For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രസവിച്ച് 3 മാസമായപ്പോള്‍ കൊച്ചിനെ നോക്കാത്ത നീലു, നിഷയോടുള്ള പക കഥാപാത്രത്തിലേക്കും?

  |

  പതിവ് പരിപാടികളില്‍ നിന്നും വ്യത്യസ്തമായ ഐറ്റങ്ങളുമായാണ് ഫ്‌ളവേഴ്‌സ് ചാനല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. അവതരണത്തിലും ആഖ്യാനത്തിലും വേറിട്ട പരിപാടികളുമായെത്തിയ ചാനല്‍ വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാനലായി മാറിയത്. മറ്റ് വിനോദ ചാനലുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയായിരുന്നു ഈ ചാനലിന്റെ നില്‍പ്പ്. കോമഡി ഉത്സവവും ഉപ്പും മുളകുമാണ് ചാനലില്‍ ഏറ്റവും ഡിമാന്‍ഡുള്ള പരിപാടികള്‍. സീരിയലിനെ വിമര്‍ശിക്കുകയും നിരോധിക്കണമെന്നാവശ്യപ്പെടുന്നവര്‍ വരെ കുത്തിയിരുന്ന് കാണുന്ന പരിപാടിയാണ് ഉപ്പും മുളകും. പ്രായഭേദമന്യേ എല്ലാവര്‍ക്കും കാണാവുന്ന പരിപാടി കൂടിയായിരുന്നു ഇത്.

  നീലുവും ബാലുവും കേശുവു ശിവയും ലച്ചുവും വിഷ്ണവുമൊക്കെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ്. ഇവരെക്കുറിച്ചുള്ള വിശേഷങ്ങളൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലാവാറുള്ളത്. അത്തരത്തില്‍ ഇവരുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ ക്ഷണനേരം കൊണ്ട് ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. പരിപാടിയിലെ നായികയായ നിഷ സാരംഗ് നടത്തിയ വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് പ്രേക്ഷകര്‍. അതിനിടയില്‍ പ്രക്ഷേപണം ചെയ്ത എപ്പിസോഡിനിടയിലും ഇക്കാര്യം വ്യക്തമായിരുന്നു. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  നീലുവിനെ കാണുന്നില്ല, ഒഴിവാക്കിയോ?

  നീലുവിനെ കാണുന്നില്ല, ഒഴിവാക്കിയോ?

  കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത എപ്പിസോഡില്‍ നീലുവിനെ കാണിച്ചിരുന്നില്ല. ഓട്ടോഡ്രൈവറായ മുടിയനും അംഗനവാടി ടീച്ചറായ ലച്ചുവും കൂടിയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. കേശുവിനെയും ശിവയേയും നോക്കാനായി ബാലു നടത്തുന്ന ശ്രമങ്ങളുമൊക്കെയാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ കണ്ടത്. കുഞ്ഞാവയും ഇവര്‍ക്കൊപ്പമുണ്ട്. കുഞ്ഞാവയുടെ കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഒരു കുറവും വരുത്തില്ലെന്ന് ബാലും ഉറപ്പ് പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് നീലുവിന്റെ തുറന്നുപറച്ചിലും പുറത്തുവന്നത്. ഇതോടെയാണ് താരം ഇനി പരിപാടിയിലേക്കില്ലെന്ന് ആരാധകര്‍ സംശയിച്ചുപോയത്.

  ബാലുവും മക്കളും മാത്രം

  ബാലുവും മക്കളും മാത്രം

  ബാലുവും മക്കളും ശങ്കരമാമയുമായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലുണ്ടായിരുന്നത്. കൊച്ചിനെ നോക്കാതെ നീലു ഓഫീസിലേക്കോ പടവലത്തേക്കോ പോയെന്ന സൂചനയാണ് ലഭിച്ചിട്ടുള്ളത്. അച്ഛനും മക്കളും വിജകരമായി കാര്യങ്ങള്‍ നിര്‍വഹിക്കുമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്. ബാലുവിന്റെ ഭക്ഷണം കഴിച്ചതിന് ശേഷം ശങ്കരമാമയ്ക്ക് പണി കിട്ടിയത് രസകരമായിരുന്നു. അദ്ദേഹം നീലുവിനെക്കുറിച്ച് വാചാലനാവുന്നുണ്ടായിരുന്നു.

   നീലുവിനെക്കുറിച്ച് പറയുന്നത്

  നീലുവിനെക്കുറിച്ച് പറയുന്നത്

  അച്ഛനും മക്കളും വളരെ മോശം കമന്റാണ് നീലുവിനെക്കുറിച്ച് പറയുന്നത്. ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള ശ്രമമെന്നും താരം തുറന്നുപറഞ്ഞിരുന്നു. മുന്‍പൊരിക്കല്‍പ്പോലും തമാശയ്ക്കായി പോലും ഇത്തരത്തിലുള്ള കമന്റുകള്‍ ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും നിഷ സാരംഗ് പറഞ്ഞിരുന്നു. തന്നെ വളരെയധികം വേദനിപ്പിച്ചൊരു കാര്യം കൂടിയായിരുന്നു ഇത്.

  താരത്തോടുള്ള ശത്രുത കഥാപാത്രത്തിലേക്കും

  താരത്തോടുള്ള ശത്രുത കഥാപാത്രത്തിലേക്കും

  തന്നോടുള്ള ശത്രുതയാണ് ഇത്തരമൊരു നീക്കത്തിലേക്ക് നയിച്ചതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ മോശം സന്ദേശം അയച്ചും കമന്റുകള്‍ പറഞ്ഞും സംവിധായകന്‍ സമീപിച്ചിരുന്നു. രൂക്ഷമായാണ് താന്‍ അന്ന് പ്രതികരിച്ചത്. നാഫാ അവാര്‍ഡ് വാങ്ങാനായി പോവുന്നതിനെക്കുറിച്ച് അദ്ദേഹത്തോട് സൂചിപ്പിച്ചിരുന്നു. ലീവ് തന്നതിന് ശേഷമാണ് മാറി നിന്നത്. നേരത്തെയുള്ള ശത്രുതയാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നും താരം വ്യക്തമാക്കിയിരുന്നു.

  പറ്റിച്ചതാണെന്ന് വരുത്തിത്തീര്‍ത്തേക്കും

  പറ്റിച്ചതാണെന്ന് വരുത്തിത്തീര്‍ത്തേക്കും

  നീലു ജോലി സംബന്ധമായി വല്ല കാര്യത്തിനോ മറ്റോ പോയതാണെന്ന തരത്തില്‍ വരുത്തിത്തീര്‍ത്തേക്കും ഇനിയെന്നും നിഷ സാരംഗ് പറഞ്ഞിരുന്നു. അത്തരമൊരു നീക്കം തള്ളിക്കളയാനാവില്ല. അത്രയും ബുദ്ധിമാനാണ് അയാള്‍. അദ്ദേഹം ഈ പരിപാടിയുടെ സംവിധായകനായി ഇരിക്കുന്നിടത്തോളം കാലം ഈ പരിപാടിയിലേക്ക് തിരിച്ചെത്തില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.

  താരത്തിന്റെ തിരിച്ചുവരവ് കാത്ത് ആരാധകലോകം

  താരത്തിന്റെ തിരിച്ചുവരവ് കാത്ത് ആരാധകലോകം

  ഉപ്പും മുളകും എന്ന പരിപാടിയുടെ പ്രധാന താരങ്ങളിലൊരാളായ നീലുവില്ലാത്ത പരമ്പരയെക്കുറിച്ച് തങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് നിഷ സാരംഗിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്. വിഷയത്തില്‍ ശ്രീകണ്ഠന്‍ നായര്‍ പ്രതികരിക്കണമെന്നും ഉചിതമായ നടപടിയെടുക്കണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

  English summary
  Uppum Mulakum latest epoisode specialities.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X