twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേക്ഷകര്‍ ആഘോഷമാക്കിയ അല്ലു അര്‍ജുന്റെ പുഷ്പയെ തേടി പുതിയ സന്തോഷം...

    |

    അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ ദി റൈസ് എന്ന ചിത്രത്തിന്റെ പുരസ്‌ക്കാര നേട്ടം. ദാദ സാഹേബ് ഫാല്‍ക്കേ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന് സ്വപ്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.ഞായറാഴ്ച നടന്ന ദാദാസാഹെബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് 2022 ചടങ്ങില്‍ 'ഫിലിം ഓഫ് ദ ഇയര്‍' പുരസ്‌കാരമാണ് പുഷ്പ നേടിയത്. ദാദാസാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

    PUSHPA

    ഡിസംബര്‍ 17ന് തിയേറ്ററുകളിലെത്തിയ പുഷ്പ 2021ലെ ഏറ്റവുമധികം പണം വാരിയ ചിത്രമായിരുന്നു. മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്.ലോകമാകമാനം വമ്പന്‍ ഹൈപ്പുമായെത്തിയ 'സ്പൈഡര്‍മാന്‍ നോ വേ' ഹോമുമായുള്ള ക്ലാഷിനിടയിലും മികച്ച പെര്‍ഫോമന്‍സാണ് പുഷ്പ തിയേറ്ററുകളില്‍ കാഴ്ചവെച്ചത്. വടക്കേ ഇന്ത്യയിലാകെ പരിമിതമായ തിയേറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്തതെങ്കിലും ഒരു ദിവസം കൊണ്ട് 3.5 കോടിയാണ് പുഷ്പ നേടിയത്.

    നില അച്ഛന്റെ കുട്ടിയാണ്, ശ്രീനിയുടെ ഈ സൈഡ് ഞാന്‍ കണ്ടിട്ടില്ല,ജീവിതത്തിലെ മാറ്റത്തെ കുറിച്ച് പേളിനില അച്ഛന്റെ കുട്ടിയാണ്, ശ്രീനിയുടെ ഈ സൈഡ് ഞാന്‍ കണ്ടിട്ടില്ല,ജീവിതത്തിലെ മാറ്റത്തെ കുറിച്ച് പേളി

    രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുനും ഫഹദ് ഫാസിലും പുഷ്പയില്‍ എത്തിയത്.

    അഞ്ചു ദിവസം താമസിച്ചു, അവസാന നിമിഷം ദേവാസുരം നഷ്ടമായി, വെളിപ്പെടുത്തി ബൈജു എഴുപുന്നഅഞ്ചു ദിവസം താമസിച്ചു, അവസാന നിമിഷം ദേവാസുരം നഷ്ടമായി, വെളിപ്പെടുത്തി ബൈജു എഴുപുന്ന

    ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമറാണ് ചിത്രം സംവിധാനം ചെയ്തത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്.

    കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 29ന് റിലീസ് ചെയ്ത ചിത്രം പിന്നീട് ആമസോണിലും റിലീസ് ചെയ്തിരുന്നു. നാല് ആഴ്ച കൊണ്ട് 300 കോടിയാണ് ആഗോളതലത്തില്‍ പുഷ്പ റിലീസ് ചെയ്തതിന് പിന്നാലെ താരങ്ങള്‍ വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ദേശീയമാധ്യമങ്ങളാണ് ഇതുസംബന്ധമായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്. അല്ലു അര്‍ജുന്‍ 50 കോടി രൂപയാണ് ചിത്രത്തിന് വാങ്ങിയതെന്നായിരുന്നു പ്രചരിച്ചത്. ഫഹദ് മൂന്നര കോടി, സാമന്ത ഐറ്റം ഡാന്‍സിന് ഒന്നര കോടിയും വാങ്ങി എന്നായിരുന്നു പ്രചരിച്ച റിപ്പോര്‍ട്ട്. എന്നാല്‍ താരങ്ങളുടെ പ്രതിഫലം പുഷ്പ ടീം പുറത്ത് വിട്ടിട്ടില്ല.

    റിലീസ് ചെയ്ത ആദ്യദിനം തന്നെ കൊവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് പുഷ്പ നേടിയിരുന്നു. അഞ്ച് ദിവസം കൊണ്ട് 203 കോടിയാണ് ചിത്രം നേടിയത്. കൂടാതെ ആദ്യ ആഴ്ച്ചയില്‍ തന്നെ ബുക്ക് മൈ ഷോയിലൂടെ 2.6 മില്യണ്‍ ടിക്കറ്റുകളാണ് വിറ്റത്. അല്ലു അര്‍ജുന്റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ അഡ്വാന്‍സ് ബുക്കിങ്ങും പുഷ്പയ്ക്കാണ് എന്ന പ്രത്യേകത കൂടിയുണ്ട്. ആദ്യ ദിനം 71 കോടിയായിരുന്നു 'പുഷ്പ' നേടിയത്.

    മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഉടനെ തുടങ്ങും. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

    English summary
    Allu Arjun Movie Pushpa Won New achievement
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X