Don't Miss!
- Sports
IND vs AUS: ഇന്ത്യക്കായി കളിക്കാന്‍ റെഡി, ആ കടമ്പ കടന്നു! സൂചന നല്കി സഞ്ജു
- Automobiles
പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ജാവ 42, യെസ്ഡി റോഡ്സ്റ്റർ ബൈക്കുകൾ
- Lifestyle
Shani Asta 2023 : കുംഭത്തില്‍ ശനിയുടെ അസ്തമയം; നേട്ടങ്ങളും കോട്ടങ്ങളും അരികില്‍; 12 രാശിക്കും ഗുണദോഷഫലം
- News
കൊല്ലത്ത് പോലീസിനെതിരെ കുറിപ്പെഴുതി, ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച് 16കാരൻ...
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന്‍ ഈ സ്ഥിര നിക്ഷേപം നോക്കാം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
ഉപ്പും മുളകില്‍ നിന്നും പോയ കുട്ടുമാമന് പുതിയ പരമ്പരയില്‍! ഒപ്പം അശ്വതി ശ്രീകാന്തും അര്‍ജുനും!
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമൊക്കെയായി സജീവമാണ് ശ്രീകുമാര്‍. മറിമായത്തിലെ ലോലിതനേയും ഉപ്പും മുളകിലെ കുട്ടുമാമനെയുമൊന്നും അത്ര പെട്ടെന്ന് പ്രേക്ഷകര്‍ മറന്നിട്ടില്ല. വില്ലത്തരമായാലും ഹാസ്യമായാലും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുന്ന താരം കൂടിയാണ് ശ്രീകുമാര്‍. സ്നേഹയ്ക്കൊപ്പം നെല്ലിക്കയുമായി അദ്ദേഹം അടുത്തിടെ എത്തിയിരുന്നു. ഭാര്യയും ഭര്‍ത്താവും ഒരുമിച്ചെത്തുന്ന ഹാസ്യപരിപാടി മികച്ച സ്വീകാര്യതയുമായി മുന്നേറുകയാണ്.
ഉപ്പും മുളകില്‍ നിന്നും കുട്ടുമാമന് അപ്രത്യക്ഷനായപ്പോള്‍ ആരാധകര്‍ക്ക് സങ്കടമായിരുന്നു. സംവിധായകനുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം പിന്‍വാങ്ങിയതോടെയാണ് താനും ഉപ്പും മുളകിനോട് വിട പറഞ്ഞതെന്നും ശ്രീകുമാര്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ അത്തരത്തിലൊരു പരിപാടിയുമായെത്തുന്ന സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ശ്രീകുമാറും സംഘവും. ശ്രീകുമാര്‍ മാത്രമല്ല അശ്വതി ശ്രീകാന്തും അര്‍ജുനും ഇത്തവണ അദ്ദദേഹത്തിനൊപ്പമുണ്ട്.
ചക്കപ്പഴം എന്നാണ് പുതിയ ഹാസ്യപരമ്പരയ്ക്ക് പേരിട്ടിട്ടുള്ളത്. തിങ്കള്‍ മുതല്‍ രാത്രി 10 മണിക്ക് ഈ പരിപാടി സംപ്രേഷണം ചെയ്യുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പരിപാടിയുടെ പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. ഭര്‍ത്താവിന് ആശംസ അറിയിച്ച് സ്നേഹ ശ്രീകുമാറായിരുന്നു പ്രമോ വീഡിയോ പങ്കുവെച്ച് എത്തിയത്. ഭര്‍ത്താവിന് മാത്രമല്ല ഒപ്പം അണിനിരക്കുന്നവര്‍ക്കും സ്നേഹ ആശംസ നേര്‍ന്നിട്ടുണ്ട്.

Recommended Video
അവതാരകയായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ അശ്വതി ശ്രീകാന്തും ചക്കപ്പഴത്തില്‍ അഭിനയിക്കുന്നുണ്ട്. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന തരത്തിലാണ് അശ്വതിയുടെ വരവ്. പ്രമോ വീഡിയോയില്‍ തന്നെ ഇക്കാര്യം വ്യക്തമാണ്. ഓണ്‍ സ്ക്രീന്‍ ഫാമിലിയെന്ന് പറഞ്ഞായിരുന്നു അശ്വതി പോസ്റ്റിട്ടത്. റിമി ടോമിയും ആദില്‍ ഇബ്രാഹിമും ഉള്‍പ്പടെ നിരവധി പേരായിരുന്നു അശ്വതിയുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്.
ഇത് ശരിക്കും സര്പ്രൈസായല്ലോയെന്ന് ചോദിച്ചപ്പോള്‍ എനിക്ക് തന്നെ സര്പ്രൈസായിരുന്നുവെന്നായിരുന്നു താരം പറഞ്ഞത്. പുതിയ പരമ്പരയുമായി താനെത്തുന്നുണ്ടെന്ന് വ്യക്തമാക്കി അര്ജുന് സോമശേഖറും എത്തിയിട്ടുണ്ട്. അളിയാ പൊളിയെന്ന് പറഞ്ഞായിരുന്നു വിവേക് ഗോപന് എത്തിയത്. സൗഭാഗ്യ വെങ്കിടേഷിന്രെ ഭര്‍ത്താവ് കൂടിയായ അര്ജുന് മികച്ച നര്ത്തകന് കൂടിയാണ്.
-
ഞാന്‍ നോര്‍മലല്ലെന്ന് മനസിലായത് പ്രസവം കഴിഞ്ഞ് 2 വര്‍ഷത്തിന് ശേഷമാണ്; ആ നാളുകളെ പറ്റി സുപ്രിയ മേനോന്
-
അന്ന് എന്റെ ഏക ആശ്വാസം നവ്യ ആയിരുന്നു, എന്റെ ആദ്യത്തെ ടീച്ചറാണ്!, നടിയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്
-
ടെലിവിഷനില്‍ ശത്രുക്കള്‍! പാരവെക്കുന്നു, സിനിമകളില്‍ നിന്നും ഒഴിവാക്കി; തുറന്ന് പറഞ്ഞ് ചന്ദ്ര ലക്ഷ്മണ്