For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രീകുമാർ ചക്കപ്പഴത്തിൽ നിന്ന് പിൻമാറാനുള്ള കാരണം ഡയറക്ടർ, വെളിപ്പെടുത്തി സ്നേഹ ശ്രീകുമാർ

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ചക്കപ്പഴം. ഉപ്പും മുളകിനും ശേഷമാണ് സീരിയൽ ആരംഭിച്ചത്. മികച്ച ചെറിയ സമയം കൊണ്ട് തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു സീരിയലിന് ലഭിച്ചത്. ഉപ്പും മുളകും സ്റ്റൈലിൽ തന്നെയായിരുന്നു ചക്കപ്പഴവും കഥ പറഞ്ഞത്. ഒരു സാധാരകുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളായിരുന്നു സീരിയലിലും പറഞ്ഞത്. പരമ്പര പോലെ തന്നെ താരങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.


  ചക്കപ്പഴം പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരാണ് ശ്രീകുമാർ. ഉത്തമൻ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. ശ്രീകുമാറിന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയായിരുന്നു സീരിയൽ മുന്നോട്ട് പോയിരുന്നത്. എന്നാൽ പ്രേക്ഷകരെ നിരാശപ്പെടുത്തി കൊണ്ട് കഴിഞ്ഞ മാസം ശ്രീകുമാർ സീരിയലിൽ നിന്ന് പിൻമാറിയിരുന്നു. കാരണം ഒന്നും പറയാതെയായിരുന്നു നടന്റെ പിൻമാറ്റം. സോഷ്യൽ മീഡിയയിലൂടെ ഇനി ഉണ്ടാകില്ലെന്ന് മാത്രമായിരുന്നു പറഞ്ഞത്.

  വിവാഹത്തിന് ശേഷമുള്ള ആലീസിന്റേയും സജിന്റേയും ആദ്യത്തെ നൈറ്റ് ഡ്രൈവ് ഇങ്ങനെയായി...

  ജിനു ആയിരുന്നു ധൈര്യം തന്നത്, നെഞ്ചത്ത് ആ പാടുണ്ടായിരുന്നു, നടനെ ചവിട്ടിയതിനെ കുറിച്ച് ദിവ്യ

  പരാജയം തുടങ്ങുന്നത് അവിടെ നിന്നാണ്, ആ ചിന്ത നാമറിയാതെ നമ്മെ തോൽപിച്ചു കളയും, ഫിറോസ് പറയുന്നു

  ശ്രീകുമാരിന്റെ വാക്കുകൾ ഇങ്ങനെ....നമസ്‌കാരം, ചക്കപ്പഴത്തിലെ ഉത്തമന് ഇത്രയും കാലം നിങ്ങള്‍ തന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദി. ഇനി ഉത്തമനായി ഞാന്‍ തുടരുന്നില്ല. എന്റെ കലാജീവിതത്തില്‍ എന്നും നിങ്ങള്‍തന്നുകൊണ്ടിരിക്കുന്ന പിന്തുണ ഒരു വലിയ ശക്തി തന്നെയാണ്. ഇനി അങ്ങോട്ടും പുതിയ സിനിമകള്‍ക്കും പ്രോഗ്രാമുകള്‍ക്കും എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിശേഷങ്ങള്‍ വഴിയേ അറിയിക്കാം. എന്നായിരുന്നു ശ്രീകുമാറിന്റെ പോസ്റ്റ്. ചക്കപ്പഴം ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രവും പങ്കുവെച്ചിരുന്നു എന്നാൽ അന്ന് പിൻമാറാനുള്ള കാരണം തിരക്കി പ്രേക്ഷകർ എത്തിയെങ്കിലും പറയാൻ നടൻ തയ്യാറായിരുന്നില്ല. എന്തുകൊണ്ട് പിന്മാറി എന്നത് ഒറ്റവാക്കിൽ എഴുതാൻ സാധിക്കില്ലെന്നും ലൈവിൽ വന്ന് കാര്യം അറിയിക്കാമെന്നും നടൻ പറഞ്ഞത്.

  ഇപ്പോഴിത ശ്രീകുമാർ സീരിയലിൽ നിന്ന് പിൻമാറിയതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തുകയാണ് ഭാര്യ സ്നേഹ ശ്രീകുമാർ. ഇൻസ്റ്റഗ്രാം ക്യു എ സെക്ഷനിലാണ് നടി ഇക്കാര്യം പറഞ്ഞത്. നിരവധി പേർ ഇതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് സ്നേഹ മറുപടി നൽകിയത്. പൊതുവെ പ്രശ്നങ്ങളിൽ നിന്ന് മാറി നിൽക്കുന്ന ആളാണ് ശ്രീ. അതുകൊണ്ട് തന്നെയാണ് ഈ മൗനം. ഒറ്റവാക്കിൽ പറഞ്ഞാൽ ഡയറക്ടർ കാരണമാണ് ചക്കപ്പഴം വിടേണ്ടി വന്നത്. എന്നെങ്കിലും വിശദമായി ശ്രീ പറയുമായിരിക്കും. എല്ലാ ചക്കപ്പഴം ഫാൻസിനും ഗ്രൂപ്പിനും നന്ദി. ഇപ്പോഴും നിങ്ങൾ തരുന്ന ഈ സ്നേഹത്തിന്...സ്നേഹ ആരാധകന്റെ ചോദ്യത്തിന് മറുപടിയായി കുറിച്ചു. ഇനി ശ്രീകുമാർ ചക്കപ്പഴത്തിലേയ്ക്ക് വരില്ലെന്നും സ്നേഹ പറയുന്നു. നടിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

  ഇൻസ്റ്റഗ്രാം ക്യു എയിൽ മറിമായത്തിലെ തന്റെ പ്രിയപ്പെട്ട താരത്തെ കുറിച്ചും സ്നേഹ പറയുന്നു. എല്ലാവരേയുംന ഇഷ്ടമാണ് എന്നാൽ മണിയേട്ടൻ എപ്പോഴും ഞെട്ടിക്കുമെന്നായിരുന്നു നടൻ മണികണ്ഠനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചത്. ഒപ്പം ഇൻസ്റ്റഗ്രാമിലൂടെ നടന് പിറന്നാൾ ആശംസയും നേർന്നിരുന്നു. ''മറിമായത്തിന്റെ മുതലാളി എന്ന് ഞങ്ങൾ വിളിക്കുന്ന മണിയേട്ടന് പിറന്നാൾ ആശംസകൾ. ആദ്യമായി ക്യാമറയ്ക്കു മുന്നിലേക്ക്‌ വന്നപ്പോൾ ഇത്രേം വലിയ അഭിനേതാക്കളുടെ കൂടെ എത്തിപ്പെട്ടു എന്നത് എന്റെ ഭാഗ്യം. എന്നും മണിയേട്ടന്റെ അഭിനയം അത്ഭുതത്തോടെ നോക്കിനിൽക്കുന്ന ആളാണ് ഞാൻ. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോൾ അത്രയും ശ്രദ്ധിച്ചു നിന്നാൽ മാത്രമേ പിടിച്ചു നിൽക്കാൻ പറ്റുള്ളൂ, അതിനു ഏറ്റവും കൂടുതൽ സഹായിക്കുന്നതും മണിയേട്ടൻ തന്നെയാണ്.

  ഓരോ സീനും അഭിനയിക്കുമ്പോളും നമ്മുടെ മനസിലൂടെ പോകണ്ടേ ചില ചിന്തകളെ കുറിച്ചും, കഥാപാത്രങ്ങളെ കുറിച്ച് നമ്മൾ തന്നെ കണ്ടുപിടിക്കണ്ടേ ഉത്തരങ്ങളെ കുറിച്ചും, അതിന്റെ ആവശ്യകതയുമെല്ലാം കൂടുതൽ ഞാൻ മനസിലാക്കിയത് മണിയേട്ടനിൽ നിന്നാണ്. മറിമായത്തിൽ എന്നും വ്യത്യസ്തങ്ങൾ ആയ കഥാപാത്രങ്ങൾ ആയതു കൊണ്ട് എപ്പഴും അതൊരു ആക്ടിങ് സ്കൂൾ ആണ്, അവിടത്തെ പ്രധാനഅധ്യാപകൻ ആണ് മണിയേട്ടൻ. ഏറ്റവും പ്രിയപ്പെട്ട മണിയേട്ടന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ എന്നായിരുന്നു സ്നേഹ കുറിച്ചത് ഇൻസ്റ്റഗ്രാം ക്യുഎ സെക്ഷൻ പോലെ മണികണ്ഠനെ കുറിച്ചുളള താരത്തിന്റെ വാക്കുകളും വൈറലായിട്ടുണ്ട്.

  Read more about: sneha sreekumar sreekumar
  English summary
  Viral: Finally Sneha Sreekumar Revealed Why Sreekumar Left Chakkapazham Serial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X