For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീണ്ടും പുഷ്പയാവാന്‍ അല്ലു അര്‍ജുന് 175 കോടി; സംവിധായകന് 75 കോടി; പ്രതിഫലം ഇരട്ടിയാക്കി താരങ്ങള്‍

  |

  തെന്നിന്ത്യന്‍ സിനിമാലോകത്ത് റൊമാന്റിക് ഹീറോ ഇമേജിലാണ് അല്ലു അര്‍ജുന്‍ ജനപ്രിയനാകുന്നത്. എന്നാല്‍ ആ ഇമേജ് തകര്‍ത്ത് പുഷ്പ എന്ന ചിത്രത്തിലൂടെ ഗംഭീര പ്രകടനമാണ് താരം കാഴ്ച വെച്ചത്. തെലുങ്കില്‍ നിര്‍മ്മിച്ച കിടിലന്‍ ആക്ഷന്‍ ചിത്രമാണ് 'പുഷ്പ ദി റൈസ്'. സിനിമയുടെ പേരിലുള്ള പുഷ്പ രാജ് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് അല്ലു അര്‍ജുനുമെത്തി.

  സുകുമാര്‍ സംവിധാനം ചെയ്ത സിനിമ 2021 ഡിസംബറിലാണ് റിലീസ് ചെയ്യുന്നത്. തെലുങ്ക് നാട്ടില്‍ മാത്രമല്ല ഇന്ത്യയിലൊട്ടാകെ പുഷ്പയുണ്ടാക്കിയ ഓളം നിറഞ്ഞ് നിന്നു. സിനിമയുടെ രണ്ടാം ഭാഗമായ 'പുഷ്പ ദി റൂള്‍' വൈകാതെ ഉണ്ടായേക്കും എന്നാണ് വിവരം. ആദ്യഭാഗം ഹിറ്റായത് കൊണ്ട് രണ്ടാം ഭാഗത്തില്‍ താരങ്ങള്‍ക്ക് ലഭിക്കുന്നത് റെക്കോര്‍ഡ് പ്രതിഫലമാണെന്ന റിപ്പോര്‍ട്ടുകള്‍ മുന്‍പും പ്രചരിച്ചിരുന്നു. ഇതിന്റെ കണക്കുകള്‍ വന്നിരിക്കുകയാണ്. വിശദമായി വായിക്കാം..

  അല്ലു അര്‍ജുനും രശ്മിക മന്ദാനും നായിക-നായകന്മാരായി അഭിനയിച്ച പുഷ്പ ഹിറ്റായതിന് പിന്നില്‍ പല കാരണങ്ങളുമുണ്ട്. സിനിമയിലെ വില്ലനായി വന്ന് നടന്‍ ഫഹദ് ഫാസിലുണ്ടാക്കിയ ഹൈപ്പ് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. ഇത് സിനിമയെയുടെ വിജയത്തിന് ആക്കം കൂട്ടി. പുഷ്പയുടെ രണ്ടാം ഭാഗം വരുമെന്ന കാര്യം അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആദ്യഭാഗം ഹിറ്റയതോടെ രണ്ടാം ഭാഗത്തിലേക്ക് താരങ്ങളും പ്രതിഫലം വര്‍ധിപ്പിച്ചു.

  മുന്‍ഭാര്യമാർ രണ്ടാളും ഒരു കുടുംബം പോലെയാണ്; വിവാഹമോചനത്തെ കുറിച്ചുള്ള ചോദ്യത്തിന് ആമിര്‍ ഖാന്റെ മറുപടി

  ഇതോടെ 'പുഷ്പ ദി റൂള്‍' ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നതെന്ന കാര്യം വ്യക്തമായി. സിനിമയുടെ ലാഭവിഹിതത്തോടൊപ്പം 175 കോടി വേണമെന്ന് അല്ലു അര്‍ജുന്‍ ആവശ്യപ്പെട്ടതായിട്ടാണ് റിപ്പോർട്ട്. ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ല. സിനിമയുടെ സംവിധായകനായ സുകുമാറിന് പതിനെട്ട് കോടിയായിരുന്നു പ്രതിഫലം. അദ്ദേഹം രണ്ടാം ഭാഗത്തിനായി 75 കോടി ആവശ്യപ്പെട്ടിരിക്കുകയാണ്. രശ്മികയടക്കമുള്ള മറ്റ് സിനിമയിലെ താരങ്ങളെ കുറിച്ചുള്ള വിവരം ഇനിയും ലഭ്യമായിട്ടില്ല.

  നിറവയറൊക്കെ കാണാനായി; അമ്മയാവാനൊരുങ്ങുന്ന സന്തോഷത്തില്‍ ചന്ദ്രയും ചേര്‍ത്ത് നിര്‍ത്തി ടോഷ് ക്രിസ്റ്റിയും

  അതേ സമയം 'പുഷ്പ ദി റൂള്‍' ബ്ലോക്ക്ബസ്റ്റര്‍ ആവുകയാണെങ്കില്‍ സിനിമയുടെ ലാഭത്തിന്റെ നാല്‍പത് ശതമാനം ലഭിക്കണമെന്ന കരാറില്‍ അല്ലു അര്‍ജുനും സുകുമാറും ഒപ്പ് വച്ചതായി റിപ്പോര്‍ട്ട് വരുന്നു. അങ്ങനെയെങ്കില്‍ ബാഹുബലി താരം പ്രഭാസിന്റെ പ്രതിഫലത്തിലേക്ക് അല്ലു അര്‍ജുനും എത്തിയിരിക്കുകയാണ്. നിലവില്‍ പുഷ്പയുടെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

  'പ്രൊഡ്യൂസറെ വിളിച്ച് നിങ്ങൾ ഓക്കെ അല്ലേ എന്ന് ചോദിക്കും, അതനുസരിച്ചുള്ള ശമ്പളമേ വാങ്ങാറുള്ളൂ'; ടൊവിനോ

  Recommended Video

  കേരളത്തില്‍ നിന്ന് മാത്രം Pushpa വാരിയത് റെക്കോഡ് കളക്ഷൻ -Collection Report

  ഇതിനിടെ സിനിമയുടെ കളക്ഷന്‍ സംബന്ധിക്കുന്ന കാര്യങ്ങള്‍ പുറത്ത് വിടരുതെന്ന നിര്‍മാതാക്കള്‍ തീരുമാനിച്ചിരിക്കുകയാണ്. പുഷ്പയ്ക്ക് തിയറ്ററില്‍ നിന്നും ലഭിക്കുന്ന കളക്ഷനെ കുറിച്ചല്ലാതെ മറ്റ് ഇടപാടുകളൊന്നും പുറത്ത് വരാതിരിക്കാന്‍ നിര്‍മാതാക്കള്‍ ശ്രമിക്കുന്നതായിട്ടും വിവരമുണ്ട്. മൈത്രി മൂവി മേക്കേഴ്‌സാണ് പുഷ്പയുടെ നിര്‍മാണം.

  ഈ വർഷം തന്നെ പുഷ്പയുടെ രണ്ടാം ഭാഗം റിലീസിനെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം. ഡിസംബറിൽ ചിത്രമെത്തിയേക്കും എന്നും അറിയുന്നു.

  English summary
  Allu Arjun Demanded Rs 175 Crores For Pushpa 2? The Latest buzz From Tollywood Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X