For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയുടെ കാലാണ് ആ വീട്ടിലെ ഡെക്കറേഷന്‍; യമുനയെ വീട്ടുകാരിയെന്ന് വിളിക്കാന്‍ പറ്റില്ല, സമ്മാനവുമായി ഭര്‍ത്താവ്

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് യമുന റാണി. നിരവധി ഹിറ്റ് സീരിയലുകൡും സിനിമയിലുമൊക്കെ അഭിനയിച്ചിട്ടുള്ള നടി രണ്ടാം വിവാഹത്തോട് കൂടിയാണ് വാര്‍ത്തകളില്‍ നിറയുന്നത്. രണ്ട് പെണ്‍മക്കളുടെ അമ്മ കൂടിയായ നടി വീണ്ടുമൊരു വിവാഹം കഴിച്ചത് പലരെയും ചൊടിപ്പിച്ചു. എന്നാല്‍ സന്തുഷ്ടമായ കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയാണ് ഇരുവരും.

  നിലവില്‍ സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന ടെലിവിഷന്‍ പരിപാടിയില്‍ യമുനയും ഭര്‍ത്താവും ഒന്നിച്ച് പങ്കെടുക്കുന്നുണ്ട്. വേദിയില്‍ വച്ച് യമുനയ്ക്ക് ഒരു സമ്മാനമായി വീടൊരുക്കിയതിനെ കുറിച്ചാണ് ദേവന്‍ സംസാരിക്കുന്നത്.

  Also Read: എന്റെ പേര് നായകനൊപ്പം വെക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു; പ്രശ്‌നമുണ്ടാക്കാനല്ല ഇത് പറയുന്നതെന്ന് ഐശ്വര്യ ലക്ഷ്മി

  ഏറ്റവും കൂടുതല്‍ പ്ലാന്‍ ചെയ്ത് സര്‍പ്രൈസ് ചെയ്യുന്ന ആള്‍ ദേവേട്ടനാണെന്നാണ് യമുന പറയുന്നത്. എന്റെയും മക്കളുടെയും ബെര്‍ത്ത് ഡേ യ്ക്ക് ഞങ്ങളറിയാതെ സര്‍പ്രൈസായി പാര്‍ട്ടി അറേഞ്ച് ചെയ്യും. എന്നെക്കാളും കൂടുതല്‍ മക്കള്‍ക്കായിരിക്കും സര്‍പ്രൈസായി സമ്മാനങ്ങളൊക്കെ കൊടുത്തിട്ടുണ്ടാവുകയെന്നും നടി പറയുന്നു.

  Also Read: കജോള്‍ അറിയാതെ ചുംബന രംഗം, സിനിമ കണ്ടതും തോക്കെടുത്ത് താരം; മാപ്പ് പറഞ്ഞെന്ന് അജയ്

  അതേ സമയം യമുനയെ ഒരു വീട്ടുകാരി എന്ന് വിളിക്കാനാവില്ലെന്നാണ് ദേവന്‍ പറയുന്നത്. കാരണം ഞങ്ങള്‍ക്ക് ഒരു വീടില്ല. എന്റെ പേരില്‍ എനിക്ക് ഒരു മുറിയെങ്കിലും വേണമെന്നുള്ളതാണ് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്ന് യമുന പറഞ്ഞിരുന്നു. അതേ സമയം ദേവേട്ടന്‍ എന്തെങ്കിലും സമ്മാനങ്ങള്‍ തന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇതുവരെ അങ്ങനെ ഗിഫ്റ്റൊന്നും തന്നിട്ടില്ലെന്നാണ് നടി പറയുന്നത്. ഇതോടെ താനൊരു സമ്മാനം ഒരുക്കി വെച്ചതിനെ കുറിച്ച് ദേവനും പറയുന്നു.

  ഞാനിവള്‍ക്കൊരു മൂന്ന് സെന്റും മുറിയും പണിതിട്ടുണ്ടെന്നാണ് ദേവന്‍ പറഞ്ഞത്. പിന്നാലെ യമുനയ്ക്ക് വേണ്ടി പണിത വീടിന്റെ താക്കോല്‍ വേദിയില്‍ വച്ച് കൈമാറി. ഭര്‍ത്താവിന്റെ സ്‌നേഹസമ്മാനം കണ്ട് കണ്ണ് നിറഞ്ഞാണ് യമുന താക്കോല്‍ ഏറ്റുവാങ്ങുന്നത്. ശേഷം ആ വീട്ടില്‍ ആദ്യം വെക്കുന്ന ഡെക്കറേഷന്‍ ഇവളുടെ കാലിന്റെ ഫോട്ടോയായിരിക്കണമെന്ന ആഗ്രഹമുണ്ടെന്നും ദേവന്‍ പറഞ്ഞു. ഞാനും എന്റാളും വേദിയില്‍ വച്ച് തന്നെ യമുനയുടെ കാല് ഫോട്ടോയാക്കാന്‍ ശ്രമിക്കുകയും ചെയ്തിരിക്കുകയാണ്.

  ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ ഒന്നും സമ്പാദിക്കാന്‍ പറ്റാതെ പോയ ആളാണ് താനെന്ന് മുന്‍പ് യമുന പറഞ്ഞിട്ടുണ്ട്. സ്വന്തമായി ഉണ്ടായിരുന്ന കുടുംബവീട് അച്ഛന്റെ മരണത്തോടെ അമ്മ അനിയത്തിയ്ക്ക് എഴുതി കൊടുത്തു. ആ വീടിന്റെ പണിയ്ക്കായി തന്റെ കൈയ്യില്‍ നിന്നും കാശ് നല്‍കിയെങ്കിലും അവസാനം ഒന്നുമില്ലാത്ത അവസ്ഥയിലേക്ക് മാറി. അന്ന് മുതല്‍ സ്വന്തമായി ഒരു മുറിയെങ്കിലും വേണമെന്ന ആഗ്രഹം തനിക്കുണ്ടായിരുന്നുവെന്നാണ് യമുന പറഞ്ഞത്.

  അങ്ങനെ വീട് വയ്ക്കാനായി മൂന്ന് സെന്റ് സ്ഥലം വാങ്ങിയത് ദേവന്‍ എന്ന് പറയുന്ന ആളില്‍ നിന്നുമാണ്. പിന്നീട് കഥ മാറി വന്നപ്പോള്‍ അതേ ദേവന്‍ നടിയുടെ ഭര്‍ത്താവായി മാറുകയായിരുന്നു. അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന ദേവന്‍ യമുനയെ വിവാഹം കഴിക്കുകയായിരുന്നു. ഇരുവരുടെയും രണ്ടാമത്തെ വിവാഹമാണെങ്കിലും മക്കളുടെ കൂടെ സന്തോഷത്തോടെ കഴിയുകയാണ് താരങ്ങള്‍.

  Read more about: യമുന
  English summary
  Yamuna Rani And Hubby Devan Opens Up About Their New Home, Video Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X