»   » രസ്‌ന എവിടെ, പാരിജാതത്തിലെ നടിക്ക് എന്ത് സംഭവിച്ചു, നിര്‍മാതാവ് തടവിലാക്കിയോ?

രസ്‌ന എവിടെ, പാരിജാതത്തിലെ നടിക്ക് എന്ത് സംഭവിച്ചു, നിര്‍മാതാവ് തടവിലാക്കിയോ?

By: Rohini
Subscribe to Filmibeat Malayalam

സീരിയല്‍ ലോകത്ത് ആര്‍ക്കും കിട്ടാത്ത തുടക്കമായിരുന്നു രസ്‌നയ്ക്ക് കിട്ടിയത്. പാരിജാതം എന്ന ഒറ്റ സീരിയലിലെ ഇരട്ടവേഷത്തിലൂടെ ശ്രദ്ധേയായ രസ്‌നയെ പിന്നെ അധികകാലം ഇന്റസ്ട്രിയില്‍ കണ്ടില്ല.. രസ്‌ന എവിടെ?

അച്ഛന്‍ ഞങ്ങളെ ഉപേക്ഷിച്ചു പോയതാണ്: രസ്‌ന

പ്രമുഖ നിര്‍മാതാവിനൊപ്പം രസ്‌ന ബന്ധം തുടര്‍ന്നു എന്നും, ആ ബന്ധത്തില്‍ ഒരു കുഞ്ഞ് ജനിച്ചു എന്നുമൊക്കെയുള്ള വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത്രയേറെ ഗുരുതരമായ ആരോപണങ്ങളുണ്ടായിട്ടും രസ്‌ന വെളിച്ചത്ത് വന്നില്ല.. രസ്‌ന എവിടെ?

പാരിജാതത്തില്‍

മലയാളിപ്രേക്ഷകര്‍ അകമഴിഞ്ഞ് സ്വീകരിച്ച ഏഷ്യനെറ്റില്‍ സംരക്ഷണം ചെയ്ത പാരിജാതം എന്ന സീരിയലിലൂടെയാണ് രസ്‌നയുടെ തുടക്കം. അരുണ, സീമ എന്നീ രണ്ട് കഥാപത്രങ്ങളെയാണ് പാരജിതാത്തില്‍ അവതരിപ്പിച്ചത്

രൂപം മാറി രണ്ടാം വരവ്

തടിച്ചപ്രകൃതക്കാരിയായിരുന്ന രസ്‌നയെ പിന്നെ കണ്ട് പ്രേക്ഷകര്‍ ഞെട്ടി. ഏഷ്യനെറ്റിലെ വൃന്ദാവനം എന്ന സീരിയലില്‍ മെലിഞ്ഞ സുന്ദരിയായിട്ടായിരുന്നു രസ്‌നയുടെ രണ്ടാം വരവ്

മറ്റ് സീരിയലുകള്‍

അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്ത സിന്ദൂര ചെപ്പാണ് മറ്റൊരു ജനപ്രിയ പരമ്പര. അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പൊന്നു പോലൊരു പെണ്ണ് എന്ന സീരിയലിലും രസ്‌ന എത്തിയിരുന്നു. വേളാങ്കണ്ണി മാതാവ്, ഇന്നലെ, നന്ദനം, വധു എന്നിവിയാണ് മറ്റ് സീരിയലുകള്‍

സിനിമകളില്‍

മൂന്ന് മലയാളം സിനിമകളില്‍ അതിഥി വേഷത്തില്‍ രസ്‌ന എത്തി. ചോക്ലേറ്റ് എന്ന ചിത്രത്തില്‍ മാനുവല്‍ എബ്രഹാം എന്ന കഥാപാത്രത്തിന്റെ പെങ്ങളായാണ് അഭിനയിച്ചത്. കാര്യസ്തന്‍, വെള്ളരിപ്രാവിന്റെ ചങ്ങാതികള്‍ എന്നീ ചിത്രങ്ങളില്‍ ഒരോ പാട്ട് രംഗങ്ങളിലുമെത്തി

ഗോസിപ്പുകള്‍ വന്നു തുടങ്ങി

എന്നാല്‍ ഇപ്പോള്‍ കുറച്ച് കാലമായി രസ്‌നയെ കുറിച്ച് യാതൊരു വിവരവും ഇല്ല. ഒരു പ്രമുഖ സീരിയല്‍ നിര്‍മാതാവുമായി രസ്‌ന ബന്ധം പുലര്‍ത്തിയിരുന്നു എന്നും പിന്നീട് അദ്ദേഹത്തിന്റെ കുഞ്ഞിനെ പ്രസവിച്ചു എന്നും വാര്‍ത്തകളുണ്ടായിരുന്നു. നടി പ്രതികരിക്കാതായതോടെ ആരാധകരുടെ സംശയം ബലപ്പെട്ടു.

തടവിലാണോ?

തന്റെ പേര് ചീത്തയാകാതിരിക്കാന്‍ നിര്‍മാതാവ് രസ്‌നയ്ക്ക് നഷ്ടപരിഹാരം കൊടുത്തു എന്നും തിരുവനന്തപുരത്ത് ഒരു വീട്ടില്‍ ഒളിച്ചു താമസിപ്പിക്കുകയാണ് എന്നും അഭ്യൂഹങ്ങളുണ്ട്.

രസ്‌നയുടെ കുടുംബം

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ അബ്ദുള്‍ നാസറിന്റെയും സാജിതയുടെയും മൂത്തമകളായാണ് ജനനം. ബാപ്പ വിദേശത്താണെന്നാണ് ആദ്യമൊക്കെ താരം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് നല്‍കിയ ഒരു അഭിമുഖത്തിലാണ് അച്ഛന്‍ തങ്ങളെ ഉപേക്ഷിച്ചു പോയതാണെന്ന് നടി വെളിപ്പെടുത്തിയത്.

English summary
What Happened to Paarijatham Fame Actress Rasna?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam