»   » 'മുടിയനൊ'പ്പം 'ഗംഗ'യും, ഉദ്വേഗ ഭരിതമായ മുഹൂര്‍ത്തങ്ങളുമായി 'ഉപ്പും മുളകും'

'മുടിയനൊ'പ്പം 'ഗംഗ'യും, ഉദ്വേഗ ഭരിതമായ മുഹൂര്‍ത്തങ്ങളുമായി 'ഉപ്പും മുളകും'

By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള പരിപാടിയാണ് ഫ്ളവേഴ്സ് ചാനലില്‍ പ്രക്ഷേപണം ചെയ്യുന്ന ഉപ്പും മുളകും. ഒാരോ എപ്പിസോഡിനും വേണ്ടി മിനി സ്ക്രീന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന അവസ്ഥ. അധികം ഒാവറാക്കാതെ പ്രേക്ഷകരെ വെറുപ്പിക്കാതെ മുന്നേറുന്ന ഈ പരിപാടിയുടെ കഴിഞ്ഞ രണ്ടു എപ്പിസോഡ് തികച്ചും വ്യത്യസ്തമായിരുന്നു. ആരും പ്രതീക്ഷിക്കാത്തൊരു ട്വിസ്റ്റുമായാണ് മുടിയനും സംഘവും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.

ഉപ്പും മുളകും പരിപാടിയിലൂടെ ബാലചന്ദ്രനും കുടുംബവും പ്രേക്ഷകരുടെ സ്വന്തമായി മാറിയിരിക്കുകയാണ്. കുറഞ്ഞ കാലയളവില്‍ തന്നെ പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടിച്ചുകയറാന്‍ നീലിമയ്ക്കും കുടുംബത്തിനും കഴിഞ്ഞു. കടുത്ത സീരിയവ്‍ വിരോധികള്‍ പോലും ടെലിവിഷനു മുന്നില്‍ കുത്തിയിരുന്ന കാണുന്ന പരിപാടിയാണ് ഉപ്പും മുളകും. ബാലചന്ദ്രന്‍റെയും നീലിമയുടെയും കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളാണ് ഉപ്പും മുളകിന്‍റെ പ്രമേയം. ഇവരുടെ മക്കളില്‍ മൂത്തവനായ മുടിയന്‍ അഥവാ വിഷ്ണു ഡാന്‍സിനു വേണ്ട് ജീവിതം ഉഴിഞ്ഞുവെച്ചതാണ്. ഡാന്‍സെന്നു വെച്ചാല്‍ ക്ലാസിക്കലൊന്നുമല്ല ബ്രേക്ക് ഡാന്‍സ്. മുടിയനൊരു പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചു കൊണ്ടു വരുന്ന എപ്പിസോഡായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ പ്രേക്ഷകര്‍ കണ്ടത്.

മുടിയന്‍റെ കല്ല്യാണം കഴിഞ്ഞോ ??

അച്ഛനായ ബാലചന്ദ്രനുമായി വഴക്കിട്ട് വീട്ടില്‍ നിന്നിറങ്ങിപ്പോയ മുടിയന്‍ തിരിച്ചു വരുന്നത് ഒരു പെണ്‍കുട്ടിയെയും കൊണ്ടാണ്. ഇവരുടെ വരവ് കണ്ടതേ നീലു നിലവിളിക്കാന്‍ തുടങ്ങി. ബാലുവാകട്ടെ ആകെ സ്റ്റക്കായി നില്‍ക്കുകയും ചെയ്തു.

കൂടെയുള്ള പെണ്‍കുട്ടിയെക്കുറിച്ച്

തന്‍റെ വിവാഹം കഴിഞ്ഞുവെന്നും കൂടെയുള്ള പെണ്‍കുട്ടി തന്‍രെ ഭാര്യയാമെന്നും മുടിയന്‍ പറയുന്നു. കുഴഞ്ഞ് നിലത്തേക്ക് വീണ ബാലുവിനെ പൊക്കാന്‍ പാടുപെടുന്നതിനിടയിലും തന്‍റെ മോന്‍ വഴി തെറ്റിപ്പോയെന്നും പറഞ്ഞ് നീലു നിലവിളിക്കുന്നു.

ആരും സ്വീകരിക്കാതെ അവള്‍ അകത്തേക്ക്

ശിവയാണ് നിലവിളിക്കുമായെത്തി അമ്മൂമ്മയോട് ഗംഗയെ വീട്ടിലേക്ക് കയറ്റാന്‍ പറയുന്നത്. എന്നാല്‍ പ്രതികാരത്തോടെ ബാലു വിളക്ക് ഊതിക്കെടുത്തി. ആരതിയും അകന്പടിയുമൊന്നുമില്ലാതെ ഗംഗ ആ വീടിന്‍റെ അകത്തേക്ക് പ്രവേശിച്ചു.

ലക്ഷ്മണ രേഖ വരച്ച് മുടിയനും ഗംഗയും

പിന്നീട് നടക്കുന്നത് രസകരമായ സംഭവങ്ങളാണ്. സാധനങ്ങള്‍ക്കു വേണ്ടി അന്യോന്യം വഴക്കിടുന്നതിനിടയില്‍ നീലിമയുടെ അടുക്കളയിലെ സാധനങ്ങളെടുത്ത് ഗംഗ ഒാടിപ്പോവുന്നു. പലകയിലൂടെ നിരങ്ങി മുറിയില്‍ നിന്നും ബാലു സാധനങ്ങള്‍ തിരിച്ചെടുക്കുന്നു. വീട്ടില്‍ കാലു കുത്തരുതെന്ന് പറഞ്ഞതിനാലാണ് ഇത്തരത്തിലൊരു നീക്കം. ബാലുവിന്‍റെ കുരുട്ടു ബുദ്ധിയെ വെല്ലാന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന് ഒന്നൂടെ തെളിയിക്കുന്ന രംഗം.

അപ്രതീക്ഷിതമായെത്തിയ മുടിയന്‍റെ സുഹൃത്ത്

മുടിയന്‍റെ ആത്മാര്‍ത്ഥ സുഹൃത്തായ ജന്ന കാര്യങ്ങള്‍ അറിയുന്നതിനായി ആ വീട്ടിലെത്തിയെപ്പോള്‍ അവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന തരത്തില്‍ ബാലു സംസാരിക്കുന്നു. കലിയിളകിയ ഗംഗ മുടിയനെ ഉപദ്രവിക്കുന്നു. ഇത്രയും നന്നായി മകന് പണി കൊടുക്കുന്ന ഒരച്ഛനെ മറ്റെവിടെയും കാണാനാവില്ല.

അവസാനത്തെ ആ ട്വിസ്റ്റ്

മുടിയന്‍രെ കല്ല്യാണ വിശേഷങ്ങളാണ് പോയ രണ്ടു ദിവസവും പരിപാടിയില്‍ കാണിച്ചിരുന്നത്. അടുത്ത എപ്പിസോഡിന്‍രെ ആദ്യ ഭാഗങ്ങള്‍ കാണിച്ചപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലായിരുന്നു. ഒരു ദിവസം മുഴുവനും ഫുള്‍ സ്പെന്‍സ് നില നിര്‍ത്തിയ പരിപാടിയുടെ അടുത്ത എപ്പിസോഡിലാണ് ഇതെല്ലാം നീലുവിന്‍രെ അമ്മയുടെ സ്വപ്നമായിരുന്നുവെന്ന് പ്രേക്ഷകര്‍ അറിയുന്നത്.

English summary
Uppum Mulakum latest episode getting viral, here is the reason.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam