»   » സായിപ്പിനെ മുഖത്തുനോക്കി തെറിവിളിച്ച് വിസ അടിച്ചുവാങ്ങിച്ച നെല്‍സണ്‍; കഥ ഇങ്ങനെ

സായിപ്പിനെ മുഖത്തുനോക്കി തെറിവിളിച്ച് വിസ അടിച്ചുവാങ്ങിച്ച നെല്‍സണ്‍; കഥ ഇങ്ങനെ

Written By:
Subscribe to Filmibeat Malayalam

എംബസിക്കാരുടെ ഇന്റര്‍വ്യു ചാടിക്കടന്ന് അമേരിക്കയിലേക്ക് പോകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്രയേറെ നിഷ്ഠയോടെ നടത്തുന്ന ഇന്റര്‍വ്യുകളില്‍ വിസയ്ക്ക് അപേക്ഷിച്ച് ക്യൂ നില്‍ക്കുന്നവരുടെ ഓരോ ചലനവും ക്യാമറയിലൂടെ ഒപ്പിയെടുക്കും. എന്തെങ്കിലും ചെറിയൊരും 'മിസ് അണ്ടര്‍ സ്റ്റാന്റിങ്' ഉണ്ടായാല്‍ പിന്നെ വിസ ഇല്ല.

എന്നാല്‍ ഹാസ്യ താരം നെല്‍സണ്‍ അമേരിക്കന്‍ എംബസിയില്‍ ഇന്റര്‍വ്യു നടത്തുന്ന സായിപ്പിനെ മുഖത്ത് നോക്കി തെറിവിളിച്ചാണ് വിസ ശരിയാക്കിയത്. ഫഌവേഴ്‌സ് ചാനലിലെ കോമഡി സൂപ്പര്‍ നൈറ്റ് എന്ന പരിപാടിയില്‍ എത്തിയപ്പോഴാണ് നെല്‍സണ്‍ ആ കഥ പറഞ്ഞത്. സായിപ്പിനെ തെറി പറഞ്ഞ് എംബസിയില്‍ നിന്ന് വിസ അടിച്ചു വാങ്ങിയ ആദ്യത്തെ ആള്‍ താനായിരിക്കും എന്ന് നെല്‍സണ്‍ പറയുന്നു.

 nelson

കഥ ഇപ്രകാരമാണം; വിസ അടിച്ചു കിട്ടാന്‍ വേണ്ടി നെല്‍സണ്‍ എംബസിയില്‍ എത്തി. ഇംഗ്ലീഷ് അറിയാത്തവരെ ഇന്റര്‍വ്യു ചെയ്യുന്നതിന് വേണ്ടി സായിപിനൊപ്പം ഒരു മലയാളിയുമുണ്ടാവും. നെല്‍സണ്‍ പറയുന്ന മറുപടി അവര്‍ സായിപിന് ട്രാന്‍സിലേറ്റ് ചെയ്തു കൊടുക്കും. അങ്ങനെ നെല്‍സണിനോട് ചോദ്യങ്ങള്‍ ആരംഭിച്ചു.

എന്തിനാണ് അമേരിക്കയിലേക്ക് പോകുന്നത് എന്ന് ചോദിച്ചപ്പോള്‍ പ്രോഗ്രാമിന് വേണ്ടിയാണെന്നും താനൊരു മിമിക്രി ആര്‍ട്ടിസ്റ്റാണെന്നും നെല്‍സണ്‍ പറഞ്ഞു. എന്താണ് മിമിക്രിയില്‍ അവതരിപ്പിയ്ക്കുന്നത് എന്നായി അടുത്ത ചോദ്യം. മദ്യപാനിയെയാണെന്ന് പറഞ്ഞപ്പോള്‍ അത് അവിടെ അവതരിപ്പിച്ച് കാണിക്കാന്‍ ആവശ്യപ്പെട്ടു. കിട്ടിയ അവസരം മുതലെടുത്ത് സായിപിനെ നാല് തെറിയും പറഞ്ഞ് നെല്‍സണ്‍ വിസ സംഘടിപ്പിയ്ക്കുകയായിരുന്നു.

അമേരിക്കൻ എംബസിയിയൽ നിന്ന് സായിപ്പിനെ തെറി പറഞ്ഞ് നെൽസൺ വിസ അടിച്ചുവാങ്ങിയ കഥ കേൾക്കണോ??#CSN (y) Flowers TV

Posted by Flowers TV on Wednesday, March 23, 2016
English summary
When Nelson gets American visa after scolded embassy officer

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam