»   » 'ഞാന്‍ അഭിനയം പഠിച്ചത് മൂന്ന് പേരില്‍ നിന്നാണ്, മോഹന്‍ലാല്‍, ലാല്‍ ജോസ് പിന്നെ കാവ്യ മാധവന്‍'

'ഞാന്‍ അഭിനയം പഠിച്ചത് മൂന്ന് പേരില്‍ നിന്നാണ്, മോഹന്‍ലാല്‍, ലാല്‍ ജോസ് പിന്നെ കാവ്യ മാധവന്‍'

Written By:
Subscribe to Filmibeat Malayalam

നടന്‍ നിര്‍മാതാവ് എന്നീ നിലകളില്‍ വിജയ് ബാബു മലയാള സിനിമയില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ഒടുവില്‍ റിലീസ് ചെയ്ത ആകാശ വാണി എന്ന ചിത്രവും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കാവ്യ മാധവനാണ് ചിത്രത്തിലെ നായിക.

ഞാന്‍ അഭിനയം പഠിച്ചത് മൂന്ന് പേരില്‍ നിന്നാണെന്ന് വിജയ് ബാബു പറയുന്നു. മോഹന്‍ലാല്‍, ലാല്‍ ജോസ് പിന്നെ കാവ്യാ മാധവന്‍. ഒരേ ഒരു ഫീമെയില്‍ ആര്‍ട്ടിസ്റ്റ്. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിജയ്. കാവ്യയുടെ ആക്ടിങ് മാനറിസങ്ങളെ കുറിച്ചും വിജയ് സംസാരിച്ചു.

'ഞാന്‍ അഭിനയം പഠിച്ചത് മൂന്ന് പേരില്‍ നിന്നാണ്, മോഹന്‍ലാല്‍, ലാല്‍ ജോസ് പിന്നെ കാവ്യ മാധവന്‍'

ഒപ്പം അഭിനയിക്കുന്നവരില്‍ നിന്നാണ് ഞാന്‍ പലതും പഠിക്കുന്നത്. താന്‍ അഭിനയം പഠിച്ചത് മൂന്ന് പേരില്‍ നിന്നാണെന്നും അതിലൊരേ ഒരു നായിക കാവ്യ മാധവനാണെന്നും വിജയ് ബാബു പറഞ്ഞു. ലാല്‍ ജോസും മോഹന്‍ ലാലുമാണ് മറ്റ് രണ്ട് പേര്‍.

'ഞാന്‍ അഭിനയം പഠിച്ചത് മൂന്ന് പേരില്‍ നിന്നാണ്, മോഹന്‍ലാല്‍, ലാല്‍ ജോസ് പിന്നെ കാവ്യ മാധവന്‍'

കാവ്യ മാധവന്‍ കഥാപാത്രമായി മാറുന്നത് അത്ഭുതപ്പെടുത്തുന്ന രീതിയിലാണെന്നും വിജയ് പറയുന്നു. അത്രയും നേരം നമ്മളോട് സംസാരിച്ചു കഴിഞ്ഞിട്ട്, ക്യാമറ എന്ന് പറയുമ്പോഴേക്കും കാവ്യ കഥാപാത്രമാവും.

'ഞാന്‍ അഭിനയം പഠിച്ചത് മൂന്ന് പേരില്‍ നിന്നാണ്, മോഹന്‍ലാല്‍, ലാല്‍ ജോസ് പിന്നെ കാവ്യ മാധവന്‍'

കാവ്യ കഥാപാത്രമായി മാറുമ്പോഴുള്ള മാനറിസത്തെ കുറിച്ചും വിജയ് പറഞ്ഞു. അത്രയും നേരം കളിച്ച് ചിരിച്ച് നിന്നിട്ട്, സീനിന്റെ സമയമാകുമ്പോള്‍ കാവ്യ കവിളില്‍ രണ്ട് തട്ട് തട്ടും. പിന്നെ വാണിയായി മാറുന്നതാണ് കാണുക. ആ രീതി വിജയ് ബാബു അഭിനയിച്ചു കാണിക്കുകയും ചെയ്തു.

'ഞാന്‍ അഭിനയം പഠിച്ചത് മൂന്ന് പേരില്‍ നിന്നാണ്, മോഹന്‍ലാല്‍, ലാല്‍ ജോസ് പിന്നെ കാവ്യ മാധവന്‍'

മറ്റൊന്ന് കൂടെയുണ്ട്, സംവിധയകന്‍ ആക്ഷന്‍ പറയുന്നതിന് മുമ്പ് കാവ്യ അതിന് മുമ്പുള്ളൊരു ഡയലോഗ് മനസ്സില്‍ പറയും. കാവ്യയ്ക്കും കോ ആക്ടര്‍ക്കും മാത്രമേ അത് മനസ്സിലാവൂ. ആ രംഗത്തിന്റെ തുടര്‍ച്ച കിട്ടാന്‍ നമ്മളെ അത് സഹായിക്കും- വിജയ് ബാബു പറഞ്ഞു

English summary
Apart from Mohanlal and Lal Jose i leard more about acting from Kavya Madhavan says Vijay Babu
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam