»   » വേണി മരിച്ചു, അമ്മായി അമ്മ നന്നായി, സ്ത്രീധനം സരീയലിന് അവസാനം സംഭവിച്ചത്

വേണി മരിച്ചു, അമ്മായി അമ്മ നന്നായി, സ്ത്രീധനം സരീയലിന് അവസാനം സംഭവിച്ചത്

Written By:
Subscribe to Filmibeat Malayalam

സേതു ലക്ഷ്മി എന്ന അമ്മായി അമ്മ നന്നായി. ദിവ്യയെ കൊല്ലാന്‍ വന്ന വേണിയെ സേതു ലക്ഷ്മി കുത്തി. അങ്ങനെ നാല് നാലര കൊല്ലമായി കുടുംബ പ്രേക്ഷകര്‍ നെഞ്ചേറ്റിയ സ്ത്രീധനം എന്ന സീരിയല്‍ അവസാനിച്ചു. 2012 ജൂണ്‍ 2 നാണ് സ്ത്രീധനം എന്ന സീരിയല്‍ ഏഷ്യനെറ്റ് ചാനലില്‍ ആരംഭിച്ചത്.

1143 എപ്പിലോഡുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് സ്ത്രീധനം അവസാനിച്ചത്. മെയ് 14, ശനിയാഴ്ചയാണ് അവസാനത്തെ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്. (സീരിയലിന്റെ അവസാന എപ്പിസോഡ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ)

 sthreedhanam

സ്ത്രീധനം നല്‍കാതെ വീട്ടിലെത്തിയ മരുമകളോട് അമ്മായി അമ്മയ്ക്ക് തോന്നിയ ശത്രുതയോടെയാണ് സീരിയല്‍ ആരംഭിച്ചത്. പിന്നീട് പലവഴി സഞ്ചരിച്ച സ്ത്രീധനം നന്മയുടെ സന്ദേശത്തോടെയാണ് അവസാനിച്ചത്.

കൃഷ്ണ മൂര്‍ത്തി സംവിധാനം ചെയ്ത സീരിയല്‍ റൈസണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആര്‍ രമേശ് ബാബുവാണ് നിര്‍മിച്ചത്. ചിത്ര ഷേണായി (സേതു ലക്ഷ്മി), കൈലാസി ബി വിഷ്ണു പ്രകാശ് (ലക്ഷ്മണന്‍ പിള്ള), രാജീവ് റോഷന്‍ (പ്രശാന്തന്‍), ദിവ്യ വിശ്വനാഥ് (ദിവ്യ), സോന സതീഷ് കുമാര്‍ (വേണി) തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

English summary
Watch last episode of Sthreedhanam malayalam serial

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam