For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് പോയതാണ്; കുടുംബത്തിലെ സന്തോഷം പങ്കുവെച്ച് ഡിവൈന്‍ ക്ലാര

  |

  ഡിംപിള്‍ റോസിലൂടെ നടിയുടെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതരായി മാറിയിരുന്നു. യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന വീഡിയോസാണ് താരകുടുംബത്തെ ശ്രദ്ധേയരാക്കിയത്. കുടുംബത്തിലെ നിസാരമായ കാര്യങ്ങള്‍ പോലും ഫാമിലി വ്‌ളോഗിലൂടെ എത്താന്‍ തുടങ്ങിയതോടെ ജനപ്രീതിയും വര്‍ധിച്ചു.

  Also Read: എന്ത് വൃത്തികേട് കാണിച്ചാലും അത് അഭിനയമാണെന്ന് ഭാര്യയ്ക്ക് അറിയാം; അങ്ങനൊരു ടെന്‍ഷനില്ലെന്ന് നടന്‍ മനീഷ്

  ഡിംപിളിന്റെ സഹോദരന്‍ ഡോണും അദ്ദേഹത്തിന്റെ ഭാര്യ ഡിവൈന്‍ ക്ലാരയുമൊക്കെ ഇപ്പോള്‍ മലയാളികള്‍ക്ക് സുപരിചിതരാണ്. നടി മേഘ്‌ന വിന്‍സെന്റിന്റെ മുന്‍ഭര്‍ത്താവ് കൂടിയായതിനാല്‍ ഡോണിന്റെ വിശേഷങ്ങളും തരംഗമാവാറുണ്ട്. ഇപ്പോള്‍ വീട്ടില്‍ നടക്കാന്‍ പോവുന്ന പുതിയൊരു ആഘോഷത്തെ കുറിച്ചാണ് ഡിവൈന്‍ ക്ലാര പറയുന്നത്. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ മനസ് തുറന്ന് സംസാരിക്കുകയായിരുന്നു ഡിവൈന്‍.

  ജനുവരി 21 ന് തോമുവിന്റെ പിറന്നാളാണ്. ഞങ്ങളുടെ തോമു എന്ന് പറയുന്നതിനെക്കാളും നമ്മുടെ തോമു എന്ന് പറയുന്നതാവും നല്ലത്. നിങ്ങളുടെ സ്‌നേഹം കേള്‍ക്കുമ്പോഴും കാണുമ്പോഴും സന്തോഷമാണ്. നിങ്ങള്‍ അവനെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന് ഓരോ വീഡിയോ കാണുമ്പോഴും മനസിലാവും. തോമുവിന് ഇപ്പോള്‍ രണ്ട് വയസായി. സമയം പറന്ന് പോയെന്ന് പറയാം. ഇന്ന് ഡോക്ടറുമായി സംസാരിക്കുമ്പോള്‍ തോമുവിന്റെ ജനനത്തെ കുറിച്ചും പറഞ്ഞിരുന്നു.

  Also Read: അവന് ഇഷ്ടമുള്ള പെണ്‍കുട്ടിയുടെ ഫോട്ടോ കാണിച്ചു; തന്റെ വിവാഹത്തെ കുറിച്ച് അമ്മ പറഞ്ഞതിനെ പറ്റി ഹരീഷ് പേരടി

  രണ്ട് വര്‍ഷം മുന്‍പ് ഈ ദിവസം ജനുവരി ഇരുപതിന് കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞാണ് ഡോക്ടറെ വിളിച്ചത്. 20 ന് പോയി അഡ്മിറ്റായി. കുഞ്ഞിന് ഹാര്‍ട്ട്ബീറ്റ് കുറയുന്നത് കണ്ടപ്പോള്‍ നല്ല ടെന്‍ഷനായിരുന്നു. ഞങ്ങള്‍ പ്രതീക്ഷിക്കാതെ കിട്ടിയ കുഞ്ഞാണ് തോമു.

  അന്നും ഇന്നും ഞാനങ്ങനെയേ പറയുകയുള്ളു. ജനുവരി 21 ന് രാവിലെയാണ് ലേബര്‍ റൂമിലേക്ക് പോയത്. കുഞ്ഞിന് ഹാര്‍ട്ട് ബീറ്റ് കുറഞ്ഞ് വന്നതോടെയായിരുന്നു സിസേറിയന്‍ ചെയ്തത്. അങ്ങനെ 11.05 നാണ് തോമു പുറത്ത് വന്നത്.

  രണ്ട് വര്‍ഷം പെട്ടെന്ന് കടന്നുപോയി. അവന്റെ ആദ്യത്തെ അഞ്ച് മാസം എങ്ങനെയാണ് കടന്ന് പോയതെന്ന് ഞങ്ങള്‍ക്കാര്‍ക്കും ഓര്‍മ്മയില്ല. ആ സമയത്ത് ഞങ്ങള്‍ പാച്ചുവിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. തോമുവിനെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് നിങ്ങള്‍ എന്നെ ഇത്രയും സപ്പോര്‍ട്ട് ചെയ്യുന്നതെന്ന് അറിയാം.

  അവനെ കണ്ടില്ലെങ്കില്‍ തോമു എവിടെ എന്നായിരിക്കും എല്ലാവരും ചോദിക്കുന്നത്. തോമുവിന്റെ ജന്മദിനം പ്രമാണിച്ച് ഇന്ന് ചെറിയ രീതിയില്‍ സെലിബ്രേറ്റ് ചെയ്യുന്നുണ്ട്. അതിനായി ഡിംപിളും പാച്ചുവുമൊക്കെ വന്നിട്ടുണ്ടെന്നും ഡിവൈന്‍ പറയുന്നു.

  തോമുവിന്റെ പിറന്നാളിന് മാമോദീസയും കല്യാണവും നടത്തനാണ് ആഗ്രഹിക്കുന്നതെന്ന് ഞങ്ങള്‍ തന്നെ പറഞ്ഞിരുന്നു. പക്ഷേ ചില സാങ്കേതിക തടസങ്ങള്‍ കൊണ്ട് പിറന്നാളിന് മുന്നോടിയായി നടത്തുന്നില്ല. അത്തരം കാര്യങ്ങളൊക്കെ വൈകാതെ ഞാന്‍ പറയാം. ഇനി വീട്ടിലേക്ക് വലിയൊരാഘോഷം വരാനുണ്ട്. അതെന്താണെന്ന് ഇന്ന് ഞാന്‍ പറയുന്നില്ല. മുന്‍കൂട്ടി പറഞ്ഞിട്ട് നടന്നില്ലെങ്കില്‍ അത് സങ്കടമാവും. അതുകൊണ്ട് ഉടന്‍ തന്നെ നിങ്ങളുമായി എന്താണെന്ന് പങ്കുവെക്കാം.

  എന്തൊക്കെയോ പറയണമെന്നൊക്കെ കരുതി വീഡിയോ എടുത്ത് തുടങ്ങിയതാണ്. പക്ഷേ ഇപ്പോള്‍ എന്താണ് പറയേണ്ടതെന്ന് ഒന്നും മനസിലാകാത്ത അവസ്ഥയാണ്. രാവിലെ ഫ്രഷ് ആയി തന്നെ വീഡിയോ എടുക്കണമെന്നൊക്കെ വിചാരിച്ചു. പക്ഷേ ഡിംപിള്‍ കൂടി വന്നതിന് പിന്നാലെ ഞങ്ങള്‍ കുടുംബസമേതം ഷോപ്പിങ്ങിന് പോയിരിക്കുകയായിരുന്നു. അതിന്റെ വീഡിയോയും വൈകാതെ വരുമെന്ന് ഡിവൈന്‍ പറയുന്നു.

  English summary
  Viral: Don Tony's Wife Divine Clara Opens Up About Her Son Thomu's Birth Moments
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X