For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എങ്ങനെയോ കല്യാണം കഴിക്കേണ്ടി വന്നതാണ്, 7 വര്‍ഷമായി തടങ്കലിലാണെന്ന് അപര്‍ണ; അവള്‍ നെഗറ്റീവാണെന്ന് ജീവയും

  |

  ടെലിവിഷന്‍ അവതാരകായിട്ടെത്തി പിന്നീട് താരദമ്പതിമാരായി മാറിയവരാണ് ജീവ ജോസഫും അപര്‍ണ തോമസും. ആരാധകരെ പോലും അസൂയപ്പെടുത്തുന്ന ദാമ്പത്യ ജീവിതമാണ് ഇരുവരും നയിക്കുന്നത്. വിവാഹം കഴിഞ്ഞിട്ട് ഏഴ് വര്‍ഷമായെങ്കിലും ഇപ്പോഴും കല്യാണം കഴിച്ചെന്ന് പോലും തോന്നുന്നില്ല. അത്രത്തോളം സന്തോഷത്തോടെയാണ് തങ്ങള്‍ ജീവിക്കുന്നതെന്നാണ് താരങ്ങള്‍ പലപ്പോഴും പറയാറുള്ളത്.

  എന്നാല്‍ ജീവയെ കുറിച്ചും അപര്‍ണയെ കുറിച്ചും അധികമാര്‍ക്കും അറിയാത്ത ചില നെഗറ്റീവുകള്‍ ഇവര്‍ തന്നെ പറഞ്ഞിരിക്കുകയാണ്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജീവയും അപര്‍ണയും. അഭിമുഖത്തിനിടെ രസകരമായൊരു ടാസ്‌ക് ഇരുവര്‍ക്കും നല്‍കി.

  Also Read: ഷീ ഈസ് പ്രഗ്നൻ്റ്; എന്റെ വീട്ടില്‍ ഒരു കുഞ്ഞുവാവ വരുന്നു, പവിത്രം സിനിമയിലേത് പോലെയാണെന്ന് ലക്ഷ്മി നക്ഷത്ര

   aparna-jeeva-pic

  ചില കാര്യങ്ങളുടെ പോസിറ്റീവും മറ്റ് ചിലതിന്റെ നെഗറ്റീവും പറയുക എന്നതായിരുന്നു ഗെയിം. മേക്കപ്പിനെ പറ്റി നെഗറ്റീവ് പറയാനുള്ള ചാന്‍സാണ് ജീവയ്ക്ക് ആദ്യം കിട്ടിയത്. 'എന്റെ ജീവിതത്തിലെ സമയത്തിന് ഒട്ടും വിലയില്ലാതാക്കിയ പ്രധാന സാധനങ്ങളില്‍ ഒന്നാണ് മേക്കപ്പ് എന്ന് ജീവ പറയുന്നു. മേക്കപ്പിനെ ഞാന്‍ കുറ്റം പറയുന്നില്ല, അത് കൈകാര്യം ചെയ്യുന്ന ആള്‍ക്കാരെ പോലെയിരിക്കും. വളരെ കുറഞ്ഞ സമയം കൊണ്ട് മേക്കപ്പ് ചെയ്ത് ഇറങ്ങാം. അതല്ലെങ്കില്‍ വളരെ സമയമെടുത്ത് മേക്കപ്പ് ചെയ്യാം'.

  Also Read:കല്യാണത്തിന്റെ പത്താം വര്‍ഷത്തില്‍ ആദ്യ കുഞ്ഞ്; കൊതിയോട് കൂടി ഈ വര്‍ഷം അവസാനിക്കുന്നുവെന്ന് ഉപാസന

  അപര്‍ണയുടെ ചായ പൊളിയാണ്. പൊന്നേ ഒരു ചായ ഇട്ട് തരാമോന്ന് നിര്‍ബന്ധിച്ചാലേ ഇട്ട് തരികയുള്ളു. അത്രയും മനോഹരമായ ചായ ആയിരിക്കും. പഞ്ചസാര കറക്ട് ഇടുമെങ്കിലും ചായപ്പൊടി ഇടുന്നതിലാണ് പ്രധാന കാര്യമെന്ന് ജീവ പറയുന്നു.

  അപര്‍ണയെ കുറിച്ച് നെഗറ്റീവ് പറയാനാണ് ജീവയെ ഏല്‍പ്പിച്ചത്. ഇതിന് കുറച്ചധികം സമയം വേണമെന്നാണ് നടന്‍ ആവശ്യപ്പെടുന്നത്. 'നെഗറ്റീവേ പറയാനുള്ളു. അവളെ കുറിച്ച് നെഗറ്റീവ് അല്ലാതെ എന്താണ് ഞാന്‍ പറയേണ്ടത്. എല്ലാം നെഗറ്റീവാണ്. ചില കാര്യങ്ങളില്‍ നമ്മളെ ഡീമോട്ടിവേറ്റ് ചെയ്യുക,

  ചില കാര്യങ്ങളില്‍ നമുക്ക് സപ്പോര്‍ട്ട് തരാതിരിക്കുക, ഗെയിമിന്റെ കാര്യം പറയുന്നതിനിടെ അത് ജീവിതവുമായി ബന്ധപ്പെട്ടതാണെന്ന് കരുതി ഇമോഷണലാവുക, അവിടെയും നമ്മളെ ടോര്‍ച്ചര്‍ ചെയ്യുക', തുടങ്ങി അപര്‍ണ ഫുള്‍ നെഗറ്റീവാണെന്നാണ് ജീവ പറയുന്നത്.

   aparna-jeeva-pic

  അടുത്തത് അപര്‍ണയ്ക്കാണ് അവസരം കിട്ടിയത്. ജീവയുടെ പെര്‍ഫ്യൂമിനെ പറ്റി നെഗറ്റീവ് പറയാനാണ് ആവശ്യപ്പെട്ടത്. തങ്ങളുടെ ഫ്‌ളാറ്റില്‍ എവിടെ നോക്കിയാലും ജീവയുടെ പെര്‍ഫ്യൂമാണ്. അത് തട്ടിയിട്ട് നടക്കാന്‍ സാധിക്കില്ല. ജീവ പൈസ കൈകാര്യം ചെയ്യുന്നതില്‍ വളരെ വീക്കാണെന്ന് ഞാന്‍ പറയുന്നത് അതുകൊണ്ടാണ്.

  കാരണം കൈയ്യില്‍ സാലറി കിട്ടിയാല്‍ ആ പൈസ മുഴുവന്‍ കൊടുത്ത് പെര്‍ഫ്യൂം വാങ്ങി വരും. ഒരാള്‍ക്ക് ശരിക്കും ഒരു പെര്‍ഫ്യൂം മതി. പക്ഷേ ജീവയുടെ കാര്യത്തില്‍ അങ്ങനെയല്ല.

  ജീവയെ കുറിച്ച് നെഗറ്റീവ് പറയാനാണ് ആവശ്യപ്പെട്ടത്. 'ജീവ എന്റെ ഭര്‍ത്താവാണ്. ഏഴ് വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. ഞാനൊരു തടങ്കലിലാണ്. എങ്ങനെയൊക്കെയോ ഞാന്‍ ഈ റിലേഷനിലായി പോയി. അങ്ങനെ ഒക്കെ കല്യാണം കഴിക്കേണ്ടി വന്ന ഒരാളാണ് ജീവ.

   aparna-jeeva-pic

  ഞാന്‍ ഭയങ്കര ഫണ്‍ ആണ്, ഞാനിങ്ങനെയാണ്, കോമഡിയാണ്, കേരളത്തിലെ നമ്പര്‍ വണ്‍ അവതാരകനാണ് എന്നൊക്കെയുള്ള ഇമേജ് കൊടുക്കും. പക്ഷേ റിയല്‍ ലൈഫില്‍ ഇതൊന്നുമല്ല ജീവ. യഥാര്‍ഥ ജീവിതത്തില്‍ ഭയങ്കര കുസൃതിയും ബാഡ് ഗയ് ആണ്. മുഴുവനുമായി തെറ്റിദ്ധാരണ കൊടുത്ത് ജീവിക്കുന്ന ആളാണ്', ജീവ എന്നും അപര്‍ണ പറയുന്നു.

  വളരെ തമാശരൂപേണയാണ് പരസ്പരമുള്ള നെഗറ്റീവ് കാര്യങ്ങള്‍ താരദമ്പതിമാര്‍ സംസാരിച്ചത്. ഇതില്‍ ചിലത് ശരിയാണെങ്കിലും ബാക്കി പലതും വെറുതേ ഉണ്ടാക്കി പറഞ്ഞതാണെന്ന് ഞങ്ങള്‍ക്ക് അറിയാമെന്നാണ് വീഡിയോയുടെ താഴെ വരുന്ന കമന്റുകളില്‍ പറയുന്നത്.

  ഇത്രയും സൗഹൃദത്തോടെ ഭാര്യയുടെ കുറ്റം പറയാന്‍ ജീവയ്ക്കും നേരെ തിരിച്ച് ജീവയെ കുറിച്ച് പറയാന്‍ അപര്‍ണയ്ക്കും സാധിക്കുന്നതാണ് ഇവരുടെ ബന്ധത്തിന്റെ ശക്തി. എന്നിങ്ങനെ അനേകം കമന്റുകളാണ് വരുന്നത്.

  Read more about: jeeva aparna
  English summary
  Viral: Aparna Thomas And Husband Jeeva Joseph Reveals Their Negatives And Positives. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X