വന്നിട്ട് 10 വര്‍ഷമായി. ഇതിന് അടുത്ത് ഇക്കാക്കയ്ക്ക് സ്ഥലമുണ്ട്. അതറിഞ്ഞിട്ടാണ് താന്‍ സ്ഥലം വാങ്ങിയതെന്നായിരുന്നു നിഷ സാരംഗ് പറഞ്ഞത്. പ്രായം കുറഞ്ഞ മുത്തശ്ശി കൂടിയാണ് നിഷയെന്ന് ഇബ്രാഹിം കുട്ടി പറഞ്ഞപ്പോള്‍ ചിരിക്കുകയായിരുന്നു താരം. ഇടയ്ക്ക് റയാനും ഇവരുടെ മുന്നിലേക്ക് എത്തിയിരുന്നു. ചെറുപ്രായത്തില്‍ തന്നെ വിവാഹം കഴിഞ്ഞതിനാല്‍ അധികം പ്രായമാവുന്നതിന് മുന്‍പ് മുത്തശ്ശിയാവാന്‍ കഴിഞ്ഞുവെന്ന് മുന്‍പ് താരം തന്നെ പറഞ്ഞിരുന്നു.

  ഉപ്പും മുളകിലെ പാറമട വീട്

  ഉപ്പും മുളകിലെ പാറമട വീട്

  ഉപ്പും മുളകും ഷൂട്ട് നടക്കുന്ന വീട്ടില്‍ നമ്മള്‍ നേരത്തെ പോയിട്ടുണ്ട്. ഏതോ സീരിയലിന്റെ വര്‍ക്ക് അവിടെ നടന്നിരുന്നു. എഎം നസീറിന്റെ സീരിയലില്‍, അതില്‍ നമ്മള്‍ ഭാര്യഭര്‍ത്താക്കന്‍മാരായിരുന്നു. അഭിനയിച്ചപ്പോഴൊക്കെ നമ്മള്‍ ഭാര്യ ഭര്‍ത്താക്കന്‍മാരായിരുന്നു. കുറേയേറെ സിനിമകളും ചെയ്യാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. മമ്മൂക്കയ്‌ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. നമുക്ക് സിനിമ എപ്പോഴും പ്രതീക്ഷിച്ച് നില്‍ക്കാനാവില്ലല്ലോ. വീട്ടിലെ കാര്യങ്ങള്‍ സേഫായി നടക്കേണ്ടേയെന്നും താരം ചോദിക്കുന്നു.

  ഡയലോഗ് പഠിക്കുന്നത്

  ഡയലോഗ് പഠിക്കുന്നത്

  പതിവ് പോലെയുള്ള രീതികളല്ല ഉപ്പും മുളകിലേത്. അവിടെ പോയാല്‍ സ്‌ക്രിപ്റ്റ് നമുക്ക് തരും. നമ്മളെല്ലാവരും ഡൈനിംഗ് ടേബിളിന് ചുറ്റും ഇരുന്നാണ് ഡയലോഗ് പഠിക്കാറുള്ളത്. ആ സമയത്ത് നമുക്ക് ഇംപ്രവൈസ് ചെയ്യനാവും. എനിക്കൊരു ഡയലോഗ് വരുമ്പോള്‍ ആര്‍ക്കേലും എന്തേലും ചെയ്യാനുണ്ടെങ്കില്‍ ചെയ്യാനുള്ള അവസരം ലഭിക്കും. ചിലപ്പോള്‍ ഇതൊന്നുമായിരിക്കില്ല അഭിനയിക്കുമ്പോള്‍ വരുന്നത്.

  ആദ്യം പഠിക്കുന്നത്

  ആദ്യം പഠിക്കുന്നത്

  സ്‌ക്രിപറ്റ് പഠിക്കാന്‍ വലിയ പാടില്ല. അവിടെ ഞാനാണ് ആദ്യം പഠിക്കുന്നതെന്നാണ് എല്ലാവരും പറയാറുള്ളത്. എന്റെ ഡയലോഗ് ഞാന്‍ ചോദിക്കാറില്ല. അതിന് മുന്‍പ് ആരെന്ത് പറഞ്ഞുവെന്നാണ് ചോദിക്കാറുള്ളത്. അത് പോലെ തന്നെ സ്‌പോട്ട് റെക്കോര്‍ഡിംഗ് നല്ലതാണ്. നമ്മുടെ എക്‌സ്പ്രഷനും ഫീലും ഇംപ്രവൈസേഷനുമൊക്കെ അതേ പോലെ കിട്ടും. ടെക്‌നീഷ്യന്‍സൊക്കെ നിര്‍ദേശങ്ങള്‍ തരാറുണ്ട്.

   മക്കളുടെ ഡയലോഗ്

  മക്കളുടെ ഡയലോഗ്

  ഉപ്പും മുളക് ഒരു കുടുംബം പോലെ തന്നെയാണ്. കേരളത്തിലെ നമ്പര്‍ വണ്‍ പരിപാടി എന്നായി മാറിയിരിക്കുകയാണ് ഉപ്പും മുളകും ഇപ്പോള്‍.സോപാനത്തില്‍ 22 വര്‍ഷമായുള്ളയാളാണ്. ഉപ്പും മുളകില്‍ വന്നതോടെയാണ് ബിജു ചേട്ടന്റെ കഴിവുകള്‍ എല്ലാവരും കാണുന്നത്. അദ്ദേഹം ലൈവാണ്. കുട്ടികളോടൊക്കെ സംസാരിക്കുമ്പോള്‍ അത് മനസ്സിലാവാറുണ്ട്. അമ്മ ഇവിടെ കാണിക്കുന്നതല്ലേ അവിടെ കാണിക്കുന്നതെന്നാണ് മക്കള്‍ പറയാറുള്ളതെന്നും നിഷ സാരംഗ് പറഞ്ഞിരുന്നു.

  English summary
  Uppum Mulakum fame Nisha Sarang reveals daughter's comment about her acting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X