For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒമ്പത് വര്‍ഷത്തെ പരിചയം, ദേവിക-വിജയ് സൗഹൃദം വിവാഹത്തില്‍ എത്തിയത് ഇങ്ങനെ

  |

  നടി ദേവിക നമ്പ്യാരുടെയും ഗായകന്‍ വിജയ് മാധവിന്‌റെയും വിവാഹ നിശ്ചയ വാര്‍ത്ത കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇരുവരുടെയും എന്‍ഗേജ്‌മെന്‌റ് ചിത്രങ്ങള്‍ നിമിഷനേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മഞ്ചേരി മലബാര്‍ ഹെറിറ്റേജില്‍ വെച്ചാണ് ദേവിക-വിജയുടെ വിവാഹ നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് എന്‍ഗേജ്‌മെന്‌റിന് എത്തിയത്. വിജയ്ക്കും ദേവികയ്ക്കും ആശംസകള്‍ നേര്‍ന്ന് താരങ്ങളും ആരാധകരുമെല്ലാം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

  ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി ഇനിയ, വൈറല്‍ ചിത്രങ്ങള്‍ കാണാം

  രാക്കുയില്‍ പരമ്പരയിലെ തുളസിയായി മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് ദേവിക നമ്പ്യാര്‍. ഗായകനായും സംഗീത സംവിധായകനായും വിജയ് മാധവും സജീവമാണ്. സംഗീത റിയാലിറ്റി ഷോയിലൂടെ വന്ന വിജയ് പിന്നീട് മ്യൂസിക്ക് ഡയറക്ടറായി മാറുകയായിരുന്നു. ബാലാമണി സീരിയലിലൂടെയാണ് ദേവിക നമ്പ്യാര്‍ തുടങ്ങിയത്.

  തുടര്‍ന്ന് പരിണയം, രാക്കുയില്‍ എന്നീ സീരിയലുകളിലൂടെയും നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. അവതാരകയായി ടിവി ഷോകളില്‍ എത്തിയ ദേവിക നമ്പ്യാര്‍ ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത കോമഡി ഫെസ്റ്റിവലില്‍ അവതാരകയായി നടി എത്തിയിട്ടുണ്ട്. സിദ്ധിഖ്, ലാല്‍, നാദിര്‍ഷ, ഗിന്നസ് പക്രു, ഉര്‍വ്വശി ഉള്‍പ്പെടെയുളള താരങ്ങളാണ് അന്ന് വിധികര്‍ത്താക്കളായി എത്തിയത്.

  കൂടാതെ സിനിമകളിലും ചെറിയ വേഷങ്ങളില്‍ ദേവിക എത്തി. അതേസമയം ഒമ്പത് വര്‍ഷത്തിലേറെയായി ഉളള പരിചയമാണ് ഒടുവില്‍ വിവാഹത്തിലേക്ക് എത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിജയ് മാധവിന്‌റെ ഒരു സുഹൃത്തിന്‌റെ ആല്‍ബത്തില്‍ ദേവിക അഭിനയിക്കാന്‍ എത്തിയിരുന്നു. അന്ന് മുതല്‍ ഇരുവരും തമ്മില്‍ പരിചയമുണ്ട്. നല്ല സുഹൃത്തുക്കളായാണ് ദേവികയും വിജയ് മാധവും മുന്നോട്ട് പോയത്. കഴിഞ്ഞ ലോക്ഡൗണിലാണ് ഈ സൗഹൃദത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്.

  ലോക്ഡൗണ്‍ സമയത്ത് വിജയ് സഹസ്രാരം എന്ന ഒരു യോഗ സ്റ്റുഡിയോ ആരംഭിച്ചിരുന്നു. സഹസ്രാരയില്‍ സെലിബ്രിറ്റി യോഗ ട്രെയിനറായി ദേവികയും ക്ലാസുകള്‍ എടുക്കാനായി എത്തി. വിജയ് ഒരു അക്യൂഹീലര്‍ കൂടിയാണ്. യോഗയും ആത്മീയതയും രണ്ടാള്‍ക്കും സമാന വഴികളായിരുന്നു. ഒരേവിധത്തില്‍ ചിന്തിക്കുകയും യാത്ര ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ഒരുമിച്ചൊരു ജീവിതയാത്ര ആയാലോ എന്ന് ചിന്ത അങ്ങനെയാണ് രണ്ടാള്‍ക്കും വന്നത്. ഇഷ്ടങ്ങളുടെ സമാനതകളാല്‍ ഇഷ്ടത്തിലായവരാണ് ദേവികയും വിജയും.

  ഉര്‍വ്വശി ചേച്ചി ചെയ്യേണ്ട റോളായിരുന്നു, കോമഡി ചെയ്യാന്‍ എറ്റവും പ്രോല്‍സാഹിപ്പിച്ചത് കല്‍പ്പന ചേച്ചി

  തുടര്‍ന്ന് വീട്ടുകാരുമായി ആലോചിച്ച് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. അഭിനയത്തിന് പുറമെ നൃത്തത്തിലും സംഗീതത്തിലും താല്‍പര്യമുളള ആളാണ് ദേവിക. ഓണസമയത്ത് തിരുവാവണി രാവ് കവര്‍ സോങ്ങില്‍ ദേവികയും വിജയും ഒന്നിച്ച് പാടുകയും അഭിനയിക്കുകയും ചെയ്തു. കൂടാതെ ദേവികയുടെ രാക്കുയില്‍ സീരിയലിന്റെ ഒരു എപ്പിസോഡില്‍ ഗായകനായി തന്നെ വിജയ് മാധവ് എത്തി.

  രണ്ട് അപകടം പറ്റിയ ആളാണ് ശരണ്‍, ജീവിതത്തില്‍ നിരാശ വന്നത് അങ്ങനെയാണ്: മീന നെവില്‍

  Mohanlal reminds Mammootty to wear mask

  മിമിക്രി ആര്‍ട്ടിസ്റ്റുകളുടെ സംഘടനയായ 'മ' നടത്തിയ ചിരിമ സിനിമ എന്ന പരിപാടിയിലും അവതാരകയായി ദേവിക നമ്പ്യാര്‍ എത്തിയിരുന്നു. കൂടാതെ തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട് താരം. കളഭമഴ എന്ന മലയാള സിനിമയിലൂടെയാണ് നായികയായി തുടങ്ങിയത്. വസന്തത്തിന്‌റെ കനല്‍വഴികളില്‍, പറയാന്‍ ബാക്കിവെച്ചത്, റു ലെറ്റ് അമ്പാടി ടാക്കീസ്, കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍, വികടകുമാരന്‍, തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി തുടങ്ങിയ സിനിമകളിലും ദേവിക അഭിനയിച്ചു.

  അവതരണത്തേക്കാള്‍ അഭിനയമാണ് തനിക്ക് കുടൂതല്‍ വഴങ്ങുന്നത് എന്ന് ദേവിക മുന്‍പ് പറഞ്ഞിട്ടുണ്ട്. നാലാം ക്ലാസ് മുതല്‍ കഥകളി അഭ്യസിച്ചിരുന്നു നടി. 5ാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് കുഞ്ചാക്കോ ബോബന്‍ ചിത്രം ഈ സ്‌നേഹതീരത്തില്‍ നടി അഭിനയിച്ചെങ്കിലും ആ ഭാഗം സിനിമയില്‍ വന്നിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

  Read more about: devika actress serial
  English summary
  Viral: Newly Engaged Actress Devika Nambiar Opens Up Her Love Story With Vijay Madhav
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X