For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വലിയ വീട്ടിലെ പെൺകുട്ടിയായിരുന്നു, ആ പ്രണയം തകർന്നതിൽ ഞാൻ ഖേദിക്കുന്നു...': അല്ലു സിരീഷ്

  |

  മലയാളികള്‍ തെലുങ്ക് സിനിമകള്‍ തിയേറ്ററില്‍ പോയി കണ്ട് തുടങ്ങിയത് സ്‌റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്‍ സിനിമയില്‍ എത്തിയ ശേഷമാണെന്നത് പലരും അംഗീകരിക്കുന്ന സത്യമാണ്. ഇന്നും തെലുങ്ക് സിനിമയെന്ന് പറഞ്ഞാല്‍ മലയാളിയുടെ മനസില്‍ ആദ്യം വരുന്ന പേര് അല്ലു അര്‍ജുന്റെത് തന്നെയാണ്. അതിന് ശേഷമേ പ്രഭാസും രാം ചരണുമടക്കമുള്ളവര്‍ ഉള്ളൂ.

  Also Read: കുട്ടിയെ മുലയൂട്ടാന്‍ ഇടം ചോദിച്ചപ്പോള്‍ ടോയ്‌ലറ്റ് കാണിച്ചു തന്നു; ദുരനുഭവം പറഞ്ഞ് നേഹ ധൂപിയ

  അല്ലു അര്‍ജുന്‍ സിനിമകള്‍ മൊഴിമാറ്റിയാണ് കേരളത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. തെലുങ്കില്‍ തുടക്കത്തില്‍ അല്ലു അര്‍ജുന്‍ സിനിമകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. പതിയെ പതിയെയാണ് ആ സ്ഥിതി മാറിയത്. ഏറ്റവും അവസാനം പാന്‍ ഇന്ത്യന്‍ റിലീസായി പ്രേക്ഷകരിലേക്ക് എത്തിയ അല്ലു അര്‍ജുന്‍ സിനിമ പുഷ്പയായിരുന്നു. വന്‍ വിജയമായ സിനിമയില്‍ രശ്മിക മന്ദാനയായിരുന്നു നായിക.

  അല്ലുവിന്റേത് സൗത്ത് ഇന്ത്യയില്‍ അറിയപ്പെടുന്ന സിനിമ കുടുംബമാണ്. അച്ഛന്‍ അല്ലു അരവിന്ദ് നിര്‍മ്മാതാവാണ്. അച്ഛന്റെ വഴി വന്നത് കൊണ്ടാണ് അല്ലു അര്‍ജുനും സിനിമ വേഗത്തില്‍ കയ്യെത്തി പിടിക്കാനായത്. അല്ലു അര്‍ജുന് പിന്നാലെ സഹോദരന്‍ അല്ലു സിരീഷും അഭിനയത്തിലേക്ക് എത്തിയിട്ടുണ്ട്. മലയാളത്തിലും അല്ലു സിരീഷ് അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ 1971: ബീയൊണ്ട് ബോഡര്‍സ് ആയിരുന്നു ആ ചിത്രം.

  Also Read: പെണ്‍കുട്ടികളുടെ നടുവില്‍ നിന്നാണ് അന്ന് ദിലീപിനെ കാണുന്നത്; ശരിക്കും ഗോപാലകൃഷ്ണന്റെ സ്വഭാവമാണെന്ന് നാദിര്‍ഷ

  ബാലതാരമായും അല്ലു സിരീഷ് സിനിമകള്‍ ചെയ്തിട്ടുണ്ട്. 2019ലാണ് സിരീഷിന്റെ ഒരു സിനിമ അവസാനമായി ഇറങ്ങിയത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ സിനിമ ഉര്‍വശിവോ രാക്ഷസിവോ റിലീസിന് തയ്യാറെടുക്കുകയാണ്. സിനിമയുടെ പ്രമോഷന്‍ തിരക്കിലാണ് അല്ലു സിരീഷ്. ചിത്രം ഒരു റൊമാന്റിക് ഡ്രാമയാണ്. സിനിമയുടെ പ്രമോഷനുമായി ബന്ധപെട്ട് നല്‍കിയ അഭിമുഖത്തില്‍ അല്ലു സിരീഷ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

  താരം തന്റെ ജീവിതത്തിലുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ചാണ് വെളിപ്പെടുത്തിയത്. മൂന്ന് തവണയോളം താന്‍ പ്രണയത്തിലായിട്ടുണ്ടെന്നും അവയെല്ലാം വൈകാതെ തകര്‍ന്നുവെന്നുമാണ് താരം വെളിപ്പെടുത്തിയത്. അവയില്‍ ചിലത് തകര്‍ന്നതില്‍ താന്‍ ഇന്ന് വല്ലാതെ ഖേദിക്കുന്നുവെന്നും നടന്‍ പറഞ്ഞു.

  പ്രണയം തകരുന്ന വേദന ഞാന്‍ പലതവണ അനുഭവിച്ചതാണ്. രണ്ട്, മൂന്ന് സീരിയസ് പ്രണയങ്ങള്‍ എനിക്ക് ഉണ്ടായിരുന്നു. പക്ഷെ അത് ഏങ്ങനെ ഉള്ളതാണെന്ന് ഇപ്പോള്‍ ക്യാമറക്ക് മുമ്പില്‍ എനിക്ക് പറയാന്‍ കഴിയില്ല. അതില്‍ ഒന്ന് വലിയ കുടുംബത്തിലെ ഒരു പെണ്‍കുട്ടിയുമായിട്ടായിരുന്നു. ആ പ്രണയ തകര്‍ച്ച എന്നെ വല്ലാതെ വേദനിപ്പിച്ച ഒന്നായിരുന്നു. കുറെ മാസങ്ങള്‍ എടുത്തു എന്റെ ആ തീരുമാനം ശരിയാണോയെന്ന് മനസിലാക്കാന്‍. പക്ഷെ ഇപ്പോള്‍ എനിക്ക് തോന്നുന്നു ആ ബന്ധവുമായി മുന്നോട്ട് പോയിരുന്നെങ്കില്‍ കല്യാണം കഴിച്ച് ഞങ്ങള്‍ക്ക് ഇപ്പോള്‍ കുട്ടികള്‍ വരെ ഉണ്ടാകുമായിരുന്നു എന്ന്. തന്റെ തീരുമാനത്തില്‍ ഖേദിക്കുന്നുവെന്നും അല്ലു സിരീഷ് കൂട്ടിച്ചേര്‍ത്തു.


  അടുത്തിടെ അല്ലു സിരീഷ് നടി അനു ഇമ്മാനുവേലുമായി പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷെ രണ്ടുപേരും ഈ ഗോസിപ്പുകളോടൊന്നും പ്രതികരിച്ചിരുന്നില്ല. സിരീഷിന്റെ റിലീസിനൊരുങ്ങുന്ന ഉര്‍വശിവോ രാക്ഷസിവോയിലും അനു ഇമ്മനുവേലാണ് നായിക. രാകേഷ് സാഷിയാണ് സംവിധാനം. സിനിമ നവംബര്‍ ആദ്യവാരം തീയേറ്ററുകളില്‍ എത്തും.

  2011 റിലീസ് ചെയ്ത ജയറാം സിനിമ സ്വപ്ന സഞ്ചാരിയിലൂടെ അഭിനയം ആരംഭിച്ച നടിയാണ് അനു ഇമ്മനുവേല്‍. ചിത്രത്തില്‍ ജയറാമിന്റെ മകളുടെ വേഷമായിരുന്നു അനുവിന്. ശേഷം ആക്ഷന്‍ ഹീറോ ബിജുവെന്ന നിവിന്‍ പോളി സിനിമയിലും നായികയായി. ശേഷമാണ് അനുവിന് തെലുങ്കിലും തമിഴിലും അവസരങ്ങള്‍ ലഭിച്ചത്. ഇപ്പോള്‍ തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് അനു. അനു മോഡലിങ്ങിലും ശോഭിച്ച് നില്‍ക്കുന്ന നടിയാണ്. താരത്തിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ടുകള്‍ക്കാണ് ആരാധകര്‍ ഏറെയും. മഹാസമുദ്രമാണ് അനുവിന്റെതായി പുറത്തിറങ്ങിയ അവസാന സിനിമ.

  English summary
  Allu Arjun's Brother Allu Sirish Revealed He Is Regretting Now For Not Getting Married And Not Having Kids
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X