For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആചാര്യയിൽ പൂജ ഹെഗ്‌ഡെ ഹാട്രിക്ക് അടിക്കുമോ എന്ന ആശങ്കയിൽ ആരാധകർ

  |

  തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് പൂജ ഹെഗ്‌ഡെ. 2010-ലെ മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ സെക്കൻ്റെ റണ്ണറപ്പായ പൂജ ഹെഗ്‌ഡെ 2012ൽ ജീവ നായകനായി പുറത്തിറങ്ങിയ മുഖംമൂടി എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമ മേഖലയിലേക്ക് എത്തുന്നത്. ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ കഴിവുറ്റ നടിമാരിൽ ഒരാളായ പൂജ ഹെഗ്‌ഡെ ഇന്ന് ബോളിവുഡിലും തെന്നിന്ത്യയിലെയും വളരെ അധികം തിരക്കുള്ള നടിയും മോഡലുമാണ്.

  തന്റെ സിനിമാ കരിയറിൽ നിരവധി മുൻനിര താരങ്ങൾക്കൊപ്പം പൂജ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ പൂജക്ക് കഷ്ടകാലമാണെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. താരം അടുത്തിടെ നായികയായി അഭിനയിച്ച ചിത്രങ്ങളൊന്നും പ്രതീക്ഷിച്ചപോലെ വിജയം കൈവരിച്ചില്ല എന്നതാണ് കാരണം .

  പ്രഭാസിനൊപ്പം അഭിനയിച്ച രാധേ ശ്യാം , വിജയ് നായകനായി എത്തിയ ബീസ്റ്റ് എന്നീ ചിത്രങ്ങൾ ആരാധകരെ വളരെയധികം നിരാശരാക്കിയിരുന്നു. ബീസ്റ്റ് തമിഴ്‌നാട്ടിൽ ഹിറ്റാണെങ്കിലും തെലുങ്കിലും മറ്റ് ഭാഷകളിലുമെല്ലാം ചിത്രത്തിന് പ്രതീക്ഷിച്ച സ്വീകാര്യത നേടാൻ സാധിച്ചില്ല.

  ഇപ്പോഴിതാ മെഗാസ്റ്റാർ ചിരഞ്ജീവിയും മകൻ രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന "ആചാര്യ" എന്ന ചിത്രത്തിൽ നായികയായി എത്തുകയാണ് പൂജ ഹെഗ്‌ഡെ. താരത്തിന്റേതായി അടുത്തിടെ ഇറങ്ങിയ രണ്ടു ചിത്രങ്ങളും പരാജയമായിരുന്നതിനാൽ ചിരഞ്ജീവിയുടെയും രാം ചരന്റെയും ആരാധകരും ഇപ്പോൾ ആശങ്കാകുലരാണ്. ഈ ചിത്രവും കൂടി പരാജയമായാൽ പൂജയുടെ കരിയറിൽ അത് ഹാട്രിക്ക് പരാജയമായിരിക്കുമെന്നും ആരാധകർ പറയുന്നു.

  അടുത്തിടെ പൂജ ഹെഗ്‌ഡെ ഒരു ഗാന രംഗത്തിനായി ഒരുകോടി രൂപ പ്രതിഫലം ചോദിച്ചത് വലിയ വാർത്തയായിരുന്നു വെങ്കിടേഷ് ദഗ്ഗുബാട്ടിയും വരുൺ തേജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എഫ് 3 യിൽ പൂജ ഹെഡ്ഗെ ഐറ്റം സോങിനാണ് താരം ഇത്രെയും ഉയർന്ന പ്രതിഫലം ചോദിച്ചത്.

  ആചാര്യയുടെ ടീസറും ട്രെയ്ലറും വളരെയധികം പ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്. ഏപ്രിൽ 29 ന് ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ചിത്രത്തിൽ കാജൽ അഗർവാളും പൂജ ഹെഗ്‌ഡെയും നായികമാരായി എത്തുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം എന്നാൽ ട്രെയ്ലറിൽ കാജലിനെ കാണാതായതോടെ ചിത്രത്തിൽ കാജൽ ഉണ്ടോ എന്ന കാര്യത്തിൽ ആരാധകർക്ക് സംശയം ഉണ്ടായി.

  എന്നാൽ ചിത്രത്തിൽ നിന്നും കാജലിന്റെ കഥാപാത്രത്തെ ഒഴിവാക്കിയതായി ചിത്രത്തിന്റെ സംവിധായകൻ കൊരട്ടാല ശിവ കഴിഞ്ഞ ദിവസം പറഞ്ഞു.

  രണ്ട് വർഷം മുൻപ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിൽ കുറച്ച് ദിവസം നടിയുടെ കുറച്ച് രംഗങ്ങൾ ചിത്രീകരിച്ചിരുന്നു ഈ രംഗങ്ങളാണ് ഒഴിവാക്കിയത്.

  അഭിനയത്തിന് വേണ്ടത്ര സ്‌കോപ്പില്ലാത്തതിനാലാണ് കാജലിന്റെ കഥാപാത്രത്തെ നീക്കം ചെയ്യേണ്ടി വന്നതെന്നും കാജലിനെ പോലെ ഒരാൾക്ക് ഇത്രെയും പ്രാധാന്യം ഇല്ലാത്ത ഒരു കഥാപാത്രം നൽകുന്നത് ശെരിയല്ല എന്ന തോന്നൽ ഉണ്ടായതുകൊണ്ടാണ് താൻ താരത്തിന്റെ സീനുകൾ ഒഴിവാക്കിയതെന്നും ഇതേപ്പറ്റി കാജലിനോട് പറഞ്ഞുവെന്നും കൊരട്ടാല ശിവ വ്യക്തമാക്കിയിരുന്നു.

  Recommended Video

  മമ്മൂക്കക്കൊപ്പം CBI 6 ഉണ്ടാകുമോ ? SN സ്വാമിയുടെ പ്രതികരണം

  ഇതാദ്യമായാണ് ഒരു ചിത്രത്തിൽ ചിരഞ്ജീവിയും രാം ചരണും മുഴുനീള വേഷങ്ങളിൽ ഒന്നിച്ച് അഭിനയിക്കുന്നത്. അച്ഛനോടൊപ്പമുള്ള രംഗങ്ങള്‍ പ്രേക്ഷകര്‍ ആസ്വദിക്കുമെന്നും ഇതുവരെ ചെയ്ത കഥാപാത്രങ്ങളെ വച്ച് നോക്കുമ്പോള്‍ അപൂര്‍വ്വമായി കിട്ടുന്നവേഷമാണ് ആചാര്യയിലേതെന്നും രാം ചരണ്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

  തുടത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് മാത്രമായിരുന്നെങ്കിലും പിന്നീട് സിദ്ധ എന്ന കഥാപാത്രം അവതരിപ്പിക്കേണ്ടി വരികയായിരുന്നുവെന്ന് താരം പറഞ്ഞു.

  സോനു സൂദ്, ജിഷു സെന്‍ഗുപ്ത, സൗരവ് ലോകോഷേ, കിഷോര്‍ പൊസനി കൃഷ്ണ മുരളി, തനികെല്ല ഭരണി, അജയ്, സംഗീത് കൃഷ് തുടങ്ങിയവരും ആചാര്യയില്‍ അഭിനയിക്കുന്നു. മ്യൂസിക് വി വെങ്കടേശ്വരലും ചിത്രത്തിന്റെ സംഗീത സംവിധാനം മണി ശര്‍മയുമാണ്.

  English summary
  Acharya's success vital for pooja hedge as her previous movies were back to back flop
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X