For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്നക്കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും വിവാഹം കഴിച്ചു; തന്റേത് ദിവ്യ പ്രണയമായിരുന്നെന്ന് മാള അരവിന്ദൻ

  |

  വേറിട്ട കഥാപാത്രങ്ങളിലൂടെ ഇന്നും മലയാളികളുടെ മനസില്‍ ജീവിക്കുന്ന നടനാണ് മാള അരവിന്ദന്‍. നാടക കലാകാരനായിരുന്ന അരവിന്ദന്‍ ചെറിയ പ്രായത്തില്‍ തന്നെ സിനമയിലേക്ക് എത്തി. പിന്നീട് കൂടുതലായും ഹാസ്യ കഥാപാത്രങ്ങളാണ് ചെയ്തിട്ടുള്ളത്. അഭിപ്രായ പ്രധാന്യമുള്ള അനേകം വേഷങ്ങള്‍ അവതരിപ്പിച്ച താരം ഇന്നും മലയാളികളുടെ ഹൃദയത്തില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. 2015 ജനുവരിയിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് നടന്‍ അന്തരിച്ചത്.

  അതേ സമയം വിപ്ലവകരാമായ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ നടന്‍ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജെ ബി ജംഗ്ഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. അവതാരകന്റെ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ ആണ് ഭാര്യ അന്നക്കുട്ടിയെ കുറിച്ചും പ്രണയ വിവാഹത്തെ കുറിച്ചുമൊക്കെ നടന്‍ സംസാരിച്ചത്.

  'അന്ന് ദിവ്യ പ്രണയമായിരുന്നെന്നാണ് മാള അരവിന്ദന്‍ പറയുന്നത്. ഭയങ്കര ദൈവീക സ്‌നേഹമാണ്. ഒറ്റ നോട്ടത്തിലൂടെ തന്നെയായിരുന്നു. അന്ന് പ്രണയമല്ല ഇഷ്ടമാണ്. അന്ന് ഫോണ്‍ ഇല്ലാത്തത് കൊണ്ട് കത്തിലൂടെയായിരുന്നു. മൂന്നാലഞ്ച് വര്‍ഷം പ്രണയലേഖനങ്ങള്‍ കൊടുത്തതിന് ശേഷം പോയി വിവാഹം രജിസ്റ്റര്‍ ചെയ്തു. അന്നക്കുട്ടിയുടെ വീട്ടുകാര്‍ ആദ്യം സമ്മതിച്ചിരുന്നില്ല. അവള്‍ ക്രിസ്ത്യനും ഞാന്‍ ഹിന്ദുവും ആയിരുന്നു. ആദ്യമങ്ങനെ പിണക്കം ഉണ്ടായിരുന്നെങ്കിലും പിന്നെ എല്ലാം ശരിയായി. ഇപ്പോള്‍ അങ്ങനത്തെ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ്' അരവിന്ദന്‍ പറയുന്നത്.

  1971 ലാണ്. അന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ വളച്ചെടുത്ത് കല്യാണം കഴിച്ച ആള്‍ കൈയ്യടി അര്‍ഹിക്കുന്നുണ്ടെന്നാണ് അവതാരകന്‍ പറഞ്ഞത്. അഭിനയിക്കാന്‍ പോവുന്നതിനെ പറ്റി ഭാര്യയുടെ അഭിപ്രായത്തെ കുറിച്ചും ചോദ്യം വന്നിരുന്നു. 'ജീവിക്കണ്ടേ, അതിനെ പറ്റി അഭിപ്രായം പറഞ്ഞിട്ട് എന്താ കാര്യം. പട്ടിണി ഇരിക്കേണ്ടി വരും. നാടകത്തില്‍ ആയിരുന്നപ്പോള്‍ ഒത്തിരി പട്ടിണി കിടന്നിരുന്നിട്ടുണ്ട്'.

  മേനകയും ശങ്കറും തമ്മില്‍ വിവാഹം കഴിക്കുമെന്നാണ് കരുതിയത്; അടുത്തിടെ ഒരാള്‍ പറഞ്ഞതിനെ പറ്റി നടി

  ഭാര്യയുടെ അന്നക്കുട്ടി എന്ന പേര് മാറ്റിയതിനെ പറ്റിയും നടന്‍ സംസാരിച്ചിരുന്നു.

  'ആരെങ്കിലും പേര് ചോദിക്കുമ്പോള്‍ അന്നക്കുട്ടി എന്ന് പറയും'. ങ്ങേ അന്നക്കുട്ടിയോ എന്നാവും അടുത്ത ചോദ്യം. അതോടെ ഗീത എന്ന പേരാക്കി. ആ പേര് എനിക്ക് പണ്ടേ ഇഷ്ടമാണ്. അങ്ങനെ ആ പേരങ്ങ് ഇട്ടു. അതിലെന്താണ് കുഴപ്പമെന്നും' നടന്‍ ചോദിക്കുന്നു.

  ഈ ആഴ്ച അവന്‍ പുറത്ത് പോകും; ബ്ലെസ്ലിയെ കുറിച്ചുള്ള കുറ്റം പറഞ്ഞ് റോണ്‍സനും അഖിലുമടക്കമുള്ള താരങ്ങള്‍

  Recommended Video

  ന്യുഡ് ഫോട്ടോഗ്രാഫിയും ബിക്കിനിയുമൊക്കെ ചെയ്തത് എങ്ങനെ,Janaki Sudheer Interview

  അന്നക്കുട്ടിയുമായിട്ട് തന്റെ ആദ്യ പ്രണയമായിരുന്നു. കുറേ പേരെ പഞ്ചാര അടിച്ചിട്ടുണ്ട്. സ്‌നേഹം എന്ന് പറഞ്ഞാല്‍ അന്നും ഇന്നും അത് ഗീതയോട് മാത്രമാണ്. മരിക്കുന്നത് വരെയും അങ്ങനെ ആയിരിക്കും. അതേ സമയം അന്നക്കുട്ടിയാണ് ഭാഗ്യം കൊണ്ട് വന്നത്. അവരെ കെട്ടിയതിന് ശേഷമാണ് സിനിമയില്‍ സജീവമായത്. പിന്നീട് തിരിഞ്ഞ് നോക്കേണ്ടതായി വന്നിട്ടില്ല. ഇത് പലരും പറയാറുണ്ട്. പക്ഷേ ഞാനങ്ങനെ വിളിച്ച് കൂവണ്ടല്ലോ എന്ന് വിചാരിച്ചിരുന്നതാണ് എന്നും മാള അരവിന്ദന്‍ പറയുന്നു.

  സീരിയല്‍ നടനും മിസ് കേരളയും ചേര്‍ന്ന് കക്കൂസ് കഴുകുന്നു; ബിഗ് ബോസിലെ സുഖ ജീവിതത്തെ കുറിച്ച് അശ്വിന്‍ പറഞ്ഞത്

  English summary
  When Late Mala Aravindan Opens Up His Love Story With Anna And Why She Changed Her Name
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X