For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യ ഗര്‍ഭിണിയായതോടെ റൊമാൻസ് കൂടിയോ? ആരും തെറി വിളിക്കില്ലെന്ന ധൈര്യത്തില്‍ ചെയ്തതാണെന്ന് വിജയ് മാധവ്

  |

  രാക്കുയില്‍ സീരിയലിലെ തുളസിയായിരുന്ന നടി ദേവിക നമ്പ്യാരും ഗായകന്‍ വിജയ് മാധവും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്. കഴിഞ്ഞ ജനുവരിയില്‍ ഇരുവരുടെയും വിവാഹം വലിയ ആഘോഷമായി തന്നെ നടത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പേ പരിചയമുള്ള താരങ്ങള്‍ പെട്ടെന്നൊരു സാഹചര്യത്തിലാണ് വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്.

  അങ്ങനെ വിവാഹം കഴിഞ്ഞ് വളരെ പെട്ടെന്ന് തന്നെ ദേവിക ഗര്‍ഭിണിയാവുകയും ചെയ്തു. നിലവില്‍ കുഞ്ഞതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് താരങ്ങള്‍. അതുകൊണ്ട് തന്നെ തത്കാലം അഭിനയത്തില്‍ നിന്നും ദേവിക വിട്ട് നില്‍ക്കുകയാണ്. എന്നാല്‍ വ്‌ളോഗും പാട്ടുമൊക്കെയായി ഓരോ ദിവസവും മനോഹരമാക്കുകയാണ് ദമ്പതിമാര്‍.

  Also Read: അത്രയും പ്രായമുള്ളൊരു മകനുണ്ടെനിക്ക്; ഭര്‍ത്താവുണ്ടാകില്ലെന്ന് പറഞ്ഞിട്ടാണ് വന്നത്! മൗനരാഗം സീരിയല്‍ നടി അഞ്ജു

   vijay-devika

  ദേവികയെ വിവാഹം കഴിച്ചതിന് പിന്നാലെ ഭാര്യയെ കൂട്ടി കിടിലന്‍ പാട്ടുകള്‍ വിജയ് പാടിയിരുന്നു. ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഈ പാട്ടിന്റെ വീഡിയോ പങ്കുവെക്കുന്നതും പതിവാണ്. ഇപ്പോള്‍ വീണ്ടും പുതിയ വര്‍ഷത്തില്‍ കിടിലനൊരു വീഡിയോയുമായിട്ടാണ് ഗായകന്‍ എത്തിയിരിക്കുന്നത്. ഗര്‍ഭിണിയായ ഭാര്യയുടെ തല മസാജ് ചെയ്ത് കൊടുക്കുന്നതിനൊപ്പം കിടിലനൊരു പാട്ടും വിജയ് പാടിയിരുന്നു. ഇതേ പറ്റി ഗായകന്‍ പറയുന്നതിങ്ങനയൊണ്..

  Also Read: കല്യാണം കഴിഞ്ഞ് 11-ാം ദിവസം ഭര്‍ത്താവില്ലാതായി; ചെറിയ പ്രായത്തില്‍ വിധവയാകേണ്ടി വന്ന താരസുന്ദരിമാര്‍ ഇവരാണ്

  'പുതുവര്‍ഷത്തിലെ ആദ്യത്തെ വീഡിയോ ആയി കരുതി ആരും ചീത്ത വിളിക്കില്ലെന്ന പ്രതീക്ഷയില്‍ ആ ഒരു ഒറ്റ ധൈര്യത്തില്‍ ഇറക്കിയത്. ന്യൂ ഇയര്‍ ആയിട്ട് ആദ്യമായി അമ്മയെ കൊണ്ട് ക്യാമറ ചെയ്യിച്ചു. ഞാന്‍ എഡിറ്റിംഗിന്റെ ചില പുതിയ പരീക്ഷണങ്ങളും നടത്തി. ഈ പാട്ട് ഞാന്‍ പാടിയതാണ് പക്ഷെ ഒറിജിനലുമായി എന്തെങ്കിലും സാമ്യം തോന്നിയാല്‍ അത് തികച്ചും ഭാഗ്യം മാത്രം. എപ്പോളത്തെയും പോലെ അഭിപ്രായങ്ങള്‍ പറയണം', എന്നുമാണ് വിജയ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

   vijay-devika

  കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ മറ്റൊരു പാട്ടുമായി താരങ്ങള്‍ എത്തിയിരുന്നു. ഇത്തവണ ദേവികയുടെ കൂടെ ഡ്യൂയറ്റ് പാട്ടിന്റെ വീഡിയോയാണ് വിജയ് പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ പാട്ട് പാടി കഴിഞ്ഞതോടെ പ്രസവിക്കുന്നത് അതിലും എളുപ്പമായിരിക്കുമെന്ന് ദേവിക അഭിപ്രായപ്പെട്ടതായിട്ടും താരം പറഞ്ഞിരുന്നു.

  'ഈ പാട്ട് പാടികഴിഞ്ഞു നായിക പറഞ്ഞു, ഇതിനേക്കാള്‍ സുഖമായിരിക്കും മാഷേ പ്രസവിക്കുന്നതെന്ന്.. നന്നായി കഷ്ടപെട്ടിട്ടുണ്ട് ഈ സോങ് പാടാന്‍. ഞങ്ങള്‍ക്ക് ഓര്‍ത്ത് വെക്കാന്‍ ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച വര്‍ഷമാണ് 2022, ഈ വര്‍ഷത്തെ അവസാന ദിവസമായ ഇന്ന് ഞങ്ങളുടെ ഈ കുഞ്ഞു വീഡിയോ സോങ് നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. എല്ലാവരും കേള്‍ക്കണം. എപ്പോഴും പോലെ അഭിപ്രായങ്ങള്‍ പറയണം

  നിങ്ങളുടെ സ്‌നേഹം & സപ്പോര്‍ട്ട് ആണ് നമ്മുടെ ശക്തി. എല്ലാവര്‍ക്കും ഒരു നല്ല സന്തോഷം നിറഞ്ഞ പുതുവര്‍ഷം നേരുന്നു. ഹാപ്പി ന്യൂ ഇയര്‍ 2023', എന്നാണ് വിജയ് പറഞ്ഞത്.

   vijay-devika

  അതേ സമയം താരദമ്പതിമാര്‍ക്ക് എല്ലാവിധ ആശംസകളും അറിയിച്ച് കൊണ്ടാണ് ആരാധകരും എത്തുന്നത്. വരാന്‍ പോകുന്ന കുഞ്ഞുവാവ തീര്‍ച്ചയായും ഒരു പാട്ടുകാരനോ പാട്ടുകാരിയോ ആയിരിക്കും. കാരണം ദേവിക ഗര്‍ഭിണിയായത് മുതല്‍ പാട്ട് പാടുകയാണല്ലോ എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. എന്തായാലും ഇത്രയും സ്‌നേഹത്തോടെയും സഹകരണത്തോടെയും ഇനിയും മുന്നോട്ട് പോകാന്‍ സാധിക്കട്ടെ എന്നാണ് ആരാധകര്‍ ആശംസിക്കുന്നത്.

  മുന്‍പ് വിജയ് അത്ര റൊമാന്റിക് അല്ലെന്ന് ദേവിക പറഞ്ഞിരുന്നു. താന്‍ വല്ലാതെ റൊമാന്റിക് ആയിട്ടുള്ള ആളാണെന്നും നടി സൂചിപ്പിച്ചു. എന്നാല്‍ നടി പറഞ്ഞത് പോലെയല്ലല്ലോ, ഇപ്പോള്‍ കാര്യങ്ങള്‍ മാറിയില്ലേ എന്നാണ് ആരാധകരും ചോദിക്കുന്നത്. ഭാര്യ ഗര്‍ഭിണിയായതോടെ അടുക്കളയില്‍ സഹായിച്ചം പാചകം ചെയ്തുമൊക്കെ വിജയ് സജീവ സാന്നിധ്യമാണ്. ശരിക്കും ഇതാണ് റൊമാൻ്റികായ ഭർത്താവെന്നാണ് ദേവികയോട് ആരാധകർ പറയുന്നതും.

  Read more about: devika ദേവിക
  English summary
  Viral: Singer Vijay Madhav Shared Romantic Video With His Wife Devika Nambiar. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X