»   » പരസ്പരത്തില്‍ കാണുന്നത്ര നിസ്സാരനല്ല സൂരജ്, ഒരേ സമയം പാവത്താനും നായകനുമാവുന്ന വിവേകാണ് താരം!

പരസ്പരത്തില്‍ കാണുന്നത്ര നിസ്സാരനല്ല സൂരജ്, ഒരേ സമയം പാവത്താനും നായകനുമാവുന്ന വിവേകാണ് താരം!

Written By:
Subscribe to Filmibeat Malayalam

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ പ്രിയപ്പെട്ട താരമാണ് വിവേക് ഗോപന്‍. പേര് പറഞ്ഞാല്‍ മനസ്സിലായില്ലെങ്കിലും പരസ്പരത്തിലെ സൂരജെന്ന് പറഞ്ഞാല്‍ ആളാരാണെന്ന് മനസ്സിലാവും. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരം കൂടിയാണ് വിവേക്. ഏഷ്യാനെറ്റില്‍ പ്രേക്ഷപണം ചെയ്യുന്ന പരസ്പരം റേറ്റിങ്ങില്‍ ഏറെ മുന്നിലാണ്. സൂരജെന്ന പാവത്താനായ കുടുംബനാഥനായാണ് വിവേക് വേഷമിടുന്നത്.

കുട്ടികള്‍ ഒപ്പമുള്ളതിന്റെ സന്തോഷം മമ്മൂട്ടിയുടെ മുഖത്ത് കാണാനുണ്ട്, വാപ്പച്ചി കൂളാണെന്ന് ദുല്‍ഖറും!

ദിയ ഓര്‍ ഭക്തി ഹം എന്ന ഹിന്ദി സീരിയലിന്റെ മലയാള പതിപ്പാണ് പരസ്പരം. 2013 ല്‍ ആരംഭിച്ച പരമ്പര അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും വിജയകരമായി ജൈത്രയാത്ര തുടരുകയാണ്. ഗായത്രി അരുണ്‍, രേഖ രതീഷ്, സ്‌നേഹ ദിവാകര്‍, കൊല്ലം തുളസി തുടങ്ങിയ താരങ്ങളാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരസ്പരത്തിലെ നായകനായി മിനിസ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്ന വിവേക് ഗോപന്റെ പുതിയ വിശേഷങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

മിനിസ്‌ക്രീനിലെ മിന്നും താരം

ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷക മനസ്സിലിടം നേടിയ അഭിനേതാക്കളിലൊരാളാണ് വിവേക് ഗോപന്‍. പരസ്പരത്തിലെ പാവത്താനായ സൂരജിനെ അത്ര പെട്ടന്നൊന്നും മറക്കാന്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് കഴിയില്ല. ഈ ഒരൊറ്റ പരമ്പരയിലൂടെയാണ് വിവേക് ഗോപന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. റേറ്റിങ്ങില്‍ ഏറെ മുന്നിലുള്ള പരമ്പര കൂടിയാണ് പരസ്പരം. 2013ലാണ് ഈ പരമ്പര ആരംഭിച്ചത്. വിജയകരമായി ജൈത്രയാത്ര തുടരുകയാണ് ഇപ്പോഴും. നായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെങ്കില്‍ക്കൂടിയും അധികം ബഹളമൊന്നുമില്ലാത്ത പാവത്തനായാ കഥാപാത്രത്തെയാണ് വിവേക് അവതരിപ്പിക്കുന്നത്. ദീപ്തി ഐപിഎസിന്റെ ഭര്‍ത്താവായാണ് സൂരജ് അറിയപ്പെടുന്നത്. പത്മാവതിയമ്മയുടെ മൂത്ത മകനായ സൂരജിലൂടെയാണ് പരമ്പര മുന്നേറുന്നത്.

സീരിയലില്‍ മാത്രമല്ല സിനിമയിലും

മിനിസ്‌ക്രീനിലെ മിന്നും താരമായ വിവേക് ഗോപന്‍ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായെത്തിയ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയില്‍ താരം വേഷമിട്ടിട്ടുണ്ട്, നിത്യ മേനോനും ഉണ്ണി മുകുന്ദനും നായികാനായകന്‍മാരായെത്തിയ തത്സമയം ഒരു പെണ്‍കുട്ടിയിലും വിവേക് അഭിനയിച്ചിരുന്നു. സിനിമയില്‍ നിന്നും നിരവധി അവസരങ്ങളാണ് ഈ താരത്തെ തേടിയെത്തുന്നത്. എന്നാല്‍ പരമ്പരയുമായി ബന്ധപ്പെട്ട തിരക്ക് കാരണം വേണ്ടത്ര അവസരങ്ങള്‍ സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥ പൊതുവേ താരങ്ങള്‍ക്കുണ്ടാവാറുണ്ട്. എന്നാല്‍ വിവേകിന് അത്തരത്തിലൊരു പ്രശ്‌നവും അനുഭവപ്പെട്ടിട്ടില്ല. സീരിയലിനോടൊപ്പം തന്നെ സിനിമയും കൊണ്ടുപോവാനാണ് താരത്തിന്റെ താല്‍പര്യം. പുതിയ സിനിമയില്‍ അഭിനയിക്കുന്നതിനിടയില്‍ തന്നെ പരമ്പരയിലും താരം അഭിനയിക്കുന്നുണ്ട്.

മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു

മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്ത പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയില്‍ വിവേക് ഗോപനും അഭിനയിച്ചിരുന്നു. ദീപ്തി സതിയുടെ കാമുകന്റെ വേഷത്തിലാണ് താരമെത്തിയത്. ഫേസ്ബുക്കിലൂടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളും ലൊക്കേഷനിലെ ചിത്രങ്ങളും വിവേക് പുറത്തുവിട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ വിവേകിന്റെ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലാവുന്നത്. അമ്മയുടെ ജനറല്‍ ബോഡിയില്‍ മറ്റ് താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും താരം പങ്കുവെച്ചിരുന്നു. വിവേകിന്റെ പുതിയ സിനിമയായ നമസ്‌തേ ഇന്ത്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തതും മമ്മൂട്ടിയാണ്. സിനിമയുടെ അണിയറപ്രവര്‍ത്തകരടോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്. വിവേകിന്റെ പുതിയ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

നായകനായി അഭിനയിക്കുന്ന ആദ്യ സിനിമ

നമസ്‌തേ ഇന്ത്യ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ വിവേക് നായകനായി തുടക്കം കുറിക്കുകയാണ്. ഇതാദ്യമായാണ് താരം മുഴുനീള കഥാപാത്രമായി അഭിനയിക്കുന്നത്. ട്രാവല്‍ സിനിമയാണ് നമസ്‌തേ ഇന്ത്യ. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെയും പുറത്തുവിട്ടിട്ടില്ല. വിവേകിന്റെ ആരാധകര്‍ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ജൂണ്‍, ജൂലായ് മാസങ്ങള്‍ക്കിടയില്‍ സിനിമ തിയേറ്ററുകളിലെത്തിക്കാനുള്ള നീക്കത്തിലാണ് അണിയറപ്രവര്‍ത്തകര്‍. വിവേകിന്റെ ബിഗ് സ്‌ക്രീനിലെ ആദ്യ ബിഗ് പ്രൊജക്റ്റിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ത്തന്നെ ആരാധകര്‍ അതീവ സന്തോഷത്തിലാണ്. മിനിസ്‌ക്രീനില്‍ നിന്നും ബിഗ്‌സ്‌ക്രീനിലേക്കെത്തിയ താരങ്ങള്‍ക്ക് മികച്ച പിന്തുണയാണ് ലഭിക്കാറുള്ളത്. അത്തരത്തില്‍ ആരാധകര്‍ തന്നോടൊപ്പമുണ്ടാവുമെന്ന ഉറച്ചുവിശ്വാസം കൂടി ഈ താരത്തിനുണ്ട്.

ഒരേ സമയം അഭിനയിക്കുന്നു

മിനിസ്‌ക്രീനിലെയും ബിഗ്‌സ്‌ക്രീനിലെയും കഥാപാത്രമായി ഒരേ സമയം അഭിനയിക്കുകയാണ് വിവേക്. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ പരസ്പരത്തിലും അഭിനയിക്കണം. സിനിമയ്ക്ക് വേണ്ടിയുള്ള ഗെറ്റപ്പെല്ലാം മാറ്റിയാണ് പരസ്പരത്തിലെ പാവത്താനായ സൂരജിനെ അവതരിപ്പിക്കുന്നതെന്ന് വിവേക് പറയുന്നു. പതുക്കെ സംസാരിക്കുന്ന സൗമ്യനായ കഥാപാത്രമാണ് പരസ്പരത്തിലെ സൂരജ്. എന്നാല്‍ സിനിമയിലെ വേഷം തികച്ചും വ്യത്യസ്തമാണെന്നും താരം പറയുന്നു. സീരിയലും സിനിമയും കൂടാതെ സിസിഎല്ലിലും വിവേക് പങ്കെടുത്തിരുന്നു. നല്ലൊരു ക്രിക്കറ്ററാണ് താനെന്ന് താരം തെളിയിച്ചിരുന്നു. വിവേകിന്റെ പുതിയ തുടക്കത്തിനെ വരവേല്‍ക്കാനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

English summary
Vivek Gopan, of Parasparam Fame, soon to hit the Big screen with the story of Hanuman the Traveller

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam