For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി ചാന്ദ്‌നിയുമായി ഒളിച്ചോടിയത് വിദേശത്തേക്ക്; പ്രണയിക്കുമ്പോള്‍ 5 ലവ് ലെറ്റര്‍ എങ്കിലും തന്നിട്ടുണ്ടാവുമെന്ന

  |

  മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് ഷാജു ശ്രീധറും ചാന്ദ്‌നിയും. ഒരു കാലത്ത് നായിക-നായകന്മാരായി ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകളും സീരിയലുകളുമൊക്കെ ഹിറ്റായിരുന്നു. അങ്ങനെയുള്ള അടുപ്പം പ്രണയമായി മാറുകയായിരുന്നു. വീട്ടുകാരെ പോലും അറിയിക്കാതെ രണ്ടാളും ഒളിച്ചോടി വിവാഹം കഴിച്ചതിനെ കുറിച്ച് മുന്‍പും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സ്വാസിക അവതാരകയായിട്ടെത്തുന്ന ഷോ യില്‍ നിന്നുമാണ് വിദേശത്തേക്ക് ഒളിച്ചോടിയതിനെ പറ്റി രണ്ടാളും പറയുന്നത്.

  അഞ്ച് ലവ് ലെറ്ററെങ്കിലും ഷാജു തന്നിട്ടുണ്ടെന്നാണ് ചാന്ദിനി പറയുന്നത്. അന്ന് അതായിരുന്നു ട്രെന്‍ഡെന്ന് ഷാജുവും പറയുന്നു. നിങ്ങള്‍ ഒളിച്ചോടി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് ഒക്കെ പോയി അവിടുന്ന് വിവാഹം കഴിച്ചതെന്തിനാണ്. അത്രയ്ക്കും ആളുകളെ പേടി ആയിരുന്നോ എന്നാണ് സ്വാസിക പിന്നീട് ചോദിച്ചത്. 'നമ്മള്‍ കുറച്ച് കൂടി വെറൈറ്റി പിടിച്ചതാണ്. രണ്ടാളും കൂടി ഒളിച്ചോടിയത് കുളത്തൂര്‍ക്ക് എന്ന് പറയുന്നതില്‍ ഒരു രസമില്ലല്ലോ. അന്ന് രണ്ടാളും തിളങ്ങി നില്‍ക്കുകയാണ്. പത്രത്തിലൊക്കെ വാര്‍ത്ത വന്നിരുന്നു. അങ്ങനെയുള്ളപ്പോള്‍ തേവരയില്‍ നിന്നും പാലക്കാടേക്ക് ഒളിച്ചോടി എന്ന് പറയുന്നതിന് ഒരു സുഖവുമില്ല.

  നേരത്തെ ടിക്കറ്റും വിസയുമൊക്കെ റെഡിയാക്കി വെച്ചിരുന്നു. ഷാജു ഈ യാത്രയ്ക്കുണ്ടെന്ന് ഒന്നും പറഞ്ഞിരുന്നില്ല. ചാന്ദിനിയ്ക്ക് അച്ഛനാണ് ടിക്കറ്റ് റെഡിയാക്കിയത്. പക്ഷേ അച്ഛന്റെ വിസ അടിച്ചിരുന്നില്ല. എന്റെ ടിക്കറ്റും വിസയുമൊക്കെ നേരത്തെ തയ്യാറാക്കിയിരുന്നു. പക്ഷേ ഞാന്‍ ഉണ്ടെന്ന് പറഞ്ഞിരുന്നില്ല. ആ സ്‌പോണ്‍സേഴ്‌സിന് മാത്രം അറിയാമായിരുന്നു. അവരോട് ഞാനിത് നേരത്തെ പറഞ്ഞ് പ്ലാന്‍ ചെയ്ത് വെച്ചിരുന്നു. ഇക്കാര്യങ്ങളൊന്നും മറ്റാരും അറിഞ്ഞിരുന്നില്ല. അന്ന് ഞങ്ങള്‍ രണ്ട് പേരും ചേര്‍ന്ന് ഡ്യൂയറ്റ് ഡാന്‍സ് ഒക്കെ ഉണ്ടായിരുന്നു.

  സാന്ത്വനം; ശിവനോട് ഒരു ആഗ്രഹം പറഞ്ഞ് അഞ്ജു, അതു കാണാൻ വെയിറ്റിംഗ് ആണെന്ന് ആരാധകർ

  Recommended Video

  മിന്നൽ മുരളിയിലെ ശെരിക്കും മിന്നൽ ദാ.. ഈ കക്ഷിയാണ്

  ഡാന്‍സ് ചെയ്ത് തുടങ്ങി കുറച്ച് എത്തിയപ്പോള്‍ ഷാജുവിനെ കാണുന്നില്ല. ആള് മുങ്ങി. പിന്നീട് താന്‍ ഒറ്റയ്ക്കാണ് ആ ഡാന്‍സ് പൂര്‍ത്തിയാക്കിയത്. ഡാന്‍സ് തുടങ്ങിയതോടെ താന്‍ ആ സ്‌റ്റെപ്പുകള്‍ മറന്ന് പോയിരുന്നു. അതാ മുങ്ങിയതെന്നാണ് ഷാജു പറയുന്നത്. സ്റ്റെപ്പ് ഓര്‍മ്മ വരുമ്പോള്‍ ഞാന്‍ തിരിച്ച് വരികയും ചെയ്തു. ഞങ്ങള്‍ ഒരുമിച്ച് കുറേ സിനിമകളില്‍ അഭിനയിച്ചിരുന്നു. മായജാലം, ആഭരണചാര്‍ത്ത്, അതിനിടയില്‍ ഞങ്ങള്‍ നായിക-നായകന്മാരായി അഭിനയിച്ച സീരിയല്‍ ഒക്കെ ചെയ്തിരുന്നു. അങ്ങനെയാണ് പ്രണയത്തിലാവുന്നത്.

  ബാബു ആന്റണി മരണക്കിണറില്‍ ബൈക്ക് ഓടിക്കുന്നതിന് മുന്‍പ്; ഇന്നും പവര്‍സ്റ്റാര്‍ അദ്ദേഹം തന്നെയാണെന്ന് ആരാധകരും

  ആദ്യം ഒരു സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് കണ്ടതെങ്കിലും അന്ന് കൂളിങ് ഗ്ലാസ് ഒക്കെ വെച്ച് വലിയ ജാഡയില്‍ ഇരിക്കുകയായിരുന്നു ഷാജു. പക്ഷേ തനിക്ക് ജാഡയെന്നുമല്ല, ഞാന്‍ ഇവളെ നോക്കുന്നുണ്ടായിരുന്നു. പക്ഷേ കൂളിങ് ഗ്ലാസ് വെച്ചതോടെ ജാഡ ആണെന്ന് എല്ലാവരും തെറ്റിദ്ധരിച്ചതായി ഷാജു വ്യക്തമാക്കുന്നു. പൊതുവേ ആദ്യം ഷാജുവേട്ടനെ കാണുമ്പോള്‍ ജാഡ ആണെന്നേ തോന്നുകയുള്ളു. പക്ഷേ സംസാരിച്ച് തുടങ്ങിയാല്‍ ഭയങ്കര ഫ്രണ്ട്‌ലിയാണെന്ന് ചാന്ദ്‌നി പറയുന്നു.

  ഇരുട്ടത്തിരുന്ന് ജയ കരയുന്നത് ഞാന്‍ കണ്ടു! ബച്ചനുമായി അകലാനുള്ള കാരണം പറഞ്ഞ് രേഖ

  വിവാഹം കഴിഞ്ഞതിന് ശേഷം സിനിമയിലേക്ക് തിരിച്ച് വരാന്‍ തോന്നിയിട്ടില്ലേ എന്ന ചോദ്യത്തിനും ചാന്ദ്‌നി മറുപടി പറഞ്ഞിരുന്നു. 'സത്യമായിട്ടും തിരിച്ച് വരാന്‍ തോന്നിയിട്ടില്ല. ചേട്ടന്‍ ഫീല്‍ഡില്‍ തന്നെ ഉള്ളത് കൊണ്ട് വിശേഷങ്ങളൊക്കെ അറിയാറുണ്ട്. പല സുഹൃത്തുക്കളെയും കാണാറുമുണ്ട്. അതുകൊണ്ട് മാറി നിന്നതായി തോന്നറില്ല. പിന്നെ വീട്ടില്‍ മക്കളുടെ അടുത്ത് ആരെങ്കിലും വേണമായിരുന്നു. ഡാന്‍സ് എന്നും പാഷനായത് കൊണ്ട് അതിലേക്ക് തന്നെ ശ്രദ്ധിച്ചതായിട്ടും ചാന്ദിനി പറയുന്നു.

  വീഡിയോ കാണാം

  Read more about: shaju ഷാജു
  English summary
  Viral: Shaju Sreedhar Opens Up About Eloping With Wife Chandini To Abroad
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X