For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിന് ഇപ്പോൾ സമയമില്ല; മാതാപിതാക്കൾ നിർബന്ധിക്കുന്നുണ്ടെന്ന് തമന്ന

  |

  തെന്നിന്ത്യൻ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് തമന്ന ഭാട്ടിയ. തമിഴ് , തെലുങ്ക് സിനിമകളിലെ നായിക നടിയായി തിളങ്ങിയ തമന്ന വളരെ പെട്ടെന്നാണ് പ്രശസ്തിയാർജിച്ചത്. മഹാരാഷ്ട്രക്കാരിയായ തമന്ന മോഡലിം​ഗിൽ നിന്നുമാണ് സിനിമയിലേക്ക് എത്തിയത്.

  പയ്യ, ബാഹുബലി, ഹാപ്പി ഡേയ്സ്, 100 ‍ഡേയ്സ് ഓഫ് ലൗ, ദേവി തുടങ്ങിയ തമന്നയുടെ ഹിറ്റ് സിനിമകളാണ്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളുമാണ് തമന്ന. ബാഹുബലിക്ക് ശേഷമാണ് തമന്ന പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്ന താരമായത്.

  അതിന് മുമ്പ് ഹിമ്മത്വാല 2 ഉൾപ്പെടെയുുള്ള ഹിന്ദി സിനിമകളിൽ അഭിനയിച്ചിരുന്നെങ്കിലും അവ പരാജയം ആയിരുന്നു. 17 വർഷത്തോളമായി കരിയറിൽ തുടരുന്ന തമന്ന ഇപ്പോൾ ചെയ്യുന്ന സിനിമകൾക്കും മാറ്റമുണ്ട്. സ്ഥിരം വന്നു പോവുന്ന നായിക വേഷങ്ങൾ അധികം ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് തമന്ന.

  ഹോട്സ്റ്റാറിൽ പുറത്തിറങ്ങിയ നവംബർ സ്റ്റോറി എന്ന സീരീസിലുൾപ്പെടെ മികച്ച പ്രകടനമാണ് തമന്ന കാഴ്ച വെച്ചത്. ജീ കർദാ ഉൾപ്പെടെയുള്ള സീരീസുകളിലും നടി ഇപ്പോൾ അഭിനയിക്കുന്നുണ്ട്.

  Also Read: അനുമോൾക്ക് കല്യാണമായോ?, ലക്ഷ്‌മി നക്ഷത്രയ്‌ക്കൊപ്പം വിശേഷങ്ങൾ പങ്കുവെച്ച് താരം; വീഡിയോ വൈറൽ

  ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് തമന്ന. തന്റെ മാതാപിതാക്കൾക്ക് താൻ വിവാഹം കഴിച്ച് കാണണമെന്ന ഒറ്റ ആ​ഗ്രഹമേ ഉള്ളൂയെന്ന് തമന്ന പറയുന്നു.

  'അവർ ഇന്ത്യയിലെ എല്ലാ അച്ഛനമ്മമാരെയും പോലെയാണ്. മകളെ വിവാഹം കഴിപ്പിക്കുന്നതാണ് നമ്മുടെ മാതാപിതാക്കൾക്ക് സന്തോഷം നൽകുന്നത്.പക്ഷെ എനിക്ക് സിനിമാ സെറ്റുകളാണ് സന്തോഷം നൽകുന്നത്. ഇപ്പോൾ എനിക്ക് വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ സമയമമില്ല,' തമന്ന പറഞ്ഞു.

  പഴയ പോലെ ​ഗ്ലാമറസ് വേഷങ്ങൾ മാത്രം ചെയ്യാൻ താൽപര്യമില്ലെന്ന് നടി അടുത്തിടെ പറഞ്ഞിരുന്നു. സുന്ദരിയായ ഒരു നായികയെ സ്ക്രീനിൽ കാണുന്നത് ഞാനും ആസ്വദിക്കുന്നു. എന്നാൽ 17 വർഷത്തോളമായി ഇൻഡസ്ട്രിയിൽ നിൽക്കുന്ന ആളെന്ന നിലയിൽ സിനിമകളോടുള്ള തന്റെ മനോഭാവം മാറിയെന്നാണ് തമന്ന പറഞ്ഞത്. സിനിമാ രം​ഗത്ത് താൻ കടന്നു വന്ന കാലഘട്ടത്തിൽ സ്ത്രീകൾക്കായി എഴുതിയ കഥാപാത്രങ്ങൾ വ്യത്യസ്തമായിരുന്നു.

  പ്രണയിനി ആയോ ആകർഷക ഘടകം ആയോ ആയിരുന്നു. ഇന്ത്യൻ സിനിമ അങ്ങനെയാണ്. അതിനെ പുച്ഛത്തോടെ കാണുന്നില്ല. താനും അത്തരം സിനിമകളുടെ ഭാ​ഗമായിട്ടുണ്ടെന്നും തമന്ന പറഞ്ഞു.

  Also Read: മഹേഷ് ബാബുവിന്റെ മുഖത്തിനിട്ട് തന്നെ മൂന്ന് തവണ അടിച്ചു; എന്തേലും തെറ്റ് ചെയ്തിട്ടാണോന്ന് ചോദിച്ചതായി കീർത്തി

  32 കാരിയായ തമന്ന കരിയറിന്റെ തിരക്കുകളിലാണിപ്പോൾ. അരുൺ ​ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും കടന്നു വരാൻ ഒരുങ്ങുകയാണ് തമന്ന. 2005 ലാണ് തമന്ന അഭിനയ രം​ഗത്തേക്ക് കടന്നു വരുന്നത്. ഇക്കാലയളവിനിടയിൽ നിരവധി ഹിറ്റ് സിനിമകളിൽ നായിക ആയി. നിരവധി ഡാൻസ് നമ്പറുകളിലും തമന്ന അഭിനയിച്ചു. തെലുങ്കിലാണ് നടി കൂടുതൽ സിനിമകളിൽ അഭിനയിച്ചത്.

  അല്ലു അർജുൻ ചിത്രം പുഷ്പയുടെ രണ്ടാം ഭാ​ഗത്തിൽ ഡാൻസ് നമ്പർ അവതരിപ്പിക്കുന്നത് തമന്നയാണെന്നും റിപ്പോർട്ടുണ്ട്. സമാന്തയായിരുന്നു പുഷ്പയുടെ ഒന്നാം ഭാ​ഗത്തിൽ ഡാൻസ് നമ്പർ ചെയ്തത്. ഇത് സൂപ്പർ ഹിറ്റായിരുന്നു. പിന്നാലെയാണ് തമന്നയെയും നിർമാതാക്കൾ സമീപിച്ചിരിക്കുന്നത്.

  Read more about: tamannaah
  English summary
  Actress Tamannaah Bhatia About Marriage; Says No Time To Marry Now Due To Work
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X