twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു സാധാരണ തെലുങ്ക് സിനിമയായി കണ്ടു, ഇത്ര ഹിറ്റാവുമെന്ന് കരുതിയില്ല; ബാഹുബലിയെക്കുറിച്ച് രമ്യ കൃഷ്ണൻ

    |

    തെലുങ്ക് സിനിമയുടെ ​ഗതി മാറ്റിക്കുറിച്ച സിനിമയെന്നാണ് ബാഹുബലി സിനിമയ്ക്കുള്ള വിശേഷണം. രണ്ട് ഭാ​ഗങ്ങളായി ഇറങ്ങിയ സിനിമ തെലുങ്കിലെ ബോക്സ് ഓഫീസ് കലക്ഷനിലെ സർവകാല റെക്കോഡുകളും തകർത്തെറിഞ്ഞു. ഹിന്ദിയിലും ചിത്രം വൻ വിജയം നേടി. ബാഹുബലിക്ക് ശേഷം ചിത്രത്തിലെ അഭിനേതാക്കളുടെയെല്ലാം കരിയറിൽ വലിയ ചലനങ്ങൾ ഉണ്ടായി.

    പ്രഭാസ് ഇന്ത്യയൊട്ടുക്കും അറിയപ്പെടുന്ന താരമായി. അനുഷ്കയെയും തമന്നയെയും രമ്യ കൃഷ്ണനെയും തേടി നിരവധി അവസരങ്ങളെത്തി. റാണ ദ​ഗുബതിക്ക് തെലുങ്കിൽ തിരക്കുകളേറി. സംവിധായകൻ രാജമൗലിയാവട്ടെ ഇന്ത്യയിലെ ഏറ്റവും പ്രശസ്ത സംവിധായകനുമായി.

    ചിത്രത്തിലെ രമ്യ കൃഷ്ണന്റെ റോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശിവകാമി എന്ന രാജമാതയുടെ വേഷം അനായാസമായാണ് രമ്യ അവതരിപ്പിച്ചത്. നടി കഥാപാത്രത്തിന് കൊടുത്ത ഊർജം വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ സിനിമയെ പറ്റി സംസാരിക്കുകയാണ് രമ്യ. ബാഹുബലിയിൽ അഭിനയിക്കുമ്പോൾ ഇത്രയും വലിയ ഹിറ്റാവും ഈ സിനിമ എന്ന് കരുതിയിരുന്നില്ലെന്ന് രമ്യ കൃഷ്ണൻ പറയുന്നു. അഭിനയിച്ച ആർക്കും അങ്ങനെ തോന്നിയിരുന്നില്ല.

    ramya krishnan

    'സാധാരണ ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കുകയായിരുന്നു ഞങ്ങൾ. സംവിധാനം രാജമൗലിയാണെന്നതിനാൽ ആ തരത്തിൽ ഞങ്ങൾക്കത് വലിയ സിനിമ ആയിരുന്നു. പക്ഷെ ഇത്രയും വലിയ ഹിറ്റാവുമെന്ന് കരുതിയിരുന്നില്ല. അതിന് ശേഷം രോമാഞ്ചമായിരുന്നു,' രമ്യ കൃഷ്ണൻ പറഞ്ഞു.

    വിജയ് ദേവരകൊണ്ട നായകനാവുന്ന ലൈ​ഗറാണ് രമ്യയുടെ പുറത്തിറങ്ങാനുള്ള സിനിമ. ചിത്രത്തിൽ വിജയ് ദേവരെകാണ്ടയുടെ അമ്മയുടെ വേഷത്തിലാണ് രമ്യ എത്തുന്നത്. സിനിമയിലെ പ്രധാനപ്പെട്ട റോളാണിതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

    ബാഹുബലിയിൽ യഥാർത്ഥത്തിൽ ശിവകാമിയുടെ റോളിൽ അഭിനയിക്കേണ്ടിയിരുന്നത് രമ്യ കൃഷ്ണനായിരുന്നില്ല. വിട പറഞ്ഞ നടി ശ്രീദേവി ആയിരുന്നു. എന്നാൽ പിന്നീട് ചില പ്രശ്നങ്ങളുടെ പേരിൽ ശ്രീദേവിക്ക് പകരം രമ്യയെത്തുകയായിരുന്നു. വൻ പ്രതിഫലവും മറ്റ് അധിക സൗകര്യങ്ങളും ശ്രീദേവി ആവശ്യപ്പെട്ടെന്നായിരുന്നു അന്ന് പുറത്തു വന്ന റിപ്പോർട്ട്. ശ്രീദേവിക്കെതിരെ രാജമൗലി പരസ്യമായി രം​ഗത്ത് വരികയും ചെയ്തിരുന്നു.

    bahubali

    ശ്രീദേവി സിനിമ ചെയ്യാതിരുന്നത് നന്നായി എന്നായിരുന്നു രാജമൗലിയുടെ പരമാർശം ഇത്. ശ്രീദേവിയെ അന്ന് ചൊടിപ്പിച്ചിരുന്നു. രാജമൗലി ഇങ്ങനെ പറയുമെന്ന് താൻ പ്രതീക്ഷിച്ചില്ലെന്നും താൻ പ്രതിഫലത്തിലും മറ്റും വാശി പിടിക്കുന്ന ആളല്ലെന്നുമായിരുന്നു ശ്രീദേവി പറഞ്ഞത്. വിവാ​ദങ്ങൾക്ക് പിന്നാലെ ശ്രീദേവിക്കെതിരെ പരസ്യമായി സംസാരിച്ചതിൽ ഖേദം ഉണ്ടെന്നും രാജമൗലി പറഞ്ഞു.

    Recommended Video

    Tovino Thomas 1st Response | Thallumaala | സിനിമ ഹിറ്റായത് കണ്ട് ഞെട്ടുന്ന ടൊവിനോ | *VOX

    ആർആർആർ ആണ് രാജമൗലിയുടെ ഒടുവിൽ റിലീസ് ചെയ്ത സിനിമ. ജൂനിയർ എൻടിആറും രാം ചരണുമായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ആലിയ ഭട്ടായിരുന്നു ചിത്രത്തിലെ നായിക. ആർആർആറും ബോക്സ് ഓഫീസിൽ വൻ വിജയം ആയിരുന്നു.

    Read more about: ramya krishnan bahubali
    English summary
    actress ramya krishnan about bahubali; says never thought the the film gonna get this much reach
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X