»   » മദ്യപിക്കുന്നതില്‍ എന്താ തെറ്റ്? ഞാനും മദ്യപിക്കാറുണ്ടെന്ന് കൃഷ്ണപ്രഭ

മദ്യപിക്കുന്നതില്‍ എന്താ തെറ്റ്? ഞാനും മദ്യപിക്കാറുണ്ടെന്ന് കൃഷ്ണപ്രഭ

Posted By:
Subscribe to Filmibeat Malayalam

മദ്യപിക്കുന്നതില്‍ എന്താ ഒരു തെറ്റ്, ഞാന്‍ മദ്യപിക്കാറുണ്ടല്ലോ...ഇത് പറഞ്ഞത് ടെലിവിഷന്‍ താരവും ന്യൂ ജനറേഷന്‍ സിനിമാതാരവുമായ കൃഷ്ണ പ്രഭയാണ്. ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മടിയില്ലാതെ ഉള്ള കാര്യം വെട്ടി തുറന്ന് പറഞ്ഞത്. കൊച്ചിയിലുള്ള പെണ്‍പിള്ളേരൊക്കെ മദ്യപാനികളാണെന്നും കൃഷ്ണപ്രഭ പറഞ്ഞു.

കൊച്ചിയിലുള്ള സ്ത്രീകളെ സംബന്ധിച്ചിടത്തോളം മദ്യം കഴിക്കുന്നത് വലിയ പുതുമയുള്ള കാര്യമൊന്നുമല്ല. കോട്ടയം, പാലാ ഭാഗങ്ങളിലെ സ്ത്രീകളില്‍ ഭൂരിഭാഗവും മദ്യപിക്കുന്നവരാണെന്നും താരം പറഞ്ഞു. അടുത്ത സുഹൃത്തുക്കള്‍ സന്തോഷത്തോടെ ബിയര്‍ കഴിക്കുന്നത് കണ്ടപ്പോള്‍ തോന്നിയ ആഗ്രഹത്തില്‍ നിന്നാണ് കൃഷ്ണപ്രഭയും കുടിച്ചു തുടങ്ങിയത്.

krishna-prabha

ബിയറിന്റെ രുചിയറിഞ്ഞപ്പോഴാണ് മനസ്സിലായത് ഇതുപോലൊരു രുചിയില്ലാത്ത സാധാനം വേറെയില്ലെന്ന്. ആളുകള്‍ ഇത്രയും ആസ്വദിച്ചു കുടിക്കുന്നത് എങ്ങനെയാണെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല. കാസിനോയില്‍ പോയി വോഡ്ക മാംഗോ ജ്യൂസില്‍ കലര്‍ത്തി കഴിച്ചപ്പോഴും കൃഷ്ണപ്രഭയ്ക്ക് ഒരു കിക്കും ആയിട്ടില്ലത്രേ.

ടെലിവിഷന്‍ മേഖലയില്‍ നിന്നാണ് കൃഷ്ണപ്രഭ സിനിമയിലേക്ക് കാലെടുത്തുവയ്ക്കുന്നത്. സിനിമയില്‍ ഒന്നു മുഖം കാണിക്കാന്‍ ഒരുപാട് അലഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു. ഒരു വേഷം ചോദിച്ച് ഒരുപാട് സംവിധായകന്‍മാരുടെ വീടുകളില്‍ കയറി ഇറങ്ങിയിട്ടുണ്ട്. ഒട്ടേറെ സ്‌റ്റേജ് ഷോകളിലൂടെയും ചാനല്‍ പരിപാടികളിലൂടെയുമാണ് കൃഷ്ണപ്രഭ പ്രേക്ഷകര്‍ക്ക് സുപരിതയാകുന്നത്.

English summary
actress and televishon anchor krishna prabhu said, i drink alcohol

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam