»   »  ദുല്‍ഖര്‍, നിവിന്‍, പൃഥ്വി.. ഇവരിലാരാവും മോഹന്‍ലാലിന്റെ പിന്‍ഗാമി, സൂപ്പര്‍സ്റ്റാറിന്റെ മറുപടി

ദുല്‍ഖര്‍, നിവിന്‍, പൃഥ്വി.. ഇവരിലാരാവും മോഹന്‍ലാലിന്റെ പിന്‍ഗാമി, സൂപ്പര്‍സ്റ്റാറിന്റെ മറുപടി

By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും പകരം വയ്ക്കാന്‍ മലയാള സിനിമയില്‍ മറ്റൊരു താരമില്ല എന്നറിഞ്ഞിട്ടും വെറുതേ മലയാളികള്‍ സൂപ്പര്‍താരങ്ങളെ യുവതാരങ്ങളുമായി താരതമ്യം ചെയ്യാറുണ്ട്. ഇടയക്ക് പറയും പൃഥ്വിരാജാണ് ലാലിന്റെ പിന്‍ഗാമി എന്ന്, അല്ലെങ്കില്‍ നിവിന്‍ പോളി.. പേരുകളങ്ങനെ മാറിപ്പോകും.

കൊറിയറുകാരന്‍ വന്നു വിളിച്ചു, കുളിച്ചിറങ്ങി തോര്‍ത്ത് ചുറ്റി നടി നടു റോഡില്‍, തോര്‍ത്ത് ഊരിപ്പോയി!!

ശരിയ്ക്കും ആരാണ് മോഹന്‍ലാലിന്റെ പിന്‍ഗാമി ആയി എത്താനുള്ള സാധ്യത. ചോദ്യം മോഹന്‍ലാലിനോടാണ്. വളരെ ബുദ്ധിപരമായ മറുപടിയാണ് ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയത്. അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ലാലിസം പ്രോഗ്രാമിലാണ് മോഹന്‍ലാല്‍ മീരാ നന്ദനില്‍ നിന്നു ഈ ചോദ്യം നേരിട്ടത്.

mohanlal-dulquer-raj-pauly

പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി ഇവരില്‍ ആരായിരിയ്ക്കും മോഹന്‍ലാലിന്റെ പിന്‍ഗാമി എന്ന് ചോദിച്ചപ്പോള്‍ സൂപ്പര്‍താരം പറഞ്ഞു ദുല്‍ഖര്‍ രാജ് പോളി!! എല്ലാവരും നമ്മുടെ കുട്ടികളല്ലേ.. എല്ലാവരും നന്നാവുമ്പോഴല്ലേ നമുക്ക് സന്തോഷം എന്നും ലാല്‍ പറഞ്ഞു.

പ്രിയദര്‍ശന് പകരക്കാരനായി ഒരു പക്ഷെ മകന്‍ വന്നേക്കും. മോഹന്‍ലാല്‍ ഇന്ത്യന്‍ സിനിമയിലെ ആരുടെയെങ്കിലും പിന്‍ഗാമിയാണോ എന്ന് തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്ന് ഉത്തരം പറഞ്ഞു.

English summary
Which of these is the breakthrough of Mohanlal, who is Dulquar Salman, Nivin Pauly and Prithviraj?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam