For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അല്ലു അര്‍ജുന്‍ ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങിക്കുന്ന പ്രതിഫലം 100 കോടി; ഭാഗ്യം കൊണ്ട് വന്ന സിനിമയായി പുഷ്പ

  |

  പെണ്‍കുട്ടികളുടെ മനംകവര്‍ന്ന സൂപ്പര്‍സ്റ്റാറാണ് അല്ലു അര്‍ജുന്‍. മലയാളത്തില്‍ മൊഴിമാറ്റി വന്ന തെലുങ്ക് സിനിമകളിലൂടെയാണ് അല്ലു സ്റ്റാറാവുന്നത്. ഒരു കാലത്ത് അല്ലുവിനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കാത്ത മലയാളികളില്ല. അന്ന് റൊമാന്റിക് ഹീറോ ആയിരുന്നെങ്കില്‍ ഇന്ന് കിടിലന്‍ വേഷത്തിലൂടെയാണ് അല്ലു ജനപ്രീതി നേടി എടുത്തത്.

  ആദ്യരാത്രി കഴിഞ്ഞതോടെ അഞ്ജലി ഗര്‍ഭിണിയാവുമോ? ശിവാഞ്ജലിമാരെ കുറിച്ചുള്ള കമന്റിന് മറുപടിയുമായി സംവിധായകന്‍

  അടുത്തിടെ റിലീസിനെത്തിയ പുഷ്പ എന്ന സിനിമയിലൂടെ ഇന്ത്യന്‍ സിനിമാലോകത്ത് തന്നെ തരംഗമാവാന്‍ നടന് സാധിച്ചിരുന്നു. പ്രേക്ഷക പ്രശംസ നേടിയ ഈ സിനിമയുടെ രണ്ടാം ഭാഗവും വൈകാതെ വരും. അതേസമയം ഹിറ്റ് സിനിമ എത്തിച്ചതോട് കൂടി പ്രതിഫലത്തിന്റെ കാര്യത്തില്‍0 വലിയൊരു വര്‍ധനവ് താരം നടത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

  സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ എന്ന ചിത്രത്തിലൂടെയാണ് സ്റ്റൈലിഷ് നടനെന്ന് അറിയപ്പെടുന്ന അല്ലു അര്‍ജുന്‍ തിളങ്ങി നില്‍ക്കുന്നത്. ഈ സിനിമയുടെ വിജയമുണ്ടാക്കിയ താരമൂല്യം അല്ലുവിന്റെ കരിയറിലും കാണാം. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പുഷ്പയുടെ രണ്ടാം ഭാഗത്തിന് നൂറ് കോടി രൂപ നടന്‍ പ്രതിഫലം വാങ്ങിക്കുന്നുണ്ടെന്നാണ്.

  allu-arjun-

  പുഷ്പയില്‍ അഭിനയിക്കുന്നത് അമ്പത് കോടിയാണ് നടന്‍ വാങ്ങിയത്. അടുത്ത ഭാഗം എത്തുമ്പോള്‍ പ്രതിഫലം ഇരട്ടിയാക്കുകയാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ നടന്റെ ഡിമാന്റ് അംഗീകരിക്കാനും പ്രതിഫലം കൂട്ടി നല്‍കാനും സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ക്ക് മടിയൊന്നുമില്ലെന്നാണ് അറിയുന്നത്.

  ഇത്രയ്ക്ക് മനസാക്ഷി ഇല്ലാത്ത ഒരു മത്സരാര്‍ഥിയെ കണ്ടിട്ടില്ല; ജാസ്മിന്റെ ഷോ ഓഫിനെ പറ്റി കുറിപ്പ് വൈറല്‍

  അല്ലു അര്‍ജുന്റെ കരിയറിലെ സൂപ്പര്‍ഹിറ്റ് സിനിമകളൊരുക്കിയ സംവിധായകനാണ് സുകുമാര്‍. അല്ലുവിന്റെ അരങ്ങേറ്റ ചിത്രമായ ആര്യ യ്ക്ക് രചന നിര്‍വഹിച്ച് സംവിധാനം ചെയ്തത് മുതലിങ്ങോട്ട് ഭൂരിഭാഗം സിനിമകളും സംവിധാനം ചെയ്തത് അദ്ദേഹമാണ്.

  allu-arjun-

  രാം ചരണിന്റെ രംഗസ്ഥലം എന്ന സിനിമയ്ക്ക് ശേഷം സുകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് പുഷ്പ. ഇതിന്റെ രണ്ടാം ഭാഗം വൈകാതെ തന്നെ റിലീസ് ചെയ്യും. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.

  വിവാഹനിശ്ചയത്തിന് ശേഷം അമ്മായിയപ്പന്‍ പറഞ്ഞത് മനസിലായില്ല; അന്തംവിട്ട് നിന്ന നിമിഷത്തെ കുറിച്ച് ആസിഫ് അലി

  Recommended Video

  Pushpaയും rockeyയും ഏറ്റുമുട്ടിയാൽ ? | Filmibeat Malayalam

  സാമന്ത അക്കിനേനിയുടെ ഐറ്റം സോംഗിലൂടെയാണ് പുഷ്പ ശ്രദ്ധേയമായത്. 'ഓ അന്താവാ' എന്ന് തുടങ്ങുന്ന പാട്ടും ഡാന്‍സും ഏറെ ഹിറ്റായി മാറി. രണ്ടാം ഭാഗം വരുമ്പോള്‍ ഐറ്റം സോംഗില്‍ മാത്രമല്ല പല പ്രത്യേകതകളും ഉണ്ടാവുമെന്നാണ് അറിയുന്നത്. അല്ലുവിന്റെ കഥാപാത്രത്തെ കുറിച്ചോ മറ്റ് സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നുമില്ല. പ്രേക്ഷകരെ സര്‍പ്രൈസ് ആക്കുന്ന പലതും പ്രതീക്ഷിക്കാം എന്നും റിപ്പോര്‍ട്ടുണ്ട്.

  English summary
  Allu Arjun To Charge 100 Crore For Pusha 2? The Latest Buzz From Tollywood Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X