For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉപ്പും മുളകും അവസാനിച്ചു! കാത്തിരിപ്പ് വെറുതെയാണെന്ന് ഫാന്‍സ് ക്ലബ്ബ്; ഒടുവില്‍ ആ റിപ്പോര്‍ട്ടും പുറത്ത്

  |

  മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച പരമ്പരയാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പര കേരളത്തിലെ ഒരു മിഡില്‍ക്ലാസ് കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങളെ ആസ്പദമാക്കി ഒരുക്കിയതായിരുന്നു. അതുകൊണ്ട് തന്നെ കുടുംബപ്രേക്ഷകരുടെ പിന്തുണ എന്നും ഉണ്ടാവുകയും ചെയ്തു.

  തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

  കഴിഞ്ഞ കുറച്ച് നാളുകളായിട്ട് ഉപ്പും മുളകിന്റെയും സംപ്രേക്ഷണം നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. ചില സാങ്കേതിക കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടെന്ന റിപ്പോര്‍ട്ട് മാത്രമേ ചാനല്‍ മേധാവിയായ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞുള്ളു. എന്നാല്‍ ഉപ്പും മുളകും ഇനി ഉണ്ടാവില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഫാന്‍സ് പേജുകളില്‍ വന്നൊരു കുറിപ്പില്‍ ആരാധകരാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

  'എത്രയും സ്‌നേഹം നിറഞ്ഞ 'ഉപ്പും മുളകും ഫാന്‍സ് ക്ലബ്' കുടുംബാംഗങ്ങളേ... ഫ്‌ളാവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന 'ഉപ്പുമുളകും' എന്ന നമ്മുടെ ഇഷ്ട പരമ്പര പൂര്‍ണമായും അവസാനിപ്പിച്ചുവെന്ന് ബന്ധപ്പെട്ടവരില്‍ നിന്ന് ഔദ്യോഗിക സ്ഥിതീകരണം ലഭിച്ചിട്ടുണ്ട് എന്ന വിവരം ഖേദപൂര്‍വ്വം അറിയിക്കുന്നു. നമ്മുടെ കൂട്ടായ്മയിലും പുറത്തും തുടരുന്ന ഉപ്പും മുളകും പരമ്പരയുടെ തിരിച്ചു വരവിനായുള്ള അംഗങ്ങളുടെ ഇടപെടലുകള്‍/ പ്രവര്‍ത്തികള്‍ പൂര്‍ണമായും അവസാനിപ്പിക്കണമെന്ന് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു.

  'ഇനി ഗ്രൂപ്പില്‍ പ്രസ്തുത പരമ്പരയില്‍ ഉള്‍പ്പെട്ട താരങ്ങളേയോ, സംപ്രേക്ഷണം ചെയ്ത ചാനലിനെയോ, ചാനലിലെ മറ്റ് പരിപാടികളേയോ അപമാനിക്കുന്ന/ ഇകഴ്ത്തുന്ന/ അവര്‍ക്ക് ബുദ്ധിമുട്ടു മുന്ന തരത്തിലുള്ള പോസ്റ്റ്, കമന്റ്, ട്രോള്‍, എന്നിവ അനുവദിക്കുന്നതല്ല. 'മേല്‍ പറഞ്ഞ തെറ്റായ പ്രവര്‍ത്തികള്‍ ഗ്രൂപ്പ് അംഗങ്ങള്‍ ചെയ്താല്‍, ഇത് ക്ഷണിച്ചു വരുത്തിയേക്കാവുന്ന *നിയമപരമായ നടപടികള്‍* തികച്ചും അതിന് കാരണക്കാരാവുന്നവരുടെ വ്യക്തിപരമായ ബാധ്യതയായിരിക്കും എന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. എന്നുമാണ് പുറത്ത് വന്ന കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.

  കണ്ണീര്‍ പരമ്പരകളില്‍ നിന്നും തികച്ചും വേറിട്ട് നില്‍ക്കുന്ന കഥയാണ് ഉപ്പും മുളകിന്റേതും. വലിയൊരു ജനപ്രീതിയ്ക്ക് പിന്നിലെ കാരണവും ഇത് തന്നെയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉപ്പും മുളകിന്റെയും സംപ്രേക്ഷണം നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. ഇതിന് പിന്നിലെ കാരണം എന്താണെന്നുള്ളതിന് ഇനിയും വ്യക്തത വന്നിട്ടില്ല. ഇടയ്ക്ക് മുടിയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന റിഷി എസ് കുമാറിന്റെ ഇന്‍സ്റ്റാഗ്രാമിലെ ഫോട്ടോ കണ്ട് ഷൂട്ടിങ് വീണ്ടും തുടങ്ങിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

  ഉപ്പും മുളകും പരമ്പരയ്ക്ക് ലഭിച്ചിരുന്നത് പോലെ അതിലെ താരങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് തുടക്കം മുതല്‍ കിട്ടിയിട്ടുള്ളത്. ആയിരം എപ്പിസോഡ് പൂര്‍ത്തിയായതുമായി ബന്ധപ്പെട്ടതിന് പിന്നാലെയാണ് പരമ്പരയില്‍ വലിയ മാറ്റങ്ങള്‍ വന്നത്. ലെച്ചുവിനെ അവതരിപ്പിച്ചിരുന്ന ജൂഹി റുസ്തഗി പിന്മാറിയത് വലിയ ചര്‍ച്ചയായി. അങ്ങനെ പോവുന്നതിനിടയിലാണ് മാസങ്ങളായി പരമ്പരയുടെ സംപ്രേക്ഷണം നിര്‍ത്തിയത്. വീണ്ടും ഷോ വരുമോ എന്ന ആകാംഷയില്‍ നിന്നവര്‍ക്ക് മുന്നിലേക്കാണ് ഉപ്പും മുളകും ഫാന്‍സ് ക്ലബ് ആണ് പുതിയൊരു അറിപ്പുമായി എത്തിയത്.

  Recommended Video

  Pooja Jayaram Interview | FilmiBeat Malayalam

  ചാനലോ അണിയറ പ്രവര്‍ത്തകരോ ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഇപ്പോള്‍ പ്രചരിക്കുന്ന ഫാന്‍സ് ഗ്രൂപ്പിലെ കുറിപ്പിന് വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

  English summary
  Uppum Mulakum Fan Group Officially Confirmed The Show Is Permanently Stopped
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X