Just In
- 22 min ago
ആറാട്ടിൽ മോഹൻലാലിന്റെ അച്ഛനാകുന്നത് എവർഗ്രീൻ നായകൻ, 39 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു
- 31 min ago
'ലവ് യൂ മെെ ബ്യൂട്ടിഫുള്‍ ലേഡി', പ്രിയക്കൊപ്പമുളള മനോഹര ചിത്രവുമായി കുഞ്ചാക്കോ ബോബന്
- 2 hrs ago
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
- 3 hrs ago
അമ്മ കള്ളം പറഞ്ഞതാണോ? തങ്കക്കൊലുസിന്റെ ചോദ്യത്തെക്കുറിച്ച് സാന്ദ്ര തോമസ്, കുറിപ്പ് വൈറല്‍
Don't Miss!
- News
കെസിയെ വിളിച്ചിട്ടുണ്ട്; വിവാദത്തിന് മറുപടിയുമായി മന്ത്രി സുധാകരന്
- Sports
സ്മിത്ത് പോലും പതറി, സ്ലോ ബാറ്റിങിന്റെ യഥാര്‍ഥ കാരണം പുജാര വെളിപ്പെടുത്തി
- Lifestyle
മിഥുനം രാശി: സാമ്പത്തികം ശ്രദ്ധിക്കേണ്ട വര്‍ഷം മുന്നില്‍
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Automobiles
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മനോഹരമായ ബന്ധമായിരുന്നു അത്, പക്ഷെ ഇപ്പോൾ ഒന്നിച്ചല്ല, ബ്രേക്കപ്പിനെ കുറിച്ച് അനുഷ്ക ഷെട്ടി
ഗോസിപ്പ് കോളങ്ങളിലെ സ്ഥിര ചർച്ച വിഷയമാണ് നടി അനുഷ്ക ഷെട്ടിയുടെ വിവാഹം. താരത്തിന്റെ വിവാഹത്തെ സംബന്ധിച്ച് നിരവധി വാർത്തകളാണ് ദിനം പ്രതി പ്രചരിക്കുന്നത് . പ്രഭാസുമായുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ഇതിനോടകം തന്നെ നിരവധി വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ തങ്ങൾ തമ്മിൽ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നാണ് ഇരുവരുടേയും പ്രതികരണം. പ്രഭാസുമായുളള പ്രണയ കഥ ഗോസിപ്പ് കോളത്തിൽ ചൂട് പിടിക്കുമ്പോഴായിരുന്നു ഒരു ക്രിക്കറ്റ് താരവുമായുളള വിവാഹത്തെ കുറിച്ച് വാർത്ത പ്രചരിച്ചത്.
ഒന്ന് കരഞ്ഞിരുന്നെങ്കിൽ കളി മാറിയേനെ, ഇവിടെ നീതി നിഷേധിക്കപ്പെട്ടത് ഡോക്ടറിനല്ല, രേഷ്മയ്ക്കാണ്
ഇത് വൻ ചർച്ചയായി നിന്നപ്പോൾ തന്നെയാണ് സംവിധായകൻ പ്രകാശ് കോവേലമുഡുമായുളള വിവാഹകഥ പ്രചരിച്ചത്. ഇതിനെതിര നടി തന്നെ രംഗത്തെത്തുകയും ചെയ്തു. പ്രചരിച്ച വാര്‍ത്തകളൊന്നും സത്യമല്ല. അത്തരം അഭ്യൂഹങ്ങളൊന്നും എന്നെ ബാധിക്കില്ല. എല്ലാവര്‍ക്കും എന്റെ വിവാഹം ഇത്രയും വലിയ കാര്യമാവുന്നത് എന്ത് കൊണ്ടാണെന്ന് മനസിലാവുന്നില്ല. ആര്‍ക്കും ബന്ധം മറച്ച് പിടിക്കാന്‍ സാധിക്കില്ല. എന്തിന് ഞാനെന്റെ വിവാഹത്തെ കുറിച്ച് മറച്ച് പിടിക്കണം. ഇത് വളരെ സെന്‍സറ്റീവായ വിഷയമാണ്. അത് അങ്ങനെ തന്നെ കൈകാര്യം ചെയ്യണം. എന്റെ സ്വകാര്യ ജീവിതത്തില്‍ മറ്റൊരാള്‍ കേറി ഇടപെടുന്നത് എനിക്ക് ഇഷ്ടമല്ല. എനിക്ക് എന്റേതായ വ്യക്തി സ്വാതന്ത്ര്യമുണ്ടെന്നും അനുഷ്ക പറഞ്ഞിരുന്നു.
ഇപ്പോഴിത തന്റെ പഴയൊരു ബന്ധത്തെ കുറിച്ച് മനസ് തുറക്കുകയാണ് അനുഷ്ക ഷെട്ടി. ഡെക്കാൻ ക്രോണിക്കുമായുളള അഭിമുഖത്തിലാണ് താര ഇക്കാര്യം വെളിപ്പെടുത്തിയത്. ഏകദേശം 2008 ൽ നടന്ന സംഭവമാണെന്നും എന്നാൽ വ്യക്തിയുടെ പേര് തനിയ്ക്ക് പറയാൻ കഴിയില്ലെന്നും നടി പറയുന്നു. വ്യക്തിപമായ കാരണങ്ങൾ കൊണ്ടാണ് ഇതിനെ കുറിച്ച് പറയാത്തതെന്നും അനുഷ്ക പറയുന്നുണ്ട്.
ഞങ്ങൾക്ക് പരീക്ഷയായിരുന്നു, പുലർച്ചെ 1.48 ന് വിളിച്ചു, രസകരമായ പ്രണയാഭ്യർഥനയെ കുറിച്ച് നടൻ
അതേസമയം ഇപ്പോഴും ഒരുമിച്ചുണ്ടായിരുന്നെങ്കിൽ അദ്ദേഹം ആരാണെന്ന് പറഞ്ഞേനെ. വളരെ മനോഹരമായ ബന്ധമായിരുന്നു അത്. എന്നാൽ ആ ബന്ധം ഒരുപാട് മുന്നോട്ട് പോയില്ല. ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു അത്. എന്നാൽ ഇപ്പോഴും വളരെ മാന്യമായ ഒരു ബന്ധം മനസ്സിലുണ്ടെന്നും നടി പറഞ്ഞു. അതേസമയം ഞാൻ വിവാഹിതയാകുന്ന ദിവസം അത് വെളിപ്പെടുത്തുമെന്നും കൂട്ടിച്ചേർത്തു.
പ്രഭാസുമായുള്ള ബന്ധത്തെ കുറിച്ചും അനുഷ്ക പറഞ്ഞു. എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് പ്രഭാസ്. 15 വർഷമായിട്ടുള്ള ബന്ധമാണിത്. രാവിലെ മൂന്ന് മണിക്കു പോലും എനിയ്ക്ക് അദ്ദേഹത്തെ വിളിക്കാം. ഞങ്ങൾ തമ്മിൽ വല്ലതും ഉണ്ടായിരുന്നുവെങ്കിൽ ഈ സമയം ആകുമ്പോഴെങ്കിലും പുറത്തു വരുമായിരുന്നു. കൂടാതെ പരസ്പരം മറച്ചു വയ്ക്കേണ്ട കാര്യം തങ്ങൾക്ക് ഇല്ലെന്നും നടി കൂട്ടിച്ചേർത്തു