For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി പൂജ ഹെഗ്ഡയ്‌ക്കെതിരെ ആരോപണങ്ങളുമായി റോജയുടെ ഭര്‍ത്താവ്, കാരണം ഇതാണ്

  |

  തെന്നിന്ത്യന്‍ സിനിമയില്‍ തുടര്‍ച്ചയായ വിജയചിത്രങ്ങളിലൂടെ താരമൂല്യം കൂടിയ നായികയാണ് പൂജ ഹെഗ്‌ഡെ. എറ്റവുമൊടുവിലായി പുറത്തിറങ്ങിയ അല വൈകുന്ദപുരംലോ നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. അല്ലു അര്‍ജുന്‍ നായകനായ സിനിമ മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കി. അല്ലു അര്‍ജുന്‍ ചിത്രത്തിലൂടെയാണ് പൂജയ്ക്ക് കേരളത്തിലും ആരാധകര്‍ കൂടിയത്. മുഖംമൂടി എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറിയ താരം തുടര്‍ന്ന് തെലുങ്കിലാണ് കൂടുതല്‍ സജീവമായത്.

  റായി ലക്ഷ്മിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം

  ടോളിവുഡ് സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി പൂജ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. ചിരഞ്ജീവി, നാഗാര്‍ജുന, രാംചരണ്‍ തേജ, അല്ലു അര്‍ജുന്‍, ജൂനിയര്‍ എന്‍ടിആര്‍, അഖില്‍ അക്കിനേനി തുടങ്ങിയ താരങ്ങള്‍ക്കൊപ്പം എല്ലാം അഭിനയിച്ചിട്ടുണ്ട് നടി. മോഹന്‍ജദാരോ എന്ന സിനിമയിലൂടെയാണ് ബോളിവുഡിലും പൂജ എത്തിയത്.

  ഹൃത്വിക്ക് റോഷന്റെ നായികയായുളള സിനിമ നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ഹൗസ്ഫുള്‍ 4 എന്ന ചിത്രത്തിലും പൂജ ഹെഗ്ഡ എത്തിയിരുന്നു. അതേസമയം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം ഇപ്പോള്‍ തിരക്കേറിയ നായികയാണ് പൂജ ഹെഗ്‌ഡെ. ദളപതി വിജയുടെ ബീസ്റ്റ് എന്ന ചിത്രത്തില്‍ പൂജയാണ് നായികയായി എത്തുന്നത്. ബീസ്റ്റിന് പുറമെ പ്രഭാസിന്‌റെ രാധേ ശ്യാം, ചിരഞ്ജീവിയുടെ ആചാര്യ, രണ്‍വീര്‍ സിംഗിന്‌റെ സര്‍ക്കസ്, സല്‍മാന്‍ ഖാന്റെ ഭായ്ജാന്‍ തുടങ്ങിയ സിനിമകളിലും പൂജ എത്തുന്നു.

  സിനിമയില്‍ തിരക്കേറിയതോടെ തെന്നിന്ത്യയില്‍ എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളായി പൂജ മാറി. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളിലും തിളങ്ങിയിട്ടുണ്ട് താരം. തെലുങ്കില്‍ നാഗാര്‍ജനുയുടെ ഒക്ക ലൈല കോസം എന്ന ചിത്രത്തിലൂടെയായിരുന്നു പൂജ തുടങ്ങിയത്. നിലവില്‍ കൈനിറയെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുമായി മുന്നേറുകയാണ് താരം. മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചതാണ് നടിയെ എല്ലാവരുടെയും ഇഷ്ട താരമാക്കി മാറ്റിയത്.

  അതേസമയം പൂജ ഹെഗ്ഡയെ വിമര്‍ശിച്ചുകൊണ്ട് നടിയും എംഎല്‍എയുമായ റോജയുടെ ഭര്‍ത്താവ് ആര്‍കെ ശെല്‍വമണി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പൂജ അനാവശ്യമായി പ്രൊഡക്ഷന്‍ ചിലവ് കൂട്ടുന്നതിനാണ് നടിക്കെതിരെ വിമര്‍ശനവുമായി ശെല്‍വമണി രംഗത്തെത്തിയത്. കരിയറിന്‌റെ ആദ്യകാലങ്ങളില്‍ നടി ഇങ്ങനെ ആയിരുന്നില്ലെന്നും ശെല്‍വമണി പറഞ്ഞു. ലൊക്കേഷനില്‍ പോവുമ്പോള്‍ സഹായത്തിനായി അന്ന് ഒരാളെ മാത്രം കൂടെ കൂട്ടിയാണ് പൂജ വന്നിരുന്നത്.

  പുറത്താക്കിയവര്‍ക്കും അവഗണിച്ചവര്‍ക്കും കലാഭവന്‍ മണി നല്‍കിയ മറുപടി, അനുഭവം പങ്കുവെച്ച് വിഎം വിനു

  എന്നാല്‍ സ്റ്റാര്‍ഡം ലഭിച്ച ശേഷം നിര്‍മ്മാതാക്കള്‍ക്ക് പൂജ ഹെഗ്ഡെ അധിക ചെലവ് ഉണ്ടാക്കുകയാണ്. 12 പേരുമായാണ് നിലവില്‍ പൂജ സിനിമാ ചിത്രീകരണത്തിനായി എത്തുന്നത്. പൂജ എന്തിനാണ് 12 പേരെ കൂടെ കൂട്ടേണ്ട ആവശ്യം എന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. ഇത് പ്രൊഡക്ഷന്‍ ചിലവ് കൂട്ടുകയും നിര്‍മ്മാതാക്കളെ ബാധിക്കുകയും ചെയ്യുന്നു എന്നും ശെല്‍വമണി ആരോപിച്ചു.

  കാത്തിരുന്ന പ്രഖ്യാപനം; പൃഥ്വിരാജ്-വേണു ചിത്രം 'കാപ്പ', മോഷന്‍ പോസ്റ്ററുമായി ബിഗ് 'എം'സ്

  അതേസമയം ദളപതി വിജയ്‌ക്കൊപ്പമുളള ബീസ്റ്റ് പൂജയുടെതായി മുന്‍പ് ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. മുഖംമൂടിക്ക് ശേഷം നടി തമിഴില്‍ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന വിജയ് ചിത്രം നെല്‍സണ്‍ ദിലീപ് കുമാറാണ് സംവിധാനം ചെയ്യുന്നത്. ബീസ്റ്റിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറിയിരുന്നു. വിജയും പൂജയും ഒരുമിച്ചുളള രംഗങ്ങള്‍ കാണാനും കാത്തിരിക്കുകയാണ് ആരാധകര്‍. ബീസ്റ്റിന് പുറമെ പ്രഭാസിനൊപ്പമുളള രാധേ ശ്യാമും നടിയുടെതായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ്. ഒപ്പം സല്‍മാന്‍ ഖാന്റെ നായികയായുളള ഭായ്ജാനും പൂജ ഹെഗ്ഡെയ്ക്ക് വലിയ പ്രതീക്ഷയുളള സിനിമയാണ്.

  ഭര്‍ത്താവാണ് എന്റെ അവസാന വാക്ക്, ഞാനതില്‍ വിശ്വസിക്കുന്നു, കാരണം പറഞ്ഞ് ലേഖ ശ്രീകുമാര്‍

  English summary
  Actress Roja's Husband RK Selvamani Slams Pooja Hedge For Troubling Producers, Know Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X