»   » റിമി ടോമിക്ക് പിന്നാലെ മഞ്ജരിയും സിനിമയിലേക്ക്...!!

റിമി ടോമിക്ക് പിന്നാലെ മഞ്ജരിയും സിനിമയിലേക്ക്...!!

Posted By:
Subscribe to Filmibeat Malayalam

ഗായിക റിമി ടോമിക്ക് പിന്നാലെ മഞ്ജരിയും സിനിമയിലേക്ക് എത്തുമോ..? ഈ ചോദ്യം എല്ലാവരുടെയും മനസ്സിലുണ്ട്. കാരണം, റിമി ടോമിയെക്കാള്‍ കൂടുതല്‍ സിനിമയില്‍ പാടി അഭിനയിച്ച ഗായികയാണ് മഞ്ജരി. പ്രേക്ഷകര്‍ മഞ്ജരിയുടെ അഭിനയ മികവ് ഒരുപാട് കണ്ടിട്ടുമുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ സംവിധായകന്‍ വികെ പ്രകാശും മഞ്ജരിയെ ക്ഷണിച്ചു കഴിഞ്ഞു.

നന്നായി അഭിനയിക്കാന്‍ കഴിവുള്ള ഗായികയാണ് മഞ്ജരി എന്നാണ് വികെപി പറയുന്നത്. വികെ പ്രകാശിന്റെ സംഗീത ആല്‍ബത്തില്‍ മഞ്ജരി അതു തെളിയിച്ചു കഴിഞ്ഞു. വികെപിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ 'അനുരാഗം' എന്ന സംഗീത ആല്‍ബത്തില്‍ പാടി അഭിനയിച്ചിരിക്കുന്നത് മഞ്ജരിയാണ്. ആല്‍ബം യൂട്യൂബില്‍ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. അഭിനയത്തെക്കുറിച്ചും സിനിമയിലേക്ക് വരുന്നതിനെക്കുറിച്ചും മഞ്ജരി പറയുന്നതിങ്ങനെ.

റിമി ടോമിക്ക് പിന്നാലെ മഞ്ജരിയും സിനിമയിലേക്ക്...!!

വികെപി നിര്‍ബന്ധിച്ചതു കൊണ്ടാണ് താന്‍ ആല്‍ബത്തില്‍ അഭിനയിച്ചതെന്ന് മഞ്ജരി പറയുന്നു. അഭിനയിക്കാന്‍ നല്ല ടെന്‍ഷനുണ്ടായിരുന്നു. വികെപി സാറും അനുരാഗത്തിന്റെ ടീമും നന്നായി പിന്തുണച്ചതു കൊണ്ടാണ് അഭിനയിച്ചതെന്ന് മഞ്ജരി പറയുന്നു.

റിമി ടോമിക്ക് പിന്നാലെ മഞ്ജരിയും സിനിമയിലേക്ക്...!!

മഞ്ജരിക്ക് അഭിനയിക്കാന്‍ നല്ല കഴിവുണ്ട്. മഞ്ജരി സിനിമയിലേക്ക് വരികയാണെങ്കില്‍ നല്ല അവസരങ്ങള്‍ ലഭിക്കുമെന്നും വികെപി പറയുന്നു. പറഞ്ഞു കൊടുക്കുന്നത് പെട്ടെന്ന് മനസ്സിലാക്കി അഭിനയിക്കാന്‍ മഞ്ജരിക്ക് സാധിക്കും. അതുകൊണ്ടുതന്നെ മഞ്ജരി സിനിമയിലേക്ക് വരണമെന്നാണ് വികെപി പറയുന്നത്.

റിമി ടോമിക്ക് പിന്നാലെ മഞ്ജരിയും സിനിമയിലേക്ക്...!!

ഒന്നും ഒന്നും മൂന്ന് എന്ന ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്ത മഞ്ജരിയോട് റിമിയും ഇതേ ആവശ്യം ഉന്നയിച്ചു. മഞ്ജരി സിനിമയില്‍ അഭിനയിച്ചു കാണാന്‍ ആഗ്രഹമുണ്ടെന്നാണ് സുഹൃത്തും ഗായികയുമായ റിമി പറഞ്ഞത്.

റിമി ടോമിക്ക് പിന്നാലെ മഞ്ജരിയും സിനിമയിലേക്ക്...!!

ആലോചിച്ചു മാത്രമേ സിനിമ ചെയ്യൂ എന്നാണ് മഞ്ജരി പറഞ്ഞത്. സിനിമയില്‍ പാടിത്തുടങ്ങിയ സമയത്ത് സിനിമയില്‍ നിന്നും ഓഫറുകള്‍ ഒരുപാട് വന്നിട്ടുണ്ടെന്ന് മഞ്ജരി പറയുന്നു. എന്നാല്‍, തനിക്ക് ഇണങ്ങുന്ന വേഷം ഇതുവരെ കിട്ടിയിട്ടില്ല. നല്ലൊരു വേഷം ലഭിക്കുകയാണെങ്കില്‍ സിനിമയിലേക്ക് തീര്‍ച്ചയായും വരുമെന്നാണ് മഞ്ജരി പറയുന്നത്.

റിമി ടോമിക്ക് പിന്നാലെ മഞ്ജരിയും സിനിമയിലേക്ക്...!!

കുടുംബത്തിന്റെ പിന്തുണ തനിക്കുണ്ട്. എന്നാല്‍, താന്‍ എടുക്കുന്ന തീരുമാനങ്ങള്‍ കുടുംബ ജീവിതത്തെ ബാധിക്കാതെ നോക്കണം. അതാണ് ഏറ്റവും പ്രധാനമെന്നും മഞ്ജരി പറയുന്നു. എല്ലാവരും പോസിറ്റീവ് എനര്‍ജി മാത്രമേ തന്നിട്ടുള്ളൂവെന്നും ഗായിക പറഞ്ഞു.

English summary
Manjari in her newly relased music video, Anuragam, directed by VK Prakash revealed that she was asked to try her luck in acting by the director.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam