Just In
- 1 hr ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 1 hr ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 2 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
- 3 hrs ago
മലയാളി സൂപ്പര്‍താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന് കമല്‍
Don't Miss!
- News
പാലാ മണ്ഡലത്തില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു; ബജറ്റില്‍ അതൃപ്തി പ്രകടിപ്പിച്ച് മാണി സി കാപ്പന്
- Finance
കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്താൻ പദ്ധതി, പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം
- Sports
ISL 2020-21: അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങി; ജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്
- Automobiles
വാണിജ്യ വാഹനങ്ങള്‍ക്കായി V-സ്റ്റീല്‍ മിക്സ് M721 ടയറുകളുമായി ബ്രിഡ്ജ്സ്റ്റോണ്
- Lifestyle
kumbhamela 2021: മഹാകുംഭമേളക്ക് തുടക്കം; പ്രാധാന്യവും പ്രത്യേകതയും
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹന്‍ലാലിന്റെ ഭാര്യയും കാമുകിയും അമ്മയും അഭിനയിച്ചു; അദ്ദേഹമെനിക്ക് ലാല്‍ജി ആണെന്ന് നടി ശാന്തി കൃഷ്ണ
എണ്‍പതുകളിലും തൊണ്ണൂറുകളിലും നായികയായി തിളങ്ങി നിന്ന ശാന്തി കൃഷ്ണ സിനിമയില്‍ നിന്നും വലിയൊരു ഇടവേള എടുത്തിരുന്നു. വൈകാതെ ശക്തമായ തിരിച്ച് വരവും നടത്തി. ഇപ്പോള്‍ കൂടുതലും അമ്മ കഥാപാത്രങ്ങള്‍ ആണെങ്കിലും സ്ത്രീ പ്രധാന്യമുള്ള വേഷങ്ങളിലൂടെ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ച് പറഞ്ഞ് നടത്തിയ കൈരളിയുടെ അഭിമുഖത്തിനിടയില്‍ നിന്നുള്ള ശാന്തിയുടെ ഒരു വീഡിയോ വൈറലാവുകയാണിപ്പോള്‍.
ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം
നായികയായി തിളങ്ങി നില്‍ക്കുമ്പോഴും അമ്മ കഥാപാത്രങ്ങള്‍ ചെയ്യാന്‍ തനിക്ക് മടി ഇല്ലായിരുന്നു. കിട്ടുന്ന റോളിന് എത്രത്തോളം പ്രധാന്യം ആ സിനിമയില്‍ ഉണ്ടാവുമെന്നാണ് താന്‍ നോക്കാറുള്ളതെന്നും നടി പറയുന്നു. അതുപോലെ മോഹന്‍ലാലിനൊപ്പം അഭിനയിച്ച കഥാപാത്രങ്ങളെ കുറിച്ചുള്ള രസകരമായ വിവരങ്ങളും നടി പങ്കുവെച്ചിരിക്കുകയാണ്.
'ഞാന്‍ ലാല്‍ജി എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. മോഹന്‍ലാലിന്റെ ഭാര്യയും കാമുകിയും അമ്മയും അമ്മായിമ്മയായിട്ടുമൊക്കെ അഭിനയിച്ച ഒറ്റ നടി ഞാനാണ്. അതൊരു സത്യമാണ്. ഞാനൊരു നായികയായി നിന്ന കാലത്തും അമ്മയായി അഭിനയിച്ചിട്ടുണ്ട്. ചെങ്കേലില്‍ അമ്മയിയമ്മ ആയിരുന്നു. പിന്ഗാമിയിലാണ് അമ്മയായത്. പക്ഷേ എന്ന ചിത്രത്തില്‍ ഭാര്യയായി. വിഷ്ണു ലോകത്തില്‍ കാമുകിയായി. ഇനി അമ്മൂമ്മ റോള്‍ മാത്രമേ ബാക്കി ഉള്ളുവെന്ന് തമാശരൂപേണ ശാന്തി കൃഷ്ണ പറയുന്നു.
ഇതൊന്നും ഞാന്‍ കാര്യമാക്കാറില്ല. എന്നെ സംബന്ധിച്ചിടത്തോളം കഥാപാത്രം എത്രത്തോളം നന്നാക്കാമെന്നതാണ്. അക്കാര്യത്തില്‍ ഞാന്‍ വളരെ ഭാഗ്യവതിയാണ്. പല തരത്തിലുള്ള കഥാപാത്രങ്ങളും എനിക്ക് ചേരുമെന്ന് തെളിയിക്കപ്പെട്ടു. തൊണ്ണൂറുകളില്‍ ഞാന്‍ തിരിച്ച് വന്നപ്പോഴും നായികയായി തന്നെ എന്നെ സ്വീകരിച്ചു. മമ്മൂട്ടിയുടെയൊക്കെ ഭാര്യ റോള്‍ എനിക്ക് ലഭിച്ചിരുന്നു. എനിക്കത് നല്ല കാര്യമാണ്. അതുകൊണ്ടാണ് ഇത്രയും വെറൈറ്റി ചെയ്യാന്‍ എനിക്ക് പറ്റിയത്.
സുകൃതം എന്ന സിനിമ ചെയ്ത് പോയതിന് ശേഷം സിനിമയിലെ ആരുമായിട്ടും എനിക്ക് ബന്ധമില്ലായിരുന്നു. അന്ന് വാട്സാപ്പും ഫേസ്ബുക്കുമൊന്നും ഇല്ലല്ലോ. ഇന്ന് എല്ലാവരോടും എപ്പോള്‍ വേണമെങ്കിലും എവിടെയാണെന്നോ എന്തെടുക്കുവാണെന്നോ ചോദിക്കാം. അന്നത്തെ കാലത്ത് അങ്ങനെയായിരുന്നില്ല. അന്ന് സിനിമാ സെറ്റില്‍ നിന്ന് കണ്ട് സംസാരിച്ച് മടങ്ങും. പിന്നീട് അതിന് വേണ്ടി ശ്രമിച്ചാല്‍ മാത്രമേ ആ സൗഹൃദം തുടര്‍ന്ന് പോകാന്‍ പറ്റുകയുള്ളുവെന്നും ശാന്തി കൃഷ്ണ പറയുന്നു.