For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജാതിയും മതവും നോക്കാതെ കെട്ടിക്കുമായിരുന്നു, നാണക്കേട് ഉണ്ടാക്കേണ്ടായിരുന്നു; നടി ദര്‍ശനയെ കുറിച്ച് പിതാവ്

  |

  പ്രണയവിവാഹത്തിന്റെ പേരില്‍ വീട്ടില്‍ നിന്നും ഇറങ്ങി പോന്നയാളാണ് നടി ദര്‍ശന ദാസ്. സുമംഗലിഭവ എന്ന സീരിയലില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് ഇതേ സീരിയലിന്റെ അസോസിയേറ്റ് ഡയറക്ടറായ അനൂപുമായി ദര്‍ശന ഇഷ്ടത്തിലാവുന്നത്. തന്റെ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടി അനൂപിനൊപ്പം ഇറങ്ങി പോവുകയും രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തു.

  നിലവില്‍ സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കുകയാണ് താരങ്ങള്‍. വിവാഹത്തിന് ശേഷം അച്ഛനും അമ്മയും പിണങ്ങി നില്‍ക്കുകയാണെന്നും അവരെ കാണാന്‍ ഒത്തിരി ആഗ്രഹിക്കുന്നുണ്ടെന്നും ദര്‍ശന പറഞ്ഞിരുന്നു. ഒടുവില്‍ ഇതേ വേദിയില്‍ പിണക്കം മറന്ന് താരമാതാപിതാക്കള്‍ എത്തിയിരിക്കുകയാണ്.

  Also Read: 23-ാമത്തെ വയസിൽ ബിജു മേനോന്റെ ഭാര്യയായി; സംയുക്ത വർമ്മയുടെ വിവാഹം കഴിഞ്ഞിട്ട് ഇരുപത് വർഷം, പ്രണയകഥ വീണ്ടും

  ദര്‍ശനയുടെ വീട്ടുകാരെ വിളിക്കാനും സംസാരിക്കാനുമൊക്കെ ശ്രമിച്ചതിനെ പറ്റി സംസാരിക്കുകയായിരുന്നു അനൂപ്. ഈ ഷോ യിലേക്ക് വന്നതിന് ശേഷം ഇവിടെയുള്ള എല്ലാവരും എന്നോട് ദര്‍ശനയുടെ വീട്ടില്‍ പോകണമെന്നും സംസാരിക്കണമെന്നും പറഞ്ഞിരുന്നു. ഇനി ബലം പിടിക്കുന്നതില്‍ കാര്യമില്ലെന്ന് മനസിലായതിനാല്‍, അവിടെ പോയി സംസാരിച്ച് എല്ലാം സെറ്റാക്കി. ഇന്ന് ദര്‍ശനയുടെ അച്ഛനും അമ്മയും എന്റെ അമ്മയും ഇവിടെ വന്നിട്ടുണ്ടെന്നാണ് അനൂപ് തുടക്കത്തില്‍ പറയുന്നത്.

  Also Read: ഭര്‍ത്താവിന്റെ ഫോണ്‍ വിവാഹജീവിതത്തില്‍ പ്രശ്‌നമുണ്ടാക്കുന്നു; പ്രശാന്തിന്റെ ദുശ്ശീലത്തെ കുറിച്ച് നടി അമൃത

  എന്റെ അമ്മ വന്നപ്പോള്‍ ഇവളുടെ അച്ഛനും അമ്മയെയും ഞാന്‍ കൊണ്ട് വരണ്ടേ? എന്ന് ചോദിച്ച് കൊണ്ടാണ് അനൂപ് മാതാപിതാക്കളെ വേദിയിലേക്ക് ക്ഷണിക്കുന്നത്. വേദിയിലേക്ക് വന്ന അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ച് കരയുകയാണ് ദര്‍ശന ചെയ്തത്. 'എല്ലാവരും ഒരു ഭീകര ജീവിയായി കാണുന്നത് എന്നെയാണെന്ന്', ദര്‍ശനയുടെ അച്ഛന്റെ ചോദിക്കുന്നു. അങ്ങനെ ഒരിക്കലും ഉണ്ടാവില്ലെന്നാണ് ബാക്കിയുള്ളവരെല്ലാം ഒരുപോലെ പറഞ്ഞത്.

  'ഇവരിങ്ങനെയൊരു തെറ്റ് ചെയ്തു. അതിന് ശേഷം ഈ അച്ഛന്റെ ഗതി എന്താണെന്ന് അവര് അന്വേഷിച്ചോ? എന്റെ മകളെ ഞാന്‍ ജീവനുതുല്യം സ്നേഹിച്ചതാണ്. അവള്‍ പെട്ടെന്നൊരു ദിവസം എന്റെ കൈയ്യില്‍ നിന്നും പോവുകയാണ്. മക്കളെയോര്‍ത്ത് ജീവിക്കുന്നൊരാളാണ് ഞാന്‍. ആ എനിക്കുണ്ടായ ഷോക്ക് ഇപ്പോഴും മാറിയിട്ടില്ല. നിങ്ങളെല്ലാവരും പറഞ്ഞതിന്റെ പേരില്‍ ഞാനത് ക്ഷമിച്ച് വിട്ട് കളയുകയാണെന്നും', ദര്‍ശനയുടെ അച്ഛന്‍ പറഞ്ഞു.

  'പ്രണയകാര്യം അറിഞ്ഞതിന് ശേഷം 20 ദിവസം തരണമെന്ന് ഞാനവരോട് ആവശ്യപ്പെട്ടതാണ്. അത് തന്നിരുന്നുവെങ്കില്‍ നാട്ടുകാരുടെ മുന്നില്‍ ഞാന്‍ നാണം കെടില്ലായിരുന്നു. അവരങ്ങനെ വാശി പിടിച്ചത് കൊണ്ടാണ് എനിക്കും വാശിയായത്. ഞാന്‍ ക്ഷമിച്ചത് കൊണ്ടാണ് ഇവരിപ്പോള്‍ ഈ ഫ്ളോറില്‍ നില്‍ക്കുന്നത്. അച്ഛന് മോശമുണ്ടാക്കുന്ന രീതിയില്‍ ഞാന്‍ പെരുമാറില്ലെന്ന് ഇവളെന്നോട് പറഞ്ഞിരുന്നു. എന്നാല്‍ സംഭവിച്ചത് അങ്ങനെയല്ല. പറഞ്ഞ വാക്ക് തെറ്റിച്ചപ്പോള്‍ എനിക്ക് സ്വയം തെറ്റിയത് പോലെയാണ് തോന്നിയത്',.

  മകളുടെ ഇഷ്ടം അതാണെങ്കില്‍ ജാതിയോ മതമോ നോക്കാതെ ഞാന്‍ നടത്തി കൊടുക്കുമായിരുന്നു. ദര്‍ശനയെ ഇത്രയും എത്തിക്കാന്‍ ഞാന്‍ ഒത്തിരി കഷ്ടപ്പെട്ടു. മക്കള്‍ തിരിച്ച് ഞങ്ങളെ നോക്കുകയൊന്നും വേണ്ട. പകരം മോശപ്പേര് ഉണ്ടാക്കരുതായിരുന്നു. അവളൊരു ആര്‍ട്ടിസ്റ്റ് കൂടിയായതിനാല്‍ പലതരത്തിലുള്ള കമന്റുകളാണ് ഞാന്‍ കേട്ടതെന്ന് അച്ഛന്‍ പറഞ്ഞു. മകളുടെ കൂടെ ഗര്‍ഭകാലത്ത് പോലും നില്‍ക്കാന്‍ സാധിക്കാത്തതിന്റെ വേദന അമ്മയും പങ്കുവെക്കുന്നു.

  Read more about: darshana ദര്‍ശന
  English summary
  Viral: Serial Actress Darshana Das's Parents Opens Up About Daughter's Love Marriage. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X