For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ട്രോളൻമാർക്ക് ഒരു പണിയുമില്ലേൽ തെണ്ടാൻ പോയിക്കൂടേ; ഇതൊക്കെ മോശമാണ്; രൂക്ഷ ഭാഷയിൽ കാർത്തിക കണ്ണൻ

  |

  മലയാളത്തിലെ ടെലിവിഷൻ സീരിയലുകൾക്കെതിരെ വ്യാപക വിമർശനം പലപ്പോഴും ഉയരാറുണ്ട്. ഓവർ ആക്ടിം​ഗ് ആണ് സീരിയൽ താരങ്ങൾക്കെന്നും ഒരു കഥ വലിച്ചിഴച്ച് വർഷങ്ങളോളം കൊണ്ട് പോവുന്നു എന്നുമാണ് പലപ്പോഴും ഉയരകാറുള്ള വിമർശനം. അതേസമയം സീരിയലിനും സീരിയൽ താരങ്ങൾക്കും വലിയ ആരാധകരുമുണ്ട്.

  സിനിമാ താരങ്ങളേക്കാളും പെട്ടെന്ന് കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുന്നവരാണ് സീരിയൽ താരങ്ങൾ. ഇപ്പോഴിതാ സീരിയൽ താരങ്ങൾക്കെതിരെ ഉള്ള ട്രോളുകൾക്കെതിരെ സംസാരിച്ചിരിക്കുകയാണ് നടി കാർത്തിക കണ്ണൻ.

  ഇത്തരം ട്രോളുകൾ ആനാവശ്യം ആണെന്നും ട്രോളൻമാർക്ക് മാന്യമായ ജോലി ചെയ്ത് ജീവിച്ചൂടേയെന്നും നടി ചോദിക്കുന്നു. സീ മലയാളം ന്യൂസിനോടാണ് പ്രതികരണം.

  Also Read: താന്‍ മോഹന്‍ലാലിനല്ലേ ഹിറ്റ് കൊടുക്കൂ, മമ്മൂട്ടി വാശിപിടിച്ചു; മാനം കാത്തത് ഇങ്ങനെയെന്ന് സത്യന്‍ അന്തിക്കാട്

  'കാശുണ്ടാക്കാൻ വേറെ എന്തൊക്കെ പരിപാടികൾ ഉണ്ട്. വല്ലവനും അഭിനയിച്ചത് ട്രോളി കാശുണ്ടാക്കുന്നത് ചീപ്പ് പരിപാടി അല്ലേ. വേറെ എന്തെല്ലാം ചെയ്യാം. ഒന്നുമില്ലെങ്കിലും തെണ്ടാൻ പോവാലോ. എനിക്കതിനോടൊന്നും താൽപര്യമില്ല. ഇപ്പോൾ ഞാൻ പറയുന്നത് എടുത്ത് ട്രോളുമായിരിക്കും'

  'അതൊന്നും നല്ല കാര്യമല്ല. നല്ല കാര്യങ്ങൾ നമുക്ക് ട്രോളാം. ചുമ്മാ ആവശ്യമില്ലാത്തതിനൊക്കെ ട്രോളുന്നത് ശരിയല്ല. യൂട്യൂബിൽ വരുന്ന ഇത്തരം അനാവശ്യ കാര്യങ്ങൾ കാണാറില്ല. മറ്റുള്ളവരെ കളിയാക്കുന്നത്. അവരെത്ര വിഷമിക്കുന്നു എന്നത് ഇവർ ചിന്തിക്കുന്നില്ല. അവർ ചെയ്ത് കാശുണ്ടാക്കി പോവുന്നു'

  Also Read: 'ആ നടൻ എന്റെ അടുത്ത സു​ഹൃത്ത് ആയിരുന്നു; ബാലകൃഷ്ണസാറിനെ പേടിച്ച് വിറയ്ക്കുന്നത് ഞാൻ കണ്ടു'; നയൻതാര

  'ആവശ്യത്തിന് ട്രോളുകൾ നല്ലതാണ്. അനാവശ്യമായി കമന്റ് പറയുന്നവർക്ക് കൊട്ട് കൊടുക്കാം. ചുമ്മാ നിരപരാധികളെ വെറുതെ ട്രോളുന്നത് വളരെ മോശമാണ്. സീരിയലിലെ മേക്കപ്പിനെ പറ്റി പലരും ചോദിക്കാറുണ്ട്. അവർക്കിതിനെക്കുറിച്ച് അറിയാത്തതിനാലാണ് അങ്ങനെ പറയുന്നത്'

  'വലിയ രീതിയിൽ മാലയൊക്കെ ഇട്ട് നിൽക്കുന്നത് ഓവറാണ്. പക്ഷെ എന്റെ വീട്ടിൽ ഞാൻ നിൽക്കുന്നത് കണ്ടാൽ പട്ടി വെള്ളം കുടിക്കില്ല'

  'മുടിയൊക്കെ വലിച്ച് വാരിക്കെട്ടി, ആഭരണങ്ങളൊന്നും ഇടാതെ. ജാംബവാന്റെ കാലത്തെ നൈറ്റി ആയിരിക്കും ഇട്ടിരിക്കുന്നത്. ഞാനെന്റെ വീട്ടിലെ ജോലിയെല്ലാം ഒറ്റയ്ക്കാണ് ചെയ്യുന്നത്'

  'അങ്ങനെ പോയി സീരിയലിൽ നിന്നാൽ ഈ പെണ്ണുമ്പിള്ള കുളിക്കുകയും നനയ്ക്കുകയും ഇല്ലേയെന്ന് ചോദിക്കും. അപ്പോൾ നമ്മൾ കാണുന്നവർക്ക് കുളിർമ്മ ഉണ്ടാവാൻ വേണ്ടിയാണ് മേക്കപ്പ് ചെയ്യുന്നത്. കാണുന്നവർ കൊള്ളാം സുന്ദരിയാണെന്ന് പറയുമല്ലോ'

  'സീരിയൽ കാണുമ്പോൾ അതിൽ നിന്നുള്ള നല്ല കാര്യങ്ങൾ മാത്രം സെലക്ട് ചെയ്യുക. നിങ്ങളുടെ ലൈഫിൽ ഇങ്ങനെ സംഭവിക്കാതിരിക്കാൻ എന്ത് ചെയ്യണം. അതാണ് സീരിയലിലൂടെ കാണിക്കുന്നത്. കുറ്റം പറയാതിരിക്കുക. ഒരു സീരിയൽ കൊണ്ട് എത്രയോ കുടുംബങ്ങൾ ജീവിക്കുന്നു'

  'കഥാപാത്രം എങ്ങനെയാണെന്ന് സംവിധായകൻ പറഞ്ഞ് തരുമ്പോൾ ഞാൻ സിനിമയിലോ ജീവിതത്തിലോ കണ്ടിട്ടുള്ള സ്ത്രീകളുടെ മാനറിസം ഞാൻ കൊണ്ട് വരാറുണ്ട്. മൂന്ന് വർഷവും നാല് വർഷവും ഒക്കെ ആയിരിക്കും ഒരു സീരിയൽ പോവുന്നത്.അത് കഴിഞ്ഞ് നമ്മൾ ആ കഥാപാത്രം വിടുമ്പോൾ ലാസ്റ്റ് ഷോട്ട് എടുക്കുമ്പോൾ ഭയങ്കര വിഷമം ആയിരിക്കും'

  'ഒരു കഥാപാത്രത്തിന് ജീവൻ കൊടുത്ത് അവരെ പ്രേക്ഷകരിലേക്കെത്തിക്കുന്നത് ഭയങ്കര പാടാണ്. അത് എന്റെ വ്യക്തി ജീവിതത്തെ ബാധിച്ചിട്ടൊന്നുമില്ല. ഒരു ദിവസമൊക്കെ വിഷമം കാണും. ഒരു കലാകാരി എന്ന നിലയിൽ പല വേഷങ്ങൾ ചെയ്യണം. ഓരോ വേഷത്തിന്റെ പേരിലും കരഞ്ഞ് കൊണ്ടിരിക്കാൻ പറ്റില്ല,' കാർത്തിക കണ്ണൻ പറഞ്ഞു.

  Read more about: karthika
  English summary
  Viral; Serial Actress Karthika Kannan Slams Trollers; Ask Them To Quit This Cheap Work
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X