Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
നടിമാര്‍ വിവാഹശേഷം സിനിമ വേണ്ടെന്ന് പറയരുത്: സിനിമയെ തള്ളി പറയുന്ന രീതി അംഗീകരിക്കാന്‍ കഴിയില്ല, വിജയരാഘവന്
സിനിമയില്‍ തിളങ്ങി നിന്ന പല നായികമാരും ഇന്ന് എവിടെയാണെന്ന് പോലും അറിയില്ല. വിവാഹത്തോടെ സിനിമാഭിനയത്തോട് വിട പറഞ്ഞ് പോകുന്ന നടിമാര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വരാറുമുണ്ട്. അപൂര്‍വ്വം ചിലര്‍ മാത്രമേ അങ്ങനെ സജീവമാവാറുള്ളു. നടി മഞ്ജു വാര്യര്‍ അടക്കമുള്ളവര്‍ അതിന് മാതൃകയാണ്. പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മഞ്ജു തിരികെ വരുന്നത്.
മഞ്ജുവിന് പിന്നാലെ നടി നവ്യ നായര്‍ അടക്കമുള്ളവരെല്ലാം ഇപ്പോള്‍ സിനിമയില്‍ സജീവമായി കൊണ്ടിരിക്കുകയാണ്. എന്നാല്‍ വിവാഹം കഴിഞ്ഞത് കൊണ്ട് ഇനി സിനിമ വേണ്ടെന്ന് സ്വയം തീരുമാനമെടുക്കുന്ന നടിമാരെ വിമര്‍ശിച്ച് നടന് വിജയരാഘവന്. വിവാഹം കഴിഞ്ഞാലും ഒരു നടിമാരും അഭിനയം നിര്‍ത്താതെ ഇരിക്കട്ടേ എന്ന് ഒരു ചാനല്‍ ടോക് ഷോയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് വിജയരാഘവന് പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വീണ്ടും വൈറലായി.

'വിവാഹം കഴിഞ്ഞതോടെ ഇനി സിനിമ വേണ്ടന്ന് തീരുമാനം സ്വയം എടുക്കുമ്പോള്‍, ഇത്രയും നാളും താന്‍ ചെയ്തത് ഒരു വൃത്തികെട്ട കാര്യമാണോ എന്ന് അവര്‍ സ്വയം ചോദിക്കേണ്ടി വരും. വിവാഹത്തിന് മുന്‍പ് സിനിമയില്‍ നിന്ന് എല്ലാ പ്രശസ്തിയും പ്രതിഫലവും പറ്റിയിട്ടും വിവാഹ ശേഷം സിനിമ മേഖലയെ തള്ളി പറയുന്ന രീതിയെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. കുടുംബമായി കഴിഞ്ഞാല്‍ തിരിച്ചു വരാന്‍ തോന്നാത്ത വൃത്തികെട്ട ഇടമായി സിനിമയെ കാണുന്നത് ഒരിക്കലും നല്ല പ്രവണതയല്ല'. വിജയരാഘവന് പറയുന്നു.
കാവ്യ മാധവന്, സംയുക്ത വര്‍മ്മ, എന്നിങ്ങനെ ഒരു കാലത്ത് നായിക വസന്തമായിരുന്ന പല നടിമാരും കുടുംബിനികളായി കഴിയുകയാണ്. മകന്റെ കാര്യം നോക്കേണ്ടത് കൊണ്ടാണ് സിനിമയില്‍ നിന്നും മാറി നിന്നതെന്ന് നടി സംയുക്ത വര്‍മ്മ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇവരുടെയൊക്കെ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുകയാണ് മലയാള സിനിമാപ്രേമികള്‍.
അതേ സമയം വിവാഹശേഷമെത്തുന്ന നടിമാര്‍ക്ക് പ്രധാന്യമുള്ള കഥാപാത്രങ്ങള്‍ ലഭിക്കാറില്ലെന്ന വസ്തുതയുമുണ്ട്. ചില നടിമാരുടെ തിരിച്ച് വരവ് അമ്മ കഥാപാത്രങ്ങളിലേക്ക് മാത്രമായി ചുരുങ്ങി പോവുന്നതും പലപ്പോഴും കാണാറുള്ളതാണ്. നല്ല വേഷം കിട്ടിയാല്‍ അഭിനയിക്കാമെന്ന് തീരുമാനിച്ചുറപ്പിച്ച നായികമാരും നിരവധിയാണ്.
Recommended Video
262 ദശലക്ഷം രൂപ കയ്യില്‍ എത്തണോ ? ഇതാ ഇന്ത്യയില്‍ നിന്നും മികച്ച അവസരം, ഭാഗ്യം പരീക്ഷിക്കൂ