»   » ആനിയുടെ അടുക്കളയിലേക്ക് ഉപ്പും മുളകും നല്‍കാനായി നിഷാ ശാരംഗ് എത്തി, ഇത് കണ്ട് നോക്കൂ!

ആനിയുടെ അടുക്കളയിലേക്ക് ഉപ്പും മുളകും നല്‍കാനായി നിഷാ ശാരംഗ് എത്തി, ഇത് കണ്ട് നോക്കൂ!

Posted By:
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയായ ആനി ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നുണ്ട്. കൈപ്പുണ്യത്തില്‍ തന്നെ വെല്ലാനാരുമില്ലെന്ന് തെളിയിച്ച താരത്തിന്റെ ആനീസ് കിച്ചണ്‍ പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അമൃത ടിവിയിലാണ് ഈ പരിപാടി പ്രേക്ഷേപണം ചെയ്യുന്നത്.

കുഞ്ഞേട്ടനെ വാനോളം പുകഴ്ത്തുന്ന ഇക്ക സ്വന്തം മകനെ പിന്തുണച്ചോ, കുഞ്ഞിക്കയുടെ കരച്ചില്‍ കണ്ടോ?

അമ്മ പിടിക്കാന്‍ ഗണേഷ്, ആ മോഹം നടത്തില്ലെന്ന വാശിയില്‍ മെഗാസ്റ്റാര്‍, ഇന്നസെന്റിന് ശേഷം ആരെത്തും?

പാചകം മാത്രമല്ല വാചകത്തിന്റെ കാര്യത്തിലും ആള് തകര്‍ക്കുകയാണ്. അതിഥിയായെത്തുന്നവരുടെ വിശേഷങ്ങളും ഇഷ്ടാനിഷ്ടങ്ങളും ചോദിച്ചറിയുന്നതിനോടൊപ്പം അവര്‍ക്കായി തയ്യാറാക്കിയ ഭക്ഷണവും കഴിപ്പിച്ചാണ് താരം വിടുന്നത്. കലാ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ആനിയുടെ കൈപ്പുണ്യം അറിയാനായി എത്തിയിട്ടുണ്ട്.

ഉപ്പും മുളകുമായി നിഷാ സാരംഗ്

മിനിസ്‌ക്രീനിലെ മിന്നും താരങ്ങളിലൊരാളായ നിഷാ സാരംഗാണ് പോയ വാരത്തില്‍ ആനീസ് കിച്ചണിലേക്ക് എത്തിയത്. ഉപ്പും മുളകും പരമ്പരയിലെ പ്രിയപ്പെട്ട നീലുവിനെ കണ്ടതില്‍ ആരാധകരും സന്തോഷത്തിലാണ്.

വിശേഷങ്ങള്‍ പങ്കുവെക്കുന്നു

ആനി ഭക്ഷണം തയ്യാറാക്കുന്നതിനോടൊപ്പം തന്നെ അതിഥികളുടെ വിശേഷത്തെക്കുറിച്ചും തിരക്കാറുണ്ട്. അതിഥിയായെത്തിയ നിഷ ശാരംഗ് പരിപാടിയില്‍ വാചാലയാവുന്നുണ്ട്.

പ്രമോ വീഡിയോ വൈറലാവുന്നു

ആനീസ് കിച്ചണില്‍ അതിഥിയായി നിഷ ശാരംഗ് പങ്കെടുക്കുന്നതിന് മുന്നോടിയായി അമൃത ടിവി പോസ്റ്റ് ചെയ്ത പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ആരാധകരുടെ ഇഷ്ടതാരങ്ങള്‍

ഒരുകാലത്ത് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും നായികയായി നിറഞ്ഞു നിന്നിരുന്ന താരമായ ആനിയും മിനിനിസ്‌ക്രീനിലെ മിന്നും താരമായ നിഷയും ഒരുമിച്ചപ്പോള്‍ അത് പ്രേക്ഷകര്‍ക്ക് വിരുന്നായി മാറുകയായിരുന്നു.

പ്രമോ വീഡിയോ കാണൂ

സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പ്രമോ വീഡിയോ കാണൂ.

English summary
Nisha Sharang is in Annies Kitchen, video viral.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam