»   » മകന് യേശുദാസിന്റെ ഉപദേശം; തകര്‍പ്പന്‍ മറുപടി നല്‍കി വിജയ് യേശുദാസ്!

മകന് യേശുദാസിന്റെ ഉപദേശം; തകര്‍പ്പന്‍ മറുപടി നല്‍കി വിജയ് യേശുദാസ്!

Posted By: Pratheeksha
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് എന്നും ഹൃദയത്തില്‍ സൂക്ഷിക്കാന്‍ വൈകാരിക മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുകയായിരുന്നു കൈരളി -സ്വരലയ ഗന്ധര്‍വ്വ സന്ധ്യ. ഗാന ഗന്ധര്‍വ്വന്‍ യേശുദാസ് , വിജയ് യേശുദാസ് ,മുഖ്യമന്ത്രി പിണറായി വിജയന്‍, ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങ്  വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുത്തത്‌ യേശുദാസ് മകന് ഉപദേശം നല്‍കിയപ്പോഴായിരുന്നു.

ശാസ്ത്രീയ സംഗീതത്തിലുളള വേരാണ് പാട്ടിന്റെ കരുത്തെന്നാണ് യേശുദാസ് മകനോടു പറഞ്ഞത്. അപ്പോള്‍ അതിനേക്കാള്‍ നല്ല മറുപടിയാണ് വിജയ് നല്‍കിയത്.

കൈരളി പുരസ്‌കാരം

ഈണം സ്വരലയ കൈരളി പുരസ്‌കാരം മകന് സമ്മാനിക്കവേയാണ് യേശുദാസ് വിജയ് യേശുദാസിന് പാട്ടില്‍ ഉപദേശം നല്‍കിയത്.

യേശുദാസ് വിജയ്ക്കു നല്‍കിയ ഉപദേശം

ശാസ്ത്രീയ സംഗീതത്തിന്റെ ഉറപ്പാണ് പാട്ടിന്റെ ബലമെന്നാണ് മകന്‍ വിജയ് യേശുദാസിനോട് യേശുദാസ് പറഞ്ഞത്. നീ സംഗീതത്തിനുള്ളതാണെന്ന് എന്റെ അപ്പന്‍ എന്നെ പഠിപ്പിച്ചു. ആ വഴി ഞാന്‍ നിനക്കും ഉപദേശിക്കുന്നു എന്നും യേശുദാസ് പറഞ്ഞു

ലഭിച്ച വഴികളെ സ്വര്‍ണ്ണഖനികളായി കാണണം

നിനക്കു ലഭിച്ച വഴികളെ നീ സ്വര്‍ണ്ണഖനികളായി കാണണം. നിധിയുണ്ടാക്കേണ്ടത് ശാസ്ത്രീയ സംഗീതത്തില്‍ നിന്നാണെന്നും അപ്പനെന്ന നിലയില്‍ നിന്നെ ഉപദേശിക്കുകയാണെന്നുമാണ് യേശുദാസ് പറഞ്ഞത്.

അച്ഛന്റെ ശബ്ദത്തിന്റെ ഒരംശം കിട്ടി

അച്ഛന്റ ശബ്ദത്തിന്റെ ഒരംശം കിട്ടിയതുകൊണ്ടു മാത്രമാണ് താനിവിടെ നില്‍ക്കുന്നതെന്നും ആ ശബ്ദത്തിന്റെ എത്രയോ ചെറിയ മടങ്ങ് ഛായ എന്റെ ശബ്ദത്തിലുള്ളതുകൊണ്ടാണ് മലയാളികള്‍ തന്നെ സ്‌നേഹിക്കുന്നതെന്നുമായിരുന്നു വിജയ് നല്‍കിയ മറുപടി.

English summary
yesudas advices vijay yesudas in an award function

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam