»   » ആ തുറക്കാത്ത ചാക്കില്‍ ഞാന്‍ ഉണ്ടായിരുന്നു സര്‍; കാവ്യ അടൂരിനോട് പറഞ്ഞത്

ആ തുറക്കാത്ത ചാക്കില്‍ ഞാന്‍ ഉണ്ടായിരുന്നു സര്‍; കാവ്യ അടൂരിനോട് പറഞ്ഞത്

Posted By: Rohini
Subscribe to Filmibeat Malayalam

ഒരു അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രത്തില്‍ അഭിനയിക്കുക എന്നത് എതൊരു മലയാളി താരത്തിന്റെയും ആഗ്രഹമാണ്. അടൂറിന്റെ സിനിമകളില്‍ അഭിനയിക്കുക എന്നത് ഒരു അംഗീകാരമായിട്ടാണ് എല്ലാ അഭിനേതാക്കളും കാണുന്നത്.

സിനിമ കാരണം എനിക്ക് ജീവിതത്തില്‍ പലതും നഷ്ടപ്പെട്ടു എന്ന് കാവ്യ മാധവന്‍

അടൂരിന്റെ രണ്ട് സിനിമകളില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച ഏക നടിയാണ് കാവ്യ മാധവന്‍. നാല് പണ്ണുങ്ങള്‍ എന്ന ചിത്രത്തിന് ശേഷം ഇപ്പോള്‍ പിന്നെയും എന്ന ചിത്രത്തിലും അഭിനയിച്ചു. എന്നാല്‍ തനിക്ക് കിട്ടാതെ പോയ ഒരു അടൂര്‍ ചിത്രത്തിലെ അവസരത്തെ കുറിച്ച് ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപാടിയില്‍ കാവ്യ പറയുകയുണ്ടായി.

അടൂര്‍ ചിത്രത്തിലേക്ക് ബാലതാരങ്ങളെ ആവശ്യമുണ്ട്

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അടൂര്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി കാവ്യ ഫോട്ടോകള്‍ അയച്ചുകൊടുത്തിരുന്നു. അടൂര്‍ ചിത്രത്തിലേക്ക് ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന പത്രപരസ്യം കണ്ടിട്ടായിരുന്നു അയച്ചുകൊടുത്തത്.

തിരഞ്ഞെടുക്കാത്തിലെ വിഷമം

പല പോസുകളില്‍ നില്‍ക്കുന്ന ഫോട്ടോകള്‍ അന്നത്തെ പത്രപരസ്യം കണ്ട് കാവ്യ അയച്ചുകൊടുത്തു. എന്തായാലും തന്നെ തിരഞ്ഞെടുക്കും എന്ന് തന്നെ വിശ്വസിച്ചു. പക്ഷെ തിരഞ്ഞെടുത്തില്ല. അത് വലിയ വിഷമമായിരുന്നു എന്ന് കാവ്യ പറയുന്നു

എന്തുകൊണ്ടായിരുന്നു തിരഞ്ഞെടുക്കാതിരുന്നത്

നാലു പെണ്ണുങ്ങള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വച്ച് കാവ്യ ഈ സംഭവം അടൂരിനോട് പറഞ്ഞു. സര്‍ എന്താ എന്നെ തിരഞ്ഞെടുക്കാതിരുന്നത് എന്ന് ചോദിച്ചപ്പോള്‍ അടൂര്‍ പറഞ്ഞു, 'അന്നത്തെ ആ പത്രപരസ്യം കണ്ട് രണ്ട് ചാക്ക് നിറയെ ഫോട്ടോകള്‍ വന്നിരുന്നു. അതില്‍ ആദ്യത്തെ ചാക്ക് തുറന്നപ്പോള്‍ തന്നെ കഥാപാത്രത്തെ കിട്ടി' അപ്പോള്‍ കാവ്യ അടൂരിനോട് പറഞ്ഞു, 'ആ തുറക്കാത്ത മറ്റേ ചാക്കില്‍ ഞാന്‍ ഉണ്ടായിരുന്നു സര്‍'

അടൂര്‍ ചിത്രങ്ങള്‍ ലഭിച്ച നായിക

50 വര്‍ഷത്തിനിടയില്‍ 12 സിനിമകള്‍ മാത്രമാണ് അടൂര്‍ സംവിധാനം ചെയ്തിരിയ്ക്കുന്നത്. അടൂരിന്റെ എല്ലാ സിനിമകളിലും അഭിനയിച്ച ഏക അഭിനേത്രി കെപിഎസി ലളിത മാത്രമാണ്. രണ്ട് ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള ഭാഗ്യം കാവ്യ മാധവന് ലഭിച്ചു.

English summary
When Kavya Madhavan missed a chance to act in Adoor

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam