Just In
- 1 hr ago
രണ്ടാമതും വിവാഹിതനാവാന്‍ തയ്യാറാണ്; നല്ല ആലോചനകളുണ്ടെന്ന് ബാല! വൈകിയെങ്കിലും മികച്ച തീരുമാനമെന്ന് ആരാധകർ
- 1 hr ago
എല്ലാ സിനിമയിലും ഞാനുണ്ടെന്നാണ് ആളുകളുടെ വിചാരം, എന്നാല്‍... സത്യാവസ്ഥ തുറന്നുപറഞ്ഞ് സൈജു കുറുപ്പ്
- 3 hrs ago
വിനീതിനും മോനിഷയ്ക്കും ചിരി നിര്‍ത്താനായില്ല, ചിത്രീകരണത്തിന് പാക്കപ്പ് കൊടുത്ത ഹരിഹരന്, രസകരമായ സംഭവം
- 3 hrs ago
സിനിമയില്‍ നിന്നും ലഭിച്ച ആദ്യ പ്രതിഫലം കൊണ്ട് സ്വന്തമാക്കിയ വാഹനത്തെക്കുറിച്ച് കുഞ്ചന്‍
Don't Miss!
- Finance
എസ്ബിഐ റിട്ടയർമെന്റ് ബെനിഫിറ്റ് ഫണ്ട്: അറിയേണ്ട കാര്യങ്ങൾ
- News
പാലായിൽ വിട്ടുവീഴ്ചയില്ലാതെ മാണി സി കാപ്പൻ; എൽഡിഎഫ് യോഗത്തിൽ നിന്ന് വിട്ടുനിന്നു
- Sports
IPL 2021: രാജസ്ഥാന് വിദേശ താരത്തെ വേണം, എന്നാലത് മാക്സ്വെല് ആകില്ല- ആകാശ് ചോപ്ര
- Automobiles
അടിമുടി മാറാൻ മഹീന്ദ്ര ബൊലേറോ; പുത്തൻ മോഡൽ ഈ വർഷം അവസാനത്തോടെ നിരത്തിലേക്ക്
- Lifestyle
കൈയ്യിലെ ഈ മാറ്റങ്ങള്‍ അവഗണിക്കല്ലേ; ജീവന് ഭീഷണി
- Travel
യാത്രകളില്‍ ടെന്റിലാണോ താമസം? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നടി പാര്‍വതിയുടെ കുഞ്ഞുവാവ ഇതാണ്; മകനെ കൊഞ്ചിക്കുന്ന ചിത്രങ്ങളുമായി പാര്‍വതി ആര് കൃഷ്ണ
അമ്മയായതിന്റെ സന്തോഷത്തിലാണ് സീരിയല്‍ നടി പാര്‍വതി ആര് കൃഷ്ണ. ഗര്‍ഭിണിയായതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചതിന് പിന്നാലെ വിമര്‍ശനങ്ങളായിരുന്നു പാര്‍വതിയെ തേടി എത്തിയത്. നിറവയറില്‍ ഡാന്‍സ് കളിച്ചതാണ് കൂടുതല്‍ പേരെയും ചൊടിപ്പിച്ചത്. കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കും എന്നതാണ് എല്ലാവരും പ്രശ്നമായി ചൂണ്ടി കാണിച്ചത്.
ഒടുവില്‍ കഴിഞ്ഞ ആഴ്ച ആരോഗ്യവാനായ ഒരു കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ് നടി. മകന്റെ വരവ് നടി തന്നെയാണ് പുറംലോകത്തെ അറിയിച്ചതും. ഇനിയും കുഞ്ഞിന്റെ മുഖം കാണിച്ചില്ലെങ്കിലും അവനെ കളിപ്പിക്കുന്ന ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ പാര്‍വതി പോസ്റ്റ് ചെയ്തിരിക്കുന്നത്. കുഞ്ഞ് കൈ കൊണ്ട് പാര്‍വതിയുടെ മുഖത്ത് തൊടുന്നതും മറ്റുമൊക്കെയാണ് ചിത്രങ്ങളിലുള്ളത്.
ജീവിതത്തിലെ ചെറിയ ഓരോ കാര്യങ്ങളും ആസ്വദിക്കുകയാണ്. പിന്നീട് ഒരു ദിവസം അതൊക്കെ വലിയ കാര്യങ്ങള്‍ ആയിരുന്നുവെന്ന് നമ്മള് മനസിലാക്കും. മൈ ചോട്ടൂ... എന്നുമാണ് ചിത്രത്തിന് താഴെ പാര്‍വതി കുറിച്ചത്. നടിയ്ക്കും കുഞ്ഞിനും സ്നേഹാശംസകള്‍ അറിയിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. കൂട്ടത്തില്‍ പേളി മാണിയും ഉണ്ട്. അടുത്തതായി കുഞ്ഞതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് പേളി.
ഡോക്ടറുടെയും പരിശീലകന്റെയും നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പാര്‍വതി നിറവയറില്‍ ഡാന്‍സ് കളിച്ചത്. പ്രസവം സുഖകരമാക്കാന്‍ ഇത്തരം വ്യായമങ്ങള്ക്ക് സാധിക്കുമെന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും നടി പറഞ്ഞിരുന്നു. എന്നാല്‍ പൊതുവേയുള്ള രീതികളില്‍ നിന്നും മാറി നിന്ന് കൊണ്ടുള്ള ഡാന്‍സ് പ്രകടനം വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി. തനിക്കും കുഞ്ഞിനും മറ്റ് യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഡാന്‍സ് കളിച്ചതെന്ന് നടി പറഞ്ഞിരുന്നു.
ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആകുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വരെയുള്ള വീഡിയോസ് നടി പുറത്ത് വിട്ട് കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ തേടി വന്ന ചില സമ്മാനങ്ങളെ കുറിച്ചും പുതിയ വീഡിയോയില്‍ പാര്‍വതി സൂചിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലിരുന്നും ജയിക്കാം 310 ദശലക്ഷം ഡോളർ; മെഗാ മില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം