For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഏറ്റവും വലിയ ബലം സീമ ജി നായരുടെ കരുതൽ ആയിരുന്നു, ശരണ്യക്ക് ആരായിരുന്നു സീമ, കിഷോർ സത്യയുടെ വാക്കുകൾ

  |

  മലയാളി പ്രേക്ഷകരും സിനിമ- സീരിയൽ ലോകവും ഏറെ വേദനയോടെയാണ് ശരണ്യയുടെ വേർപാട് ശ്രവിച്ചത്. 33ാം വയസ്സിലാണ് ശരണ്യ ഈ ലോകം വിട്ട് പോയത്. ട്യൂമറിനോട് പോരാടിയ ജീവിതം സ്വന്തമാക്കി ശരണ്യയ്ക്ക് അവസാനം കൊവിഡും ന്യൂമോണിയയും വില്ലനായി മാറുകയായിരുന്നു. ഒട്ടും നിനച്ചിരിക്കാത്ത സമയത്തായിരുന്നു നടി വേദനകളില്ലാത്ത ലോകത്തിലേയ്ക്ക് യാത്രയായത്.

  നാടൻ ലുക്കിൽ നടി ആദിത്യ പ്രസാദ്, പുതിയ ചിത്രം വൈറലാകുന്നു

  വീടിന്റെ പാലുകാച്ചൽ ചടങ്ങിനാണ് ശരണ്യയെ അവസാനമായി കണ്ടത്, അന്ന് എന്നോട് വലിയ ആഗ്രഹം പറഞ്ഞിരുന്നു

  ശരണ്യയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്ത് എത്തിയിരുന്നു ഏറെ വേദനയോടെയാണ് എല്ലാവരും നടിയെ കുറിച്ച് ഓർക്കുന്നത്. ജീവിതത്തിലേയ്ക്ക് തിരികെ വരണമെന്ന് ശരണ്യയ്ക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ വിധി വില്ലനായി മാറുകയായിരുന്നു. ഇപ്പോഴിത ശരണ്യ ശശിയെ കുറിച്ച് നടൻ കിഷോർ സത്യയുടെ വാക്കുകൾ വൈറലാവുകയാണ്. സോഷ്യൽ മീഡിയ പേജിലൂടെയാണ് ഒരുമിച്ച് അഭിനയിച്ചപ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തിയത്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത കറുത്ത മുത്ത് എന്ന പരമ്പരയിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.

  ശരണ്യ യാത്രയായത് ആ വലിയ ആഗ്രഹം ബാക്കിയാക്കി, തിരിച്ചു വരണമെന്ന് ആഗ്രഹിച്ചിരുന്നു

  Saranya Sasi's mother speaks to Ganesh Kumar

  നൊമ്പരങ്ങളുടെ ലോകത്ത് ഇനി ശരണ്യ ഇല്ല. എന്നാൽ നമ്മുടെ നെഞ്ചിൽ ഒരു തീരാനൊമ്പരമായി എന്നും ഉണ്ടാകുമെന്നാണ് കിഷോർ സത്യ പറഞ്ഞത്. മുഖ്യധാരയിൽ ശരണ്യയുടെ ആദ്യ സീരിയൽ എന്റെ നായികയായി ഏഷ്യാനെറ്റിൽ വന്ന "മന്ത്രക്കോടി"ആയിരുന്നു എന്നും നടൻ പറയുന്നു. കിഷോർ സത്യയുടെ വാക്കുകൾ ഇങ്ങനെ...വേദനകൾ ഇല്ലാത്ത ലോകത്തേക്ക് ശരണ്യ പോയി. മുഖ്യധാരയിൽ ശരണ്യയുടെ ആദ്യ സീരിയൽ എന്റെ നായികയായി ഏഷ്യാനെറ്റിൽ വന്ന "മന്ത്രക്കോടി"ആയിരുന്നു. അവിടെ നിന്നാണ് ശരണ്യ എന്ന നടിയുടെ വളർച്ച തുടങ്ങിയത്. പിന്നീട് വഴിയിൽ അസുഖം തടസ്സം നിന്നു. കീഴടങ്ങാൻ അവൾ തയ്യാറായില്ല.

  രോഗം തിരിച്ചറിഞ്ഞ ആദ്യ സമയത്ത് ടെലിവിഷൻ താര സംഘടനാ ആത്മയുടെ പ്രസിഡന്റ്‌ ശ്രീ. കെ ബി. ഗണേഷ് കുമാറും സഹ പ്രവർത്തകരും ശരണ്യക്ക് കൂട്ടായി നിന്നു. എന്നാൽ ഈ കാലമത്രയും അവളുടെ ഏറ്റവും വലിയ ബലം സീമ ജി നായരുടെ കരുതൽ ആയിരുന്നു. സീമ ശരണ്യക്ക് ആരായിരുന്നു? ചേച്ചിയോ, അമ്മയോ, അതോ ദൈവമോ? സീമയോടൊപ്പം ദൈവം ചേർത്തുവെച്ച പേരായിരുന്നോ ശരണ്യ.

  സീമയുടെ കൂടെ ശരണ്യക്കായി കലാകാരന്മാരും പൊതുസമൂഹവും ഒറ്റക്കെട്ടായി നിന്നു. ആളായും അർത്ഥമായും. അസുഖത്തെ തോൽപിച്ച ഇടവേളകളിൽ വീണ്ടും അവൾ ക്യാമറയ്ക്കു മുൻപിൽ എത്തി. പത്തു വർഷങ്ങൾക്കു ശേഷം "കറുത്ത മുത്തിൽ" എന്നോടൊപ്പം അവൾ വീണ്ടും അഭിനയിച്ചു. എന്റെ അനുജനായി അഭിനയിച്ച റിച്ചാർഡിന്റെ ജോഡിയായി. ശരണ്യയുടെ വിയോഗവർത്ത അറിഞ്ഞപ്പോൾ നൊമ്പരത്തോടെ അവൻ അയച്ചുതന്ന ചിത്രമാണ് ഇത്.
  നൊമ്പരങ്ങളുടെ ലോകത്ത് ഇനി ശരണ്യ ഇല്ല. എന്നാൽ നമ്മുടെ നെഞ്ചിൽ ഒരു തീരാനൊമ്പരമായി എന്നും അവൾ ഉണ്ടാവും എന്നുമായിരുന്നു കിഷോർ സത്യ കുറിച്ചു.

  മിനിസ്ക്രീനിൽ നായികയായും വില്ലത്തിയായും ഒരുപോലെ തിളങ്ങാൻ ശരണ്യയക്ക് കഴിഞ്ഞിരുന്നു. സീരിയലിൽ സജീവമായി നിൽക്കുമ്പോഴാണ് പെട്ടെന്ന് നടി മിനിസ്ക്രീനിൽ നിന്ന് അപ്രത്യക്ഷമാകുന്നത്. പിന്നീട് സീമാ ജി നായരിലൂടൊണ് ശരണ്യയുടെ രോഗത്തെ കുറിച്ചുള്ള വിവരം പ്രേക്ഷകർ അറിയുന്നത്. ടെലിവിഷനിൽ നമ്മൾ കണ്ട ശരണ്യയെ ആയിരുന്നില്ല പിന്നീട് കണ്ടത്. തളർന്ന് കിടക്കുമ്പോഴും ജീവിതത്തിലേയ്ക്ക് മടങ്ങി വരണമെന്ന് അതിഭയങ്കരമായി ആഗ്രഹിച്ചിരുന്നു ശരണ്യയുടെ ആഗ്രഹം സാധിക്കുകയു ചെയ്തിരുന്ന. രോഗമുക്തി നേടിയതിന് ശേഷം അഭിനയത്തിൽ സജീവമാകണമെന്നായിരുന്നു നടിയുടെ മറ്റൊരു ആഗ്രഹം. എന്നാൽ ആ ആഗ്രഹം ബാക്കിയാക്കിയാണ് നടി യാത്രയായിരിക്കുന്നത്.
  ശരണ്യയുടെ അമ്മയെ ആശ്വസിപ്പിച്ച് ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. യൂട്യൂബ് ചാനലിലെ വീഡിയ്ക്ക് ചുവടെയാണ് അമ്മയെ ആശ്വസിപ്പിച്ചു കൊണ്ടുള്ള കമന്റുമായി ആരാധകർ എത്തിയത്.

  കിഷോർ സത്യ ഇൻസ്റ്റഗ്രാം പോസ്റ്റ്

  Read more about: tv serial ശരണ്യ
  English summary
  Viral: Swantham Sujatha Serial Actor Kishore Satya Shares Memory Of Late Actress Saranya Sasi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X