നടി അനുഷ്‌ക ഷെട്ടി വിവാഹിതയാവുന്നു! വരന്‍ പ്രഭാസ് അല്ല, തെലുങ്കിലെ പ്രമുഖ സംവിധായകനാണ്

ബ്രഹ്മാണ്ഡ സിനിമകളുടെ ഭാഗമായതോടെയാണ് നടി അനുഷ്‌ക ഷെട്ടി ഇന്ത്യന്‍ സിനിമയില്‍ തിളങ്ങിയത്. അരുന്ധതി, രുദ്രമ്മദേവി, ബാഹുബലിയിലെ ദേവസേന എന്നിങ്ങനെ അനുഷ്‌ക അതിശയിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങള്‍ ഒട്ടനവധിയാണ്. ബാഹുബലിയിലെ ദേവസേനയായിരുന്നു ഏറ്റവും ജനപ്രീതി സ്വന്തമാക്കി കൊടുത്തത്.

ബാഹുബലി രണ്ടാം ഭാഗം തിയറ്ററുകളിലേക്ക് എത്തിയതിന് ശേഷമായിരുന്നു നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഒട്ടനവധി ഗോസിപ്പുകള്‍ വന്നത്. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ പ്രഭാസുമായി അനുഷ്‌ക പ്രണയത്തിലാണെന്നും ഇരുവരും വിവാഹം കഴിക്കുമെന്നുമായിരുന്നു ഗോസിപ്പുകള്‍. ഒടുവില്‍ അനുഷ്‌ക മറ്റൊരാളെ വിവാഹം കഴിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

അനുഷ്‌ക ഷെട്ടി വിവാഹിതയാവുന്നു

കേട്ട് കേട്ട് ആരാധകര്‍ക്കും മടുപ്പ് വന്ന കാര്യമായിരിക്കും അനുഷ്‌കയും പ്രഭാസും വിവാഹിതരാവുന്നു എന്നത്. വര്‍ഷങ്ങളായി ഇതേ ഗോസിപ്പ് പ്രചരിക്കുന്നു. എന്നാല്‍ സിനിമയിലെ കെമിസ്ട്രി കണ്ടിട്ടായിരുന്നു താരങ്ങള്‍ യഥാര്‍ഥ ജീവിതത്തിലും ഒന്നിക്കുന്നത് ആരാധകരും ആഗ്രഹിച്ചിരുന്നത്. എല്ലാ കാലത്തും തങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരിക്കുമെന്ന് തന്നെയാണ് ഇരുവരും പറഞ്ഞിരുന്നത്. ഇതിനിടെ ഒരു ക്രിക്കറ്റ് താരവുമായി അനുഷ്‌ക പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ വന്നു. ഇതും സത്യമല്ലെന്ന് നടി തന്നെ വ്യക്തമാക്കിയിരുന്നു.

 അനുഷ്‌ക ഷെട്ടി വിവാഹിതയാവുന്നു

ചലച്ചിത്ര സംവിധായകന്‍ പ്രകാശ് കോവേലമുഡിയുമായി അനുഷ്‌ക ഏറെ കാലമായി പ്രണയത്തിലായിരുന്നെന്നും ഇരുവരും വിവാഹം കഴിക്കാന്‍ പോവുകയാണെന്നുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന സംവിധായകന്‍ കെ രാഘവേന്ദ്രയുടെ മകനാണ് പ്രകാശ് കോവേലമുഡി. ഐവി ടൈംസും പിങ്ക്‌വില്ലയുമടക്കം പ്രമുഖ മാധ്യമങ്ങളെല്ലാം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. അതേ സമയം അനുഷ്‌കയോ പ്രകാശോ ഇവരുടെ അടുത്തവൃത്തങ്ങളോ വാര്‍ത്ത ശരിയാണെന്ന് ഇതുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ ഈ വർഷം പകുതിയോടെ തന്നെ താരവിവാഹം ഉണ്ടാവുമെന്ന് തന്നെയാണ് അറിയുന്നത്.

 അനുഷ്‌ക ഷെട്ടി വിവാഹിതയാവുന്നു

തെലുങ്കിലെ പ്രശ്‌സത സംവിധായകന്മാരില്‍ ഒരാളാണ് പ്രകാശ്. ബോമ്മലത എന്ന ചിത്രത്തിലൂടെ 2004 ലായിരുന്നു അദ്ദേഹം വെള്ളിത്തിരയിലേക്ക് എത്തുന്നത്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. 2015 ല്‍ സൈസ് സീറോ എന്ന ചിത്രത്തിലൂടെ അനുഷ്‌കയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. ഇരുവരും തമ്മില്‍ സൗഹൃദം തുടങ്ങുന്നത് ഈ ചിത്രത്തിലൂടെയാണ്.

 അനുഷ്‌ക ഷെട്ടി വിവാഹിതയാവുന്നു

അതേ സമയം പ്രകാശിന്റേത് രണ്ടാം വിവാഹമാണ്. ബോളിവുഡിലെ എഴുത്തുകാരിയും തിരക്കഥാകൃത്തുമായ കനിക ഡില്യനും പ്രകാശും നേരത്തെ വിവാഹം കഴിച്ചിരുന്നു. 2014 ലാണ് പ്രകാശും കനികയും വിവാഹിതരാവുന്നത്. ശേഷം 2017 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. എന്നാല്‍ അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ബോളിവുഡില്‍ പ്രകാശ് സംവിധാനം ചെയ്ത ജഡ്ജ്‌മെന്റല്‍ ഹെ ക്യാ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരുന്നത് മുന്‍ഭാര്യയായ കനികയായിരുന്നു. കങ്കണയും രാജ്കുമാര്‍ റാവുവുമായിരുന്നു ഈ ചിത്രത്തിലെ താരങ്ങള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X