Don't Miss!
- News
ആനക്ക് ഓമനപ്പേരിട്ട് ആനന്ദിക്കുന്നു, അപ്പനാണോ പടയപ്പ, അളിയനാണോ അരിക്കൊമ്പന്; വനംവകുപ്പിനെതിരെ സിപിഎം
- Sports
IND vs NZ: ഇന്ത്യക്കു ഡു ഓര് ഡൈ, പൃഥ്വി കളിച്ചേക്കും- ടോസ് 6.30ന്
- Lifestyle
ഗര്‍ഭകാലത്തുണ്ടാവുന്ന ഈ അസ്വസ്ഥതകള്‍ സാധാരണം: ആരോഗ്യ ഗര്‍ഭത്തിന്റെ ലക്ഷണം
- Finance
6,000 രൂപ മാസ അടവ് സാധിക്കുമോ? 6.80 ലക്ഷം നേടിത്തരുന്ന ഉഗ്രൻ മൾട്ടി ഡിവിഷൻ ചിട്ടിയിതാ
- Technology
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- Automobiles
സുസുക്കിയും ഗോദയിലേക്ക്; ആദ്യ ഇലക്ട്രിക് സ്കൂട്ടര്‍ അടുത്ത വര്‍ഷം എത്തും
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
മാസങ്ങള്‍ക്ക് ശേഷം വാനമ്പാടി താരങ്ങളുടെ ഒത്തുകൂടല്‍, ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍
മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ജനപ്രിയ പരമ്പരകളില്‍ ഒന്നായിരുന്നു വാനമ്പാടി. എഷ്യാനെറ്റില്‍ മികച്ച റേറ്റിംഗോടെ മുന്നേറിയ സീരിയല്‍ അടുത്തിടെയാണ് അവസാനിച്ചത്. വാനമ്പാടിയിലെ താരങ്ങളെല്ലാം ഇപ്പോള്‍ എല്ലാവര്ക്കും പ്രിയപ്പെട്ടവരാണ്. സീരിയല്‍ കഴിഞ്ഞ ശേഷവും താരങ്ങളുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. പരമ്പരയില്‍ പദ്മിനിയായി വേഷമിട്ട സുചിത്രാ നായരും മോഹന്‍കുമാറായി എത്തിയ സായ്കിരണ്‍ ഉള്‍പ്പെടെയുളള താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുണ്ട്.
ജനപ്രിയ പരമ്പരയില്‍ മോഹന്‍കുമാറിന്റെ ഭാര്യ പദ്മിനിയായിട്ടാണ് സുചിത്ര അഭിനയിച്ചത്. ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രമാണ് വാനമ്പാടിയിലെ പദ്മിനിയെന്ന് സുചിത്ര മുന്‍പ് പറഞ്ഞിരുന്നു. കരിയറില്‍ വഴിത്തിരിവായി മാറിയ പരമ്പരയായിരുന്നു വാനമ്പാടി. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തുടക്കത്തില്‍ അത്ര താല്പര്യമുണ്ടായിരുന്നില്ല.

പത്മിനിയിലെ മാറ്റങ്ങളെ കുറിച്ച് മനസിലാക്കിയതോടെയാണ് കഥാപാത്രത്തിന്റെ പ്രാധാന്യവും തിരിച്ചറിഞ്ഞത്, പത്മിനിക്ക് നല്ല വശവും ഉണ്ടെന്ന് പിന്നീട് മനസിലാക്കിയെന്നും നടി പറഞ്ഞു. വാനമ്പാടിക്ക് ശേഷമുളള പുതിയ പ്രോജക്ടിനെ കുറിച്ച് പലരും ചോദിച്ചു. പരമ്പര തീര്‍ന്നതോടെ ബ്രേക്ക് എടുത്തിരിക്കുകയാണ് എന്നും നടി പറഞ്ഞിരുന്നു.

പുതിയ പ്രോജക്ടുകളൊന്നും ഏറ്റെടുത്തിട്ടില്ല. വാനമ്പാടി അവസാനിച്ചതോടെ എല്ലാവരെയും മിസ് ചെയ്യുന്നുണ്ടെന്നും നടി പറഞ്ഞിരുന്നു. അനുമോളും തംബുരുവുമായി ഇപ്പോഴും അടുത്ത സൗഹൃദമുണ്ട് സുചിത്രയ്ക്ക്. അതേസമയം വാനമ്പാടി താരങ്ങളായ സുചിത്രയുടെയും ഗൗരിയുടെയും പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ഏറെ നാളുകള്‍ക്ക് ശേഷമായിരുന്നു ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. ഗൗരിയാണ് സുചിത്രയ്ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കുമ്മ എന്നാണ് സുചിത്രയെ ഗൗരി വിളിക്കാറുളളത്. ദിവസങ്ങള്‍ക്ക് മുന്‍പ് മിസ് യൂ കുമ്മ എന്ന ക്യാപ്ഷനില്‍ ഗൗരി ചില ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങള്‍ക്ക് താഴെ സായ് കിരണും കമന്റുമായി എത്തി.

ഓ മൈ ബേബി ലവ് എന്ന കമന്റുമായാണ് അന്ന നടന് എത്തിയത്. കൂടാതെ അവള് ഇല്ലാതെയുളള ജീവിതം വളരെ ബുദ്ധിമുട്ടേറിയതാണെന്നും നടന് പറഞ്ഞു. വാനമ്പാടി സിരീയലിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയങ്കരനായ താരമാണ് സായികിരണ്‍ റാം. ജനപ്രിയ പരമ്പരയില്‍ മോഹന്‍കുമാര്‍ എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് താരം കാഴ്ചവെച്ചത്. മൂന്നരവര്‍ഷത്തെ സംപ്രേക്ഷണത്തിനൊടുവില്‍ അടുത്തിടെയാണ് വാനമ്പാടി അവസാനിച്ചത്.
Recommended Video

മലയാളം ഇപ്പോള്‍ സംസാരത്തിന് പുറമെ വായിക്കാനും അറിയാമെന്ന് സായി പറഞ്ഞിരുന്നു. മൂന്ന് വര്‍ഷം ഞാന്‍ കേരളത്തിലെ ഭക്ഷണം കഴിച്ച് അവിടെയുണ്ടായിരുന്നു. അതിനാല്‍ ആ ഭാഷയെ ബഹുമാനിക്കേണ്ടത് എന്റെ കടമയാണ്. മലയാളം എളുപ്പത്തില്‍ പഠിക്കാവുന്ന ഒരു ഭാഷയല്ല. ഞാന്‍ അത് പഠിക്കാനായി കുറച്ച് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നു. പിന്നെ വാനമ്പാടിയിലെ ഗൗരിയും എന്നെ ഭാഷ പഠിക്കാന്‍ ഏറെ സഹായിച്ചിരുന്നു എന്നും താരം പറഞ്ഞു.
-
റോബിന് കുളിസീന്‍ കണ്ടത് ഇപ്പോഴും ഓര്‍ത്ത് ചമ്മാറുണ്ട്! ടാറ്റുക്കാരനെ കെട്ടുമോ എന്നും നിമിഷ
-
സ്വയം മുടി മുറിച്ച് ഭ്രാന്തമായ അവസ്ഥ! ശരിക്കും ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ല; സത്യമെന്താണെന്ന് പറഞ്ഞ് നടി അഞ്ജലി
-
കൂടെ കണ്ടത് ഭര്‍ത്താവിനെയല്ല, ആരൊക്കെ ചതിച്ചാലും തിരിച്ച് കിട്ടും; രണ്ടാം വിവാഹത്തെ പറ്റി നടി സോണിയ